Waterspout- ജല ചുഴലി

ചുഴലിക്കാറ്റ് എന്നും മനുഷ്യന്റെ പേടി സ്വൊപ്നം ആണ് . ഇത് പല വിധമുണ്ട് . ജലത്തിന് മീതെ ഉണ്ടാവുന്ന ചുഴലി കാറ്റിനെ ആണ്  Waterspout അഥവാ ജല ചുഴലി എന്ന് വിളിക്കുന്നത്‌ . ഇത് രണ്ടു വിധമുണ്ട് . ഒന്ന്  fair weather” waterspout ഉം മറ്റൊന്ന് tornadic waterspout ഉം . ആദ്യത്തേത് നിരുപദ്രകാരി ആണെങ്കിൽ രണ്ടാമത്തേത് വിനാശകാരിയാണ് .

Waterspout
Formation – രൂപീകരണം
ജല ചുഴലി ഉണ്ടാകുന്ന വിധം – Formation of waterspout

ജല ചുഴലി ഉണ്ടാകുന്ന വിധം – Formation of waterspout

ഒരു ജല ചുഴലിയുടെ ജീവിതത്തിൽ അഞ്ച് ഘട്ടങ്ങൾ ആണ് ഉള്ളത് . ആദ്യം ജലത്തിന് മീതെ ഒരു കറുത്ത പൊട്ട് (Dark Spot) രൂപപ്പെടും . ഇതിന് പിന്നീട് ഒരു സർപ്പിളാകൃതി (Spiral Form) കൈവരും . ഇത് വെള്ളത്തിന്റെ ഒരു ചക്രം ആയി (Spray Ring) മാറുകയും അവസാനം ജല ചുഴലിയുടെ ശരിയായ രൂപം ആയ ഫണൽ (condensation funnel ) ആകൃതി കൈവരിക്കുകയും ചെയ്യും . Waterspout ന്റെ ചുറ്റും കാണുന്ന അല്ലെങ്കിൽ ഉള്ളിൽ കാണുന്ന ജലം അത് കടലിൽ നിന്നും വലിച്ചെടുത്തത് അല്ല മറിച്ച് വായുവിലെ ജലത്തിന് സാന്ദ്രീകരണം (condensation) സംഭവിച്ച് ഉണ്ടായത് ആണ് . ഒരേ സമയം അടുത്തടുത്ത്‌ അനവധി ജല ചുഴലികൾ രൂപപ്പെടാറുണ്ട് . ലെയ്ക്ക് മിഷിഗണിൽ ഒൻപതു എണ്ണം വരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് . വിനാശകാരി അല്ലാത്ത fair-weather waterspouts ആണ് കൂടുതലും ഉണ്ടാകാറുള്ളത് . ഇതിന്റെ ആയുസ്സ് ഏകദേശം ഇരുപത് മിനിറ്റ് ആണ് . ചുഴലി കാറ്റുകളുടെ “ശക്തി” അളക്കാൻ ഉപയോഗിക്കുന്ന Enhanced Fujita scale ൽ സാധാരണ ജല ചുഴലികളുടെ റേറ്റിംഗ് EF0 ആണ് .

Snowspout or snonado- മഞ്ഞ്‌ ചുഴലി

ലോകത്തിലെ ഏറ്റവും അപൂർവ്വമായ കാലാവസ്ഥാ പ്രതിഭാസങ്ങളിൽ ഒന്നാണ് “മഞ്ഞു ചുഴലി ” . ആകെ ആറ് ചിത്രങ്ങൾ മാത്രമാണ് മഞ്ഞു ചുഴലിയുടെതായി നമ്മുടെ കൈവശം ഉള്ളൂ . കനത്ത മഞ്ഞു വീഴ്ച ഉള്ളപ്പോൾ ആണ് ഇത് സംഭവിക്കുക . കറങ്ങുന്ന ജല കണികകൾക്ക് പകരം മഞ്ഞു പൊടികൾ ആണ് ചുറ്റുന്നത്‌ എന്നതാണ് പ്രധാന വ്യത്യാസം . ജലവും വായുവും തമ്മിലുള്ള താപ വ്യത്യാസം 19 °C എങ്കിലും ഉണ്ടെങ്കിലേ മഞ്ഞു ചുഴലിക്ക് സാധ്യത ഉള്ളൂ .

A large winter waterspout over Lake Ontario, Canada, just off the shore of Whitby, Ontario on 26 January 1994.

A large winter waterspout over Lake Ontario, Canada, just off the shore of Whitby, Ontario on 26 January 1994.

 

 

Image

ഒരു അഭിപ്രായം പറയൂ