സൈലന്റ് വാലി

Share the Knowledge

നിശ്ശബ്ദതയുടെ താഴ്‌വരയിലൂടെ ഒരു പിന്സടഞ്ചാരം
ചീവിടുകളുടെ ശബ്ദമില്ലാത്ത കാട് എന്നര്ഥ്ത്തിലാണ് വിദേശികള്‍ ഈ പ്രദേശത്തെ സൈലന്‌്ഴവാലി എന്ന് എന്നു വിളിച്ചത്. മനുഷ്യന്റെ കടന്നുകയറ്റത്തില്‍ പ്രകൃതി വീണ്ടും മാറിയപ്പോള്‍ ഈ നിശബ്ദതയില്‍ ചില അപസ്വരങ്ങള്‍ ഉണ്ടായി എന്നതൊരു സത്യമാണ്. എന്നാലും കാനനത്തിന്റെ കാതല്‍ പ്രദേശത്ത് ഇപ്പോഴും നിശബ്ദത തളം കെട്ടിക്കിടപ്പുണ്ട്. പുറം പ്രദേശത്ത് ചീവീടുകള്‍ വാസമുറപ്പിച്ചു തുടങ്ങിയിട്ടുമുണ്ട്. അത് പ്രകൃതിദ്രോഹികള്ക്കു ള്ള ഒരു മുന്നറിയിപ്പു കൂടിയാണ്

മുക്കാലിയില്‍ നിന്ന് 14 കിലോമീറ്റര്‍ വനയാത്രയാണ് സൈലന്റ്‌വാലിയിലിപ്പോള്‍ അനുവദനീയമായിട്ടുള്ളത്. ആ യാത്രയ്ക്കിടയില്‍ ചിലപ്പോള്‍ സിംഹവാലനെ കാണാം, കരിംകുരങ്ങും ആനയും പലപ്പോഴും സന്ദര്ശികര്ക്കു മുന്നില്‍ എത്താറുണ്ട്. യാത്ര അവസാനിക്കുന്നത് കുന്തിപ്പുഴയുടെ തീരത്താണ്. പണ്ട് സൈലന്റ് വാലി പദ്ധതി വരേണ്ടിയിരുന്ന സ്ഥലം. അന്ന് അതിനെ എതിര്ത്തു തുടങ്ങിയ പരിസ്ഥിതി പ്രസ്ഥാനം കേരളത്തിലുണ്ടാക്കിയ വിപഌവത്തിന് പില്കാപ ല ചരിത്രം സാക്ഷിയാണ്. വൈദ്യുത പദ്ധതി തുടങ്ങാനുള്ള നീക്കത്തെ പ്രകൃതിസ്‌നേഹികള്‍ എതിര്ത്തു . ജൈവവൈവിധ്യം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത വിദഗ്ദര്‍ സാക്ഷ്യപ്പെടുത്തി. അതിനു മുമ്പ് ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് സൈലന്റ് വാലി ജലവൈദ്യുതപദ്ധതിക്ക് ആദ്യം അനുമതി നിഷേധിച്ചത്.

1985-ല്‍ രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് സൈലന്റ് വാലിയെ ദേശീയപാര്ക്കാ യി പ്രഖ്യാപിച്ചത്. രാജീവ് ഗാന്ധി വന്നതിന്റെ ഓര്മ്മികള്‍ തുടിച്ചു നില്ക്കു ന്ന സ്തൂപം, സൈലന്റ് വാലിയുടെ ചരിത്രമുഹൂര്ത്തചങ്ങള്‍ അനാവൃതമാകുന്ന മ്യൂസിയം കാടിന്റെ ചുറ്റുവട്ടങ്ങള്‍ കാണാനായൊരു വാച്ടവര്‍ എന്നിവയാണിവിടെയുള്ളത്.

നേരത്തെയിത് സൈരന്ധ്രീ വനം എന്നാണ് അറിയപ്പെട്ടിരുന്നത്. കുന്തിയും പാഞ്ചാലിയും പഞ്ചപാണ്ഡവന്മാരരുമായി ബന്ധപ്പെട്ട പുരാണകഥയും സൈലന്റ് വാലിയ്ക്ക് പറയാനുണ്ട്. വനവാസകാലത്ത് ഇവര് ഇവിടെയായിരുന്നു തങ്ങിയത്. അന്ന് അക്ഷയപാത്രം കഴുകി കമഴ് ത്തിയ സ്ഥലമാണ് പാത്രക്കടവ് ആയതെന്നൊക്കെ കഥകളുണ്ട്.

ആര്ദ്രണമായ മഴക്കാടുകളില്‍ നിന്നൊലിച്ചിറങ്ങുന്ന നൂറുകണക്കിന് അരുവികള്‍ ചേര്ന്നാ ണ് കുന്തിപ്പുഴയാകുന്നത്. 20 കിലോമീറററോളം മനുഷ്യസ്പര്ശ്മില്ലാതെ ഒഴുകിയെത്തുകയാണിവിടെ വരെ കുന്തിപ്പുഴ. നീലഗിരിയുടെ പടിഞ്ഞാറന്‍ കൊടുമുടിയായ അങ്കിണ്ട, സിസ്പാറ കൊടുമുടികള്ക്ക്ി തെക്കു നിന്ന് തുടങ്ങി തെക്കോട്ട് ഒഴുകി സൈലന്റ് വാലിക്ക് പുറത്ത് തൂതപ്പുഴയാകുന്നു.പടിഞ്ഞാറോട്ടൊഴുകി ഭാരതപ്പുഴയില്‍ ചേരുന്നു. വംശനാശം നേരിടുന്ന സിംഹവാലന്, ഭുമിയില്‍ ആകെയുള്ളതിന്റെ പകുതിയും ഇവിടെയാണ്. നാടന്കു രങ്ങ്, കരിങ്കുരങ്ങ്, കടുവ, പുള്ളിപ്പുലി, വരയാട്, പുള്ളിവെരുക്, കൂരന്‍, കാട്ടാട്, കാട്ടുപൂച്ച, കാട്ടുപട്ടി, അളുങ്ക്, മലയണ്ണാന്‍, മരപ്പട്ടി തുടങ്ങി 315 ഇനം ജീവികളെയും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. 200 ഓളം പക്ഷികളും 50 ഓളം പാമ്പുകളും. 25 ഇനം തവളകളും, 100 ലധികം ചിത്രശലഭങ്ങളും 225 ഓളം ഷഡ്പദങ്ങളും ഈ കാട്ടിലുണ്ട്.

ഈ മഴക്കാട്ടിലൂടെ യാത്ര ചെയ്യുമ്പോള്‍ ഇതു കൂടി അറിയുക: പന്ത്രണ്ടുമാസവും വെള്ളം നിയന്ത്രിതമായി വിട്ടുതരുന്ന പ്രകൃതിയുടെ നിത്യമായ ജലസംഭരണികളാണ് മഴക്കാടുകള്‍. എപ്പോഴും പച്ചപ്പ് നിലനില്ക്കു ന്ന ഇത്തരം നിത്യഹരിത വനത്തില്‍ കാലവര്ഷ മേഘങ്ങള്‍ തണുക്കാന്‍ വേണ്ട ഈര്പ്പപവും താഴ്ന്ന താപനിലയും നിലനില്ക്കും . ലക്ഷകണക്കിന് ച.കി.മി വിസ്തീര്ണ്ണംച വരുന്ന തട്ടുകളായുള്ള മരമുകളിലെ ഇലകളില്‍ നിന്ന് പുറപ്പെടുന്ന സ്വേദനജലമാണ് ഈ ഈര്പ്പങത്തിന്റെ രഹസ്യം. ഈ പച്ചത്തുരുത്ത് ജൈവവൈവിദ്ധ്യത്തിന്റെ അപൂര്വ്വവ കലവറയായതും അതുകൊണ്ടാണ്. അതു കാത്തുസൂക്ഷിക്കുന്നത് നാളെയോട് നാം ചെയ്യുന്ന പുണ്യമാണ്.

G Jyothilal

ജൈവവൈവിധ്യത്തിന്റെ കലവറയാണ് സൈലന്റ് വാലി. ചീവിടുകളില്ലാത്ത കാടായിരുന്നു, മുമ്പിവിടം. അതാണ് നിശബ്ദതയുടെ താഴ്വര എന്ന അര്‍ത്ഥം വരുന്ന സൈലന്റ് വാലി എന്ന പേര് ബ്രിട്ടീഷുകാര്‍ ഈ വനത്തിന് നല്‍കാന്‍ കാരണം. എന്നാല്‍ മനുഷ്യസ്പര്‍ശം വ്യാപകമാവുകയും ആരും കയറാത്ത കന്യാവനം എന്ന ഖ്യാതി അസ്തമിക്കുകയും ചെയ്തതോടെ സൈലന്റ് വാലിയിലും ഇന്നു ചീവീടുകള്‍ സുലഭം. സൈലന്റ് വാലി അത്ര സൈലന്റ് അല്ലെന്നു ചുരുക്കം.

പുരാണത്തിലെ സൈരന്ധ്രിയാണ് സമകാലത്തിലെ സൈലന്റ് വാലി. പാഞ്ചാലിയും കുന്തിയുമായി ബന്ധപ്പെട്ടുള്ള ഒരു പുരാണകഥ ഇവിടെ നിശ്ശബ്ദം മയങ്ങുന്നു. അവശേഷിക്കുന്ന കാടിനെപ്പോലും മുക്കിക്കളയുന്ന സൈലന്റ് വാലി ജലവൈദ്യൂതപദ്ധതിക്കെതിരെ പരിസ്ഥിതിസ്നേഹികള്‍ നടത്തിയ ചെറുത്തുനില്‍പ്പിലൂടെയാണ് ഈ കാടും ഇവിടത്തെ ജൈവസമ്പത്തും ലോകശ്രദ്ധയിലേക്കു് വന്നത്. സുഗതകുമാരി ടീച്ചറുടെ നേതൃത്വത്തില്‍ പരിസ്ഥിതി സ്നേഹികളും കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ ശാസ്ത്രാഭിമുഖ്യമുള്ള യുവജനങ്ങളും നടത്തിയ ചെറുത്തുനില്‍പ്പാണ് ഇന്നു് ഈ കാടിനെ നിലനിര്‍ത്തുന്നത്.

ഇടതൂര്‍ന്ന കാടാണ് സൈലന്റ് വാലിയിലേത്. വനം നാലുമേഖലകളായി തിരിച്ചിരിക്കുന്നു. ഇവയില്‍ ഒരു മേഖലയില്‍ മാത്രമാണ് സഞ്ചാരികള്‍ക്ക് പൊതുവേ യാത്രാനുമതിയുള്ളത്. അട്ടപ്പാടിക്ക് സമീപം മുത്തങ്ങയില്‍ നിന്നാണ് ഇവിടെയെത്തുക. 315ലധികം തരത്തിലുള്ള വന്യജീവികളും 200ഓളം തരത്തിലുള്ള പക്ഷികളും അമ്പതില്‍പ്പരം പാമ്പിനങ്ങളും ഇരുപത്തഞ്ചിലേറെ തരം തവളകളും 100 ലധികം തരത്തിലുള്ള ചിത്രശലഭങ്ങളും ഇവിടെ കണ്ടെത്തിയിട്ടുണ്ട്.

സൈലന്റ് വാലിയുടെ ചരിത്രം അനാവരണം ചെയ്യുന്ന ഒരു മ്യൂസിയം, കാട് കാണാനായി ഒരു വാച്ച്ടവര്‍ എന്നിവയാണ് ഇവിടെയുള്ളത്.

എങ്ങനെ എത്താം
പാലക്കാടുനിന്നും 70 കിലോമീറ്ററും മണ്ണാര്‍ക്കാടുനിന്നും 43 കിലോമീറ്ററും ദൂരമുണ്ട് സൈലന്റ് വാലിക്ക്.

വിളിക്കുക…
the wildlife warden
silent valley national park
91 4924 22056

നല്ല സമയം
ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെ

003

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ