മെക്കോംഗ്

Share the Knowledge

12688166_210185092666992_7181552060322507197_n

ഏഷ്യയിലെ വൻ നദികളുടെയെല്ലാം ഗർഭപാത്രമായ ടിബറ്റൻ പീഠഭൂമിയിൽ നിന്നും ജന്മം കൊണ്ട് (Three rivers source area ,Sanjiangyuan National Nature Reserve ) 4350km ദൂരം ആറ് രാജ്യങ്ങളെ തഴുകി(China, Burma, Laos, Thailand, Cambodia, Vietnam) തെക്കോട്ട് കുത്തനെ ഒഴുകിയിറക്കി ദക്ഷിണ ചൈനാ കടലിൽ ലയിക്കുന്ന മെക്കോംഗ് (Mekong) നദി എഷ്യയിലെ ഏഴാമത്തെയും ലോകത്തിലെ പന്ത്രണ്ടാമത്തെയും നീളമേറിയ നദിയാണ് . മൂന്ന് രാജ്യങ്ങളുടെ അതിർത്തികൾ സമ്മേളിക്കുന്ന tripoint കളെ കുറിച്ച് കേട്ടിട്ടില്ലേ ? അത്തരം രണ്ട് പോയിന്റുകളിൽ കൂടി കടന്നു പോകുന്ന നദിയാണ് മെക്കോംഗ് . ജലജീവികളുടെ വൈവിധ്യങ്ങളുടെ കാര്യത്തിൽ ( Aquatic Biodiversity ) ആമസോണിന്റെ തൊട്ട് താഴെയാണ് ഈ നദിയുടെ സ്ഥാനം . 850 ഓളം തരം ശുദ്ധജല മത്സ്യങ്ങൾ ഈ നദിയിൽ അങ്ങോളമിങ്ങോളം നീന്തി തുടിക്കുന്നു. 2009 ൽ മാത്രം 145 ഓളം പുതു വർഗ്ഗങ്ങളെയാണ് ഇവിടെ നിന്നും കണ്ടെത്തിയത് . ഇതിൽ പകുതിയും ഈ നദിയിൽ മാത്രം കാണപ്പെടുന്ന എൻഡമിക് വർഗ്ഗങ്ങളാണ് .

ഇതാണ് Mekong Giant Catfish. ശുദ്ധജലത്തില്‍ ജീവിക്കുന്ന ഏറ്റവും വലിയ മത്സ്യങ്ങളിലൊന്ന് . നമ്മുടെ കാരിയും , കൂരിയും ഒക്കെ ഇവന്റെ കുഞ്ഞനുജന്മ്മരാന്. വംശ നാശത്തിന്റെ വക്കോളമെത്തി നില്‍ക്കുകയാണിത്. നീളത്തില്‍ 12 ആം സ്ഥാനമുള്ള തെക്ക് കിഴക്കന്‍ ഏഷ്യയിലെ Mekong നദിയാണ് ഇവന്റെ തറവാട്. നദിയുടെ ലാവോസ്-വിയറ്റ്നാം ഭാഗങ്ങളിലാണ് കൂടുതലായി കണ്ടു വരുന്നത്. പൂര്ണ വളര്‍ച്ച എത്തിയാല്‍ 3 മീറ്റര്‌ നീളവും 300 kg ഭാരവും ഉണ്ടാവും. Mekong നദിയിലല്ലതെ വേറെ ഒരിടത്തും (തടാകങ്ങളില്‍ പോലും) ഇത് പ്രജനനം നടത്തില്ല എന്നതിനാല്‍ ഇതിന്റെ വംശനാശം തടയാന്‍ പരിസ്ഥിതി സ്നേഹികള്‍ പെടാപ്പാടു പെടുന്നുണ്ട്.

ചരിത്രം
======

തായിലണ്ടിലെ Ban Chiang ൽ നിന്നും കണ്ടെടുത്ത പുരാവസ്തുക്കളിൽ നിന്നും തെളിഞ്ഞത് BC 210 മുതൽക്കേ ഈ നദിക്കരയിൽ മനുഷ്യ ജീവിതം ആരംഭിച്ചിരുന്നു എന്നാണ് . വിയറ്റ്നാമിലെ An Giang ൽ നിന്നും റോമൻ കച്ചവടക്കാർ ഇവിടെ എത്തിയിരുന്നു എന്നതിന്റെ സൂചനകളും ലഭിച്ചിട്ടുണ്ട് . ഖമർ സാമ്രാജ്യത്തിലെ അങ്കോർവത്ത് ക്ഷേത്ര സമുച്ചയം മെക്കോംഗ് ഡെൽറ്റയിലാണ് സ്ഥിതി ചെയ്യുന്നത് .

മെക്കോംഗിലെ മറ്റൊരു ഭീമൻ The giant freshwater stingray .

മെക്കോംഗിലെ മറ്റൊരു ഭീമൻ The giant freshwater stingray .

നദിയുടെ ഉത്തരഭാഗത്ത് പാറക്കെട്ടുകളും ജലപാതങ്ങളും നിറഞ്ഞ നിബിഡ വനമേഖലയാണ് . അതിനാൽ തന്നെ 1900 കളിൽ മാത്രമാണ് പാശ്ചാത്യർക്ക് ഈ മേഖലയെക്കുറിച്ചുള്ള അറിവ് ലഭ്യമായി തുടങ്ങിയത് . അതിനും മുൻപ് 1500 കളിൽ ഫ്രഞ്ച്കാരനായ Henri Mouhot തന്റെ രചനകളിലൂടെ അങ്കോർവത്തിനെ ലോകത്തിന് പരിചയപ്പെടുത്തിയിരുന്നു . ഈ മേഖലയിൽ നടന്ന അഭ്യന്തര യുദ്ധങ്ങളിലും , ഫ്രഞ്ച് ആക്രമണങ്ങളിലും , വിയറ്റ്നാം യുദ്ധങ്ങളിലും ഈ നദിയും പരിസരങ്ങളുമായിരുന്നു പ്രധാന ലൊക്കേഷനുകൾ .

മെക്കോംഗിലെ ഒഴുകുന്ന ചന്തകൾ

മെക്കോംഗിലെ ഒഴുകുന്ന ചന്തകൾ

ഇന്നത്തെ അവസ്ഥ
===============

ഇന്ന് പല രാജ്യങ്ങളിലായി പടുത്തുയർത്തിയിരിക്കുന്ന വമ്പൻ ഡാമുകളും മറ്റ് മനുഷ്യനിർമ്മിതികളും ഈ നദിയുടെ ഒഴുക്കിനെയും ജൈവഘടനയേയും പ്രതികൂലമായി ബാധിച്ചു കഴിഞ്ഞു. Irrawaddy ഡോൾഫിനുകൾ എന്ന ജലജീവികൾ ആകെ എൺപത് എണ്ണം മാത്രമേ ഇന്ന് അവശേഷിച്ചിട്ടുള്ളൂ . ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല മീനുകളിലൊന്നായ മെക്കോംഗ് ജയറ്റൻറ് ക്യാറ്റ് ഫിഷ് ഭൂമിയോട് വിട പറയുവാൻ തയ്യാറായി നില്പാണ് . പ്രതിവർഷം രണ്ട് മില്യൻ ടൺ മീനുകൾ ലഭിക്കുന്ന മെക്കോംഗ് നദി ഇന്ന് പരിസ്ഥിതി സനേഹികളുടെ ശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു .

വംശമറ്റ് പോകാറായ Irrawaddy Dolphins

വംശമറ്റ് പോകാറായ Irrawaddy Dolphins

മെക്കോംഗ് തീരത്തെ Prey Weng ഗ്രാമം

മെക്കോംഗ് തീരത്തെ Prey Weng ഗ്രാമം

NB :  ഡോ:എൻ.ജെ.നടരാജൻ രചിച്ച ലാവോസ് യാത്രാനുഭവം മെക്കോങ് നദിയെ തൊട്ടറിയുന്നതാണ്

Image