അരൂബ

Share the Knowledge

വെനിസ്വലയുടെ വടക്കന്‍ തീരത്തു നിന്നും 27 കിലോമീറ്ററോളം ദൂരെയായി കരീബിയന്‍ കടലിന്‍റെ ലെസ്സര്‍ ആന്റില്ലസ് മേഖലയില്‍ സ്ഥിതി ചെയ്യുന്ന കേവലം 33 കിലോമീറ്ററുകള്‍ മാത്രം നീളമുള്ള ഒരു കൊച്ചു ദ്വീപു രാഷ്ട്രമാണ്   പണക്കാരായ വിനോദസഞ്ചാരികളുടെ പറുദീസയായ അരൂബ. തൊട്ടടുത്തു കിടക്കുന്ന ബോണൈർ, കുറകാവോ എന്നീ ദ്വീപുകൾക്കൊപ്പം അരൂബയെ ലീവാഡ് ആന്റില്ലീസിലെ എ.ബി.സി. ദ്വീപുകൾ എന്നു വിളിക്കാറുണ്ട്. വിസ്തീര്‍ണ്ണം 178.91 ച. കി. മി. ഓറന്‍ജസ്റ്റഡ് ആണ് തലസ്ഥാനം.

ഏകദേശം ഒരു ലക്ഷത്തോളം മാത്രം വരുന്ന ജനസംഖ്യയില്‍ അറുന്നൂറോളം വജ്രക്കച്ചവടവും മറ്റും ചെയ്തു വരുന്ന ഇന്ത്യക്കാരും ഉണ്ടെന്നു പറയപ്പെടുന്നു.

w704

കരീബിയന്‍ ജനതയുടെ ആക്രമണങ്ങളില്‍ നിന്നും രക്ഷനേടാന്‍ കരീബിയന്‍  ദ്വീപുകളില്‍ നിന്നും പലായനം ചെയ്ത അരാവക്ക് ആദിവാസി സമൂഹത്തിലെ ആളുകളാണ് ആദ്യമായി ഈ ദ്വീപില്‍ താമസമാരംഭിച്ചത്‌. 1499 സ്പാനിഷ് യാത്രികനായ അലോണ്‍സോ ഒജേഡാ  ആയിരുന്നു അവിടം സന്ദര്‍ശിച്ച ആദ്യത്തെ യൂറോപ്പുകാരന്‍. അദ്ദേഹം അവിടെ ഒരു കോളനി സ്ഥാപിച്ചു. അവിടത്തെ അന്തേവാസികളെ അവര്‍ അവരുടെ ഹിസ്പ്പാനിയോളയില്‍ ഉള്ള ഖനികളില്‍ കൊണ്ടുപോയി അടിമവേല എടുപ്പിച്ചു. 1636 ല്‍ ഹോളണ്ട് ഈ ദ്വീപിന്‍റെ നിയന്ത്രണം ഏറ്റെടുത്തു എന്നാല്‍ 1799 മുതല്‍ 1816 വരെ ബ്രിട്ടീഷ്‌ സാമ്രാജ്യത്തിന്‍റെ കൈപ്പിടിയില്‍ ആയിരുന്നു ഈ ദ്വീപ്‌. 

വിനോദസഞ്ചാരത്തിനു പേരുകേട്ട അറുബ ‘ലോസ് വേഗാസ് ഓഫ് കരീബിയ’ എന്നും അറിയപ്പെടുന്നു. തെക്കേ അമേരിക്കക്കാരും യൂറോപ്യന്‍മാരും കരീബിയക്കാരും അടങ്ങുന്ന സമൂഹത്തില്‍ 81% റോമന്‍ കത്തോലിക്കര്‍ ആണുള്ളത്. ‘അരൂബ ദുഷി ടെറ’ [അരൂബ പ്രിയപ്പെട്ട രാജ്യം] എന്നു തുടങ്ങുന്നതാണ് അവരുടെ ദേശീയ ഗാനം.

w704 (2)

 

ഡച്ചും പാപ്പിയമെന്റോയും ആണ് ഔദ്യോഗിക ഭാഷകള്‍. നാണയം അറൂബിയൻ ഹോളണ്ട് ആണ് ഈ രാജ്യത്തിന്‌ എല്ലാ വിധ സഹായവും നിര്‍ബാധം നല്‍കിക്കൊണ്ടിരിക്കുന്നത്. കിംഗ്ഡം ഓഫ് നെതർലാന്റ്സിന്റെ ഭാഗമായ നാലു രാജ്യങ്ങളിലൊന്നാണ് അരൂബ. നെതർലാന്റ്സ്, കുറകാവോ സിന്റ് മാർട്ടൻ എന്നിവയാണ് മറ്റു രാജ്യങ്ങൾ. ഈ രാജ്യങ്ങളിലെയെല്ലാം ജനങ്ങൾക്കും ഡച്ച്  പൗരത്വമാണുള്ളത്. അരൂബയ്ക്ക് ഭരണപരമായ വിഭ‌ജനങ്ങളൊന്നുമില്ല. സെൻസസിന്റെ സൗകര്യത്തിനായി രാജ്യത്തെ എട്ടു പ്രദേശങ്ങളായി തിരിച്ചിട്ടുണ്ട്.

 

കരീബിയനിലെ മറ്റു പ്രദേശങ്ങളിൽ നിന്ന് വ്യത്യസ്തമായി അരൂബയിൽ താരതമ്യേന വരണ്ട കാലാവസ്ഥയാണുള്ളത്. കള്ളിമുൾച്ചെടികൾ നിറഞ്ഞ പ്രദേശങ്ങളാണിവിടെ. ഈ കാലാവസ്ഥ വിനോദസഞ്ചാരത്തെ സഹായിക്കുന്നുണ്ട്. 179 ചതുരശ്ര കിലോമീറ്ററാണ് ദ്വീപിന്റെ വിസ്തീർണ്ണം. ഉയർന്ന ജനസാന്ദ്രതയാണിവിടെ ഉള്ളത് [ലോക രാഷ്ട്രങ്ങളില്‍ 22 ആമത്]. 2010-ലെ സെൻസസ് അനുസരിച്ച് 101,484 ആൾക്കാരാണ് ഇവിടെ താമസിക്കുന്നത്.  ജനകീയ തിരഞ്ഞെടുപ്പിലൂടെ നിലവിൽ വരുന്ന സ്റ്റാറ്റൻ ആണ് നിയമനിർമ്മാണസഭ. 21 അംഗ സഭ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നു. നെതർലാന്റ്സ് രാജാവിന്റെ പ്രതിനിധിയായ ഗവർണറാണ് രാഷ്ട്രത്തലവന്റെ ചുമതല നിർവഹിക്കുന്നത്. വില്ലെം അലക്സാണ്ടര്‍ രാജാവും, ഫ്രെഡിസ് റെഫൺജോൾ ഗവര്‍ണ്ണറും മൈക്ക് എമാന്‍ പ്രധാനമാന്ത്രിയുമാകുന്നു. നിയമനിർമ്മാണസഭ എസ്റ്റേറ്റ്സ് ഓഫ് അറൂബ എന്നറിയപ്പെടുന്നു.

സ്വർണ്ണഖനനം, പെട്രോളിയം, ടൂറിസം എന്നിവയാണ് പ്രധാന വരുമാനമാർഗ്ഗങ്ങൾ.

 

1972 ല്‍ ബെറ്റിക്കൊ ക്രോര്‍സ് എന്ന ഒരു പൊതുപ്രവര്‍ത്തകന്‍ ആണ് ഒരു സ്വതന്ത്ര രാഷ്ട്രം എന്ന ആശയം ജനങ്ങളില്‍ ഉയര്‍ത്തിക്കൊണ്ടു വന്നത്. 1986 ല്‍ അരൂബയെ ഒരു സ്വതന്ത്ര രാഷ്ട്രമായി കിംഗ്ഡം ഓഫ് നെതർലാന്റ്സ് അംഗീകരിച്ചെങ്കിലും പൂര്‍ണ്ണ സ്വാതന്ത്ര്യം അനുവദിച്ചു കിട്ടാന്‍ അവര്‍ക്ക് 1996 വരെ കാത്തിരിക്കേണ്ടി വന്നു. മനോഹരമായ കടല്‍ത്തീരങ്ങള്‍ കൊണ്ടും ഭൂപ്രകൃതികള്‍ കൊണ്ടും കാലാവസ്ഥയുടെ പ്രത്യേകതകള്‍ കൊണ്ടും [കൂടിയ ചൂട് പരമാവധി 30 ഡിഗ്രീ] അനുഗ്രഹീതമാണ് അരൂബ. .

 

ഫിഫ ലോകക്കപ്പ് റാങ്കിങ്ങില്‍ 120 താമതാണ് അരൂബ. 120 കോടി ജനങ്ങളുള്ള ഇന്‍ഡ്യയുടെ റാങ്ക് 154 ആണെന്ന് ഓര്‍ക്കണം.

പ്രധാനമായും ആര് നഗരങ്ങള്‍ ആണ് ഉള്ളത്. തലസ്ഥാനമായ  ഓറന്‍ജസ്റ്റഡ്,പാരഡെറ, സാന്‍നിക്കൊളസ്, നൂര്‍ഡ്, സാന്റാക്രൂസ്, സാവനെറ്റ എന്നിവയാണ് അവ.

 

ഒരു തിരക്കും ഇല്ലാതെ അവര്‍ക്ക് വിശ്രമിക്കാന്‍ പറ്റുന്ന ഒരു വലിയ നഗരത്തിന്‍റെ വലിപ്പം മാത്രം ഉള്ള ഈ രാജ്യം സമാധാനത്തിനും സത്യത്തിനും പേരു കേട്ടതാണ്

<

p style=”direction: ltr;margin: 0px 0px 1.5em;padding: 0px;font-family: ff-yoga-web-pro, Georgia, serif;font-size: 23px;line-height: 34.5px;color: #313131;background-color: #fdfdfd”>w704 (1)

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ