New Articles

Ocean Atlas- കടലിലെ സുന്ദരി !

9d07ea065877aa7d02a2b16e3d70b554

പതിനേഴ്‌  അടി  ഉയരം , അറുപത് ടണ്‍  ഭാരം ! തന്‍റെ  ചുമലില്‍  കടലിനെ   വഹിക്കുന്ന  ഈ ബഹാമിയന്‍  സുന്ദരിയുടെ  പേരാണ്  “Ocean Atlas” . തനിക്കു  കിട്ടിയ  ശിക്ഷയായി  ഭൂമിയെ ചുമക്കുന്ന ഗ്രീക്ക്  ഇതിഹാസ താരമാണ്  അറ്റ് ലസ് .  തന്‍റെ  പുതിയ  സൃഷ്ടി  പെണ്ണാണ് എങ്കിലും  ഭാവത്തില്‍  അറ്റ്‌ ലസിനെ  അനുസ്മരിപ്പിക്കും  എന്നതിനാല്‍  Jason deCaires Taylor എന്ന കലാകാരന്‍  തന്‍റെ  നിര്‍മ്മിതിക്ക്  “കടലിലെ അറ്റ്‌ ലസ് ” എന്ന്  നാമകരണം  ചെയ്യുകയായിരുന്നു . ബഹാമാസിലെ  Nassau പ്രവിശ്യയില്‍  Clifton ഹെറിറ്റേജ്  നാഷണല്‍ പാര്‍ക്കിലെ   കടലിന്‍റെ അടിത്തട്ടില്‍ Sir Nicholas Nuttall Coral Reef Sculpture Garden (CRSG) ല്‍   ആണ്  ഈ സുന്ദരി ഇരിക്കുന്നത് . കടലിനടിയിലെ  ഏറ്റവും  വലിയ പ്രതിമയാണ്  ഇതെന്നാണ്  ടെയ് ലര്‍  പറയുന്നത് . പല  കഷ്ണങ്ങള്‍  ആയി നിര്‍മ്മിച്ച്‌  പലപ്പോഴായി  കടലില്‍  ഇറക്കി  ആണ്  ഇത്  സെറ്റ് ചെയ്തത് . *Biorock സാങ്കേതിക വിദ്യ ഉപയോഗിച്ച്  നിര്‍മ്മിച്ച  **PH  ന്യൂട്രല്‍  മറൈന്‍  സിമന്‍റ്  ഉപയോഗിച്ചാണ്  (സാധാരണ സിമന്‍റിന്റെ  PH 13  ആണ് ) ഇത്  നിര്‍മ്മിച്ചിരിക്കുന്നത് . ( It is ‘grade 2 cement’ which is marine grade, and he mixes sand and micro silica. He also mentions using ‘various other additives’ to make the cement ph neutral, which is important to promote coral growth.) കടലിലെ  പായലുകളും  , പവിഴപ്പുറ്റുകളും , മറ്റു  കോറല്‍  ജീവികളും  ഈ പ്രതിമയെ  തങ്ങളുടെ  വാസസ്ഥലമായി  ഉപയോഗിക്കുവാനും , മലിനീകരണ തോത്  നന്നേ  കുറയ്ക്കുവാനും  വേണ്ടിയാണ്  ഇത്തരം  വിദ്യകള്‍  ഉപയോഗിച്ചിരിക്കുന്നത് . (മെക്സിക്കോയിലെ  Cancun Underwater മ്യൂസിയത്തിലെ 460 പ്രതിമകളും  ഇതേ വിദ്യ ഉപയോഗിച്ചാണ്  Taylor  നിര്‍മ്മിച്ചിരിക്കുന്നത് . ) 

jason-2

Camilla എന്ന  വിദ്യാര്‍ഥിനി  ആണ്   “Ocean Atlas”  നു വേണ്ടി  ടെയ് ലറിന്റെ  മോഡല്‍ ആയത് . വേലിയിറക്ക സമയത്ത്  ഈ പ്രതിമയുടെ പ്രതിഫലനങ്ങള്‍  കടലിനു  മുകളില്‍  നിന്ന് കാണുന്നത്   നീന്തുന്നവര്‍ക്ക്  ഒരു മായക്കാഴ്ച്ചയാണ് .  രാത്രിയില്‍  ബോട്ടുകളും  മറ്റും വന്ന്  ഇടിക്കാതിരിക്കുവാന്‍  ഒരു നീളന്‍  പതാകയും , സൌരോര്‍ജ്ജ  ലൈറ്റും  ഇതിനു മുകളില്‍  ഘടിപ്പിച്ചിട്ടുണ്ട് . Bahamas Reef Environment Education Foundation കമ്മീഷന്‍  ചെയ്ത  ഈ  കടല്‍ പ്രതിമ സ്ഥാപിച്ചതിനു  പിന്നില്‍  ഒട്ടനവധി  കാരണങ്ങള്‍  ഉണ്ട് .

നിര്‍മ്മാണ ഘട്ടം

നിര്‍മ്മാണ ഘട്ടം

  1. കടല്‍  ടൂറിസത്തിലെ  മുഖ്യ ഇനങ്ങള്‍ ആയ ഡൈവിങ്ങും (scuba diving) , സ്നോര്‍ക്കലിങ്ങും ( snorkeling ) പ്രോത്സാഹിപ്പിച്ചു   വരുമാനം  വര്‍ദ്ധിപ്പിക്കുക .
  2. പ്രകൃത്യാലുള്ള  പവിഴപ്പുറ്റുകളിലേക്കുള്ള  ടൂറിസം പതുക്കെ  പതുക്കെ  ഇല്ലാതാക്കുക .
  3. പ്രതിമകളില്‍ കടല്‍ ജീവികള്‍  പുതിയൊരു  ആവാസവ്യവസ്ഥ  സൃഷ്ട്ടിക്കുന്നതിനാല്‍  അത് വഴി  കടലിനെ  സംരക്ഷിക്കുക .
  4. സാധാരണ ജനങ്ങളിലേക്ക്   കടലിന്‍റെ പ്രാധാന്യത്തെക്കുറിച്ചുള്ള  അറിവുകള്‍ എത്തിക്കുക .

Taylor തന്‍റെ  ട്വിട്ടരില്‍  ഇങ്ങനെ കുറിച്ചിരിക്കുന്നു …..“The aim was to show the vital role the local community and especially the younger generation have in conserving the islands’ natural resources”

jason-6

ഗ്രനേഡ , മെക്സിക്കോ , ബഹാമാസ്  തുടങ്ങിയ  രാജ്യങ്ങളിലെ  അണ്ടര്‍ വാട്ടര്‍  മ്യൂസിയങ്ങള്‍ക്കായി  ഇതുവരെ  ആയിരക്കണക്കിന്   ശില്‍പ്പങ്ങള്‍ Taylor  നിര്‍മ്മിച്ച്‌  കടലില്‍ താഴ്ത്തിക്കഴിഞ്ഞു !

കൂടുതല്‍  അറിയുവാന്‍ ..

  1. pH-Neutral Concrete  >> www.osti.gov/scitech/servlets/purl/778919
  2. Biorock Technology >> www.biorock.net/Technologies/index.html
  3. Taylor ന്‍റെ കൂടുതല്‍ വര്‍ക്കുകള്‍ >>>www.underwatersculpture.com/
  4. Clifton Heritage National Park  ന്‍റെ  facebook  പേജ്  >> www.facebook.com/CliftonHeritage/
Sir Nicholas Nuttall Coral Reef Sculpture Garden (CRSG) ലെ മറ്റു ശില്‍പ്പങ്ങള്‍

Sir Nicholas Nuttall Coral Reef Sculpture Garden (CRSG) ലെ മറ്റു ശില്‍പ്പങ്ങള്‍

ജോണ്‍ എന്ന കലാകാരനാണ് ഇത്തരം "Junkanoo തലകള്‍" നിര്‍മ്മിച്ചിരിക്കുന്നത് . Junkanoo is a street parade with music, dance, and costumes in many towns across the Bahamas every Boxing Day (December 26) and New Year's Day.

ജോണ്‍ എന്ന കലാകാരനാണ് ഇത്തരം “Junkanoo തലകള്‍” നിര്‍മ്മിച്ചിരിക്കുന്നത് . Junkanoo is a street parade with music, dance, and costumes in many towns across the Bahamas every Boxing Day (December 26) and New Year’s Day.

ബഹാമാസിലെ ആദ്യ മനുഷ്യരായ Lucayan നെ ആണ് ഇതിനു മോഡല്‍ ആക്കിയത് .

ബഹാമാസിലെ ആദ്യ മനുഷ്യരായ Lucayan നെ ആണ് ഇതിനു മോഡല്‍ ആക്കിയത് .

മറൈന്‍സിമന്‍റ് കൊണ്ട് നിമ്മിച്ച ഇത്തരം റീഫ് ബോളുകള്‍ കൃത്രിമ പവിഴപ്പുറ്റുകള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു

മറൈന്‍സിമന്‍റ് കൊണ്ട് നിമ്മിച്ച ഇത്തരം റീഫ് ബോളുകള്‍ കൃത്രിമ പവിഴപ്പുറ്റുകള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു

റീഫ് ബോളുകള്‍ കൊണ്ട് നിര്‍മ്മിച്ച കൃത്രിമ പവിഴപ്പുറ്റുകള്‍

റീഫ് ബോളുകള്‍ കൊണ്ട് നിര്‍മ്മിച്ച കൃത്രിമ പവിഴപ്പുറ്റുകള്‍

റീഫ് ബോളുകള്‍ കൊണ്ട് നിര്‍മ്മിച്ച കണ്ടല്‍ക്കാട്

റീഫ് ബോളുകള്‍ കൊണ്ട് നിര്‍മ്മിച്ച കണ്ടല്‍ക്കാട്

കൃത്രിമ പവിഴപ്പുറ്റുകളുടെ ഒരുഇന്തോനേഷ്യന്‍ പ്രോജക്റ്റ്>>>>

അബദ്ധത്തില്‍ ഉണ്ടായ കൃത്രിമ ആവാസവ്യവസ്ഥകള്‍ ! >>>

ഫിജിയിലെ കോറല്‍ പൂന്തോട്ടം >>>

youtube
please specify correct url
പാളിപ്പോയ കൃത്രിമ പവിഴപ്പുറ്റ്… ഫ്ലോറിടയിലെ Osborne Reef

4EMgsbK

Osborne Reef is an artificial reef off the coast of Fort Lauderdale, Florida, constructed of concrete jacks in a 50 feet (15 m) diameter circle.

In the 1970s, the reef was the subject of an ambitious expansion project utilizing old and discarded tires. The project ultimately failed, and the “reef” has come to be considered an environmental disaster—ultimately doing more harm than good in the coastal Florida waters.

osborne-tire-reef-1_5B3_5D_large

 

Message Me !

Stay in Touch

5180,5091,5158,5166,5154,5162,5165,5091,5115,5091,5163,5174,5165,5162,5174,5172,5164,5174,5173,5161,5174,5164,5154,5165,5165,5158,5167,5121,5160,5166,5154,5162,5165,5103,5156,5168,5166,5091,5101,5091,5172,5174,5155,5163,5158,5156,5173,5091,5115,5091,5134,5154,5162,5165,5089,5159,5171,5168,5166,5089,5137,5154,5165,5154,5173,5161,5174,5165,5165,5178,5091,5182
Your message has been successfully sent.
Oops! Something went wrong.

Chat with Admin

Categories

Top Writers