കാട്ടുപൂച്ച

Share the Knowledge

മാർജ്ജാര വംശത്തിലെ ഒരു വന്യ ഇനമാണ് കാട്ടുപൂച്ച അഥവാ കാട്ടുമാക്കാൻ. മനുഷ്യരെ ഉപദ്രവിക്കാത്ത ഇവ നാട്ടിലിറങ്ങി വളർത്തുമൃഗങ്ങളെ ഭക്ഷണമാക്കാറുണ്ട്. ആഫ്രിക്ക, യൂറോപ്പ്, മദ്ധ്യേഷ്യ ഉൾപ്പെടെ ഇന്ത്യയും ചൈനയും ഇവയുടെ ആവാസമേഖലകളാണ്. ഈ മാർജ്ജാര വംശം എന്താണെന്ന് ഒരുസംശയം നിങ്ങൾക്ക് തോന്നാതിരിക്കില്ല. പൂച്ചകളുടെ വംശത്തെയാണ് മാർജ്ജാര വംശം എന്ന് പറയുന്നത്. കടുവ, സിംഹം, പുള്ളിപ്പുലി, ചീറ്റപ്പുലി, പൂമ, ജാഗ്വാർ, കാട്ടുപൂച്ച, നാട്ടുപൂച്ച തുടങ്ങീ നാല്പത്തൊന്ന് സ്പീഷീസ് പൂച്ചകൾ മാർജ്ജാര വംശത്തിൽ വരുന്നു. 

കാട്ടുപൂച്ചകൾ ഒറ്റയ്ക്ക് ജീവിക്കാറുണ്ടെങ്കിലും അധികവും കൂട്ടമായിട്ടാണ് കണ്ടുവരുന്നത്‌. വീടുകളിൽ നിന്നും പുറത്താക്കപ്പെടുന്ന പൂച്ചകൾ പതിയെ ഇങ്ങനെയുള്ള കാട്ടുപൂച്ചകളുടെ കൂട്ടത്തിൽ കൂടുക പതിവാണ്. വലിയ പട്ടണങ്ങളിലും കാട്ടുപൂച്ചകളുടെ കോളനികൾ ഉണ്ടാകാറുണ്ട്. റോമിലെ കൊളോസ്സിയവും ഫോറം റോമാനും ഇതിന് ഉദാഹരണമായി പറയാവുന്നവയാണ്‌. പക്ഷെ, റോമിലുള്ള പൂച്ചകളെ അവിടുത്തുകാർ തീറ്റിപ്പോറ്റാറുണ്ടെന്നതിനാൽ അവയെ കാട്ടുപൂച്ചകളുടെ ഗണത്തിൽപ്പെടുത്തുവാൻ കഴിയില്ല.

<

p style=”margin: 0px 0px 10px;color: #585858;font-family: ‘Open Sans’, Helvetica, Arial, sans-serif;font-size: 14px;line-height: 20px”>ഹവായിയുടെ തീരങ്ങളിലും കാടുകളിലുമുളള വേട്ടക്കാരിൽ ഏറ്റവും മുഖ്യം എന്നുതന്നെ പറയാവുന്ന ഒരു ജീവിയാണ് കാട്ടുപൂച്ച. കാട്ടിലുള്ള പല പക്ഷികളും കടലിലുള്ള പല പക്ഷികളുടേയുമൊക്കെ എണ്ണത്തിൽ ഗണ്യമായ കുറവ് വരുവാൻ കാരണമായ ജീവികളിൽ കാട്ടുപൂച്ചയും പെടുന്നു. ഒരിക്കൽ 56 കാട്ടുപൂച്ചകളുടെ ഉച്ചിഷ്ടങ്ങൾ പഠനവിധേയമാക്കിയപ്പോൾ അതിൽ 44 പക്ഷികളുടെ അവശിഷ്ടങ്ങൾ കാണപ്പെടുകയുണ്ടായി. അതിൽ 40 എണ്ണം അന്യംനിന്നുപോകാൻ സാധ്യതയുണ്ടെന്ന് കരുതപ്പെടുന്ന പക്ഷികളാണ്. ദക്ഷിണ ഭൂഗോളത്തിൽ, പൂച്ച വർഗ്ഗത്തിൽപ്പെട്ട ജീവികൾ ഒരിക്കലും ഉണ്ടായിട്ടില്ലാത്ത പല പ്രദേശങ്ങളും ഉണ്ട്. ഓസ്ട്രേലിയൻ ഭൂഖണ്ഡം അതിനൊരു ഉദാഹരണമാണ്. അതുകൊണ്ട് തന്നെ അവിടങ്ങളിലുള്ള മറ്റു ജീവികൾക്ക് പൂച്ചകളോട് അധികം അധികം പേടിയുണ്ടാകാറില്ല. ഈ സ്ഥലങ്ങളിലുള്ള പല ജീവികളുടേയും വംശനാശം കാട്ടുപൂച്ചകൾ വരുത്തിവയ്ക്കാറുണ്ട്. ഓസ്ട്രേലിയൻ ഭൂഖണ്ഡത്തിൽ മാത്രം പല പക്ഷികളും ഉരഗങ്ങളുമൊക്കെ കാട്ടുപൂച്ചകളാൽ ഇല്ലാതെയായിക്കഴിഞ്ഞു. കാട്ടുപൂച്ചകളിൽ നിന്നും മറ്റുജീവികളെ സംരക്ഷിക്കുവാൻ വലിയ വേലി കെട്ടിയ പാർപ്പിടങ്ങൾ ഉണ്ടാക്കുകയാണ് ഇപ്പോൾ പല സംഘടനകളും. 

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ