കുമയുണിലെ നരഭോജി

Share the Knowledge

ഇന്ന് ഉത്തരാഞ്ചലില്‍ ഉള്ള ഗാര്‍വാല്‍, അള്‍മോറ, നൈനിട്ടാല്‍എന്നീ പ്രദേശങ്ങള്‍ അടങ്ങിയവ ആയിരുന്നു ബ്രിട്ടീഷ്‌ ഭരണകാലത്ത് united provinces. പുറംലോകത്തു കുമയുണ്‍ എന്നായിരുന്നു ഈ പ്രദേശം അറിയപ്പെട്ടിരുന്നത്. സമുദ്ര നിരപ്പില്‍ നിന്നും 6000 മുതല്‍ 8000 അടി വരെ ഉയരമുള്ള കുമയുണ്‍കുന്നുകളുടെ വശങ്ങളില്‍ ഗ്രാമീണര്‍ കുടിലുകള്‍ കെട്ടി താമസം ആക്കുകയും അവയ്ക്ക് ചുറ്റും കൃഷി ചെയ്യുകയും ചെയ്തിരുന്നു. അല്ലലില്ലാതെ ഗ്രാമീണര്‍ കഴിഞ്ഞുകൊണ്ടിരുന്ന ആ നാളുകളില്‍ ഒരിക്കല്‍ മരണം അവരുടെജീവിതത്തിലേക്ക് പതുങ്ങി പതുങ്ങി എത്തി- നരഭോജി ആയി ,തിളങ്ങുന്ന കണ്ണുകളും കൂര്‍ത്ത നഖങ്ങളും ഉള്ള നരഭോജി. . പിന്നീട്അവര്‍ സ്വസ്ഥമായി ഉറങ്ങിയില്ല, ജിം കോര്‍ബറ്റ് നിറതോക്കുമായി എത്തുന്നവരെ.
കുമയുണ്‍കുന്നുകളുടെ അപ്പുറത്ത് നിന്ന്, നേപ്പാള്‍ അതിര്‍ത്തി കടന്നാണ് ഒരുനാള്‍ അവള്‍ എത്തിയത്. ഇന്ത്യയില്‍ എത്തുന്നതിനു മുന്നേ ഏകദേശം 200ഓളംപേരെ അകത്താക്കിയ അവള്‍ ഇന്ത്യയില്‍ എത്തി 5വര്ഷം കൊണ്ട് വീണ്ടും 200ഓളം പേരെ കൊന്നു കഴിഞ്ഞിരുന്നു. മൂന്നു ദിവസത്തില്‍ ഒരു മനുഷ്യന്‍ എന്ന നിലയില്‍ മനുഷ്യ വേട്ട പെരുകിയപ്പോള്‍ ആണ് നൈനിട്ടളിലെ deputy commissioner ജിം കൊര്‍ബറ്റിനെ തേടി ദൂതനെ അയച്ചത്. എന്ത് വില കൊടുത്തും നരഭോജിയെ വകവരുത്തുക, അതായിരുന്നു സന്ദേശം. ബ്രിട്ടിഷ് ഗവണ്മെന്റില്‍ റയില്‍വെയില്‍ കരാര്‍ ഉധ്യോഗസ്ഥന്‍ ആയിരുന്ന കോര്‍ബറ്റ്ഒട്ടും സമയം പാഴാക്കാതെ പുറപ്പെട്ടു.
ഏറ്റവും ഒടുവില്‍ ഒരു സ്ത്രീയ കടുവ പിടിച്ച പാലിഗ്രാമത്തിലേക്ക് ആയിരുന്നു കോര്ബെറ്റിന്റെ ആദ്യ യാത്ര. സഹായിയുമായി ഗ്രാമത്തിന്റെ സമീപ ഭാഗത്തുള്ള വന പ്രദേശങ്ങള്‍ എല്ലാം അരിച്ചു പെറുക്കിയ കോര്‍ബെറ്റിനു ഒരു കാര്യം മനസിലായി, കടുവ ഇപ്പൊള്‍പാലി പ്രദേശത്ത് ഇല്ല.

പിറ്റേന്ന് പാലിയില്‍നിന്നും 25 കിലോമീറ്റര്‍ അകലെ ഉള്ള ചമ്പാവതിഎന്നാ ഗ്രാമത്തിലേക്ക് അദ്ദേഹം പോയി. അവിടെ എത്തിയതിന്റെ പിറ്റേന്ന തന്നെ അദ്ധേഹത്തെ തേടി ആ വാര്‍ത്ത‍ എത്തി- ചമ്പവതിയുടെ തൊട്ടടുത്ത ഗ്രാമത്തിലെ ഒരു പെണ്‍കുട്ടിയെ കടുവ പിടിച്ചു. ഒരു മണിക്കൂറെ സംഭവം നടന്നിട്ട് ആയിരുന്നുള്ളു. പെണ്‍കുട്ടിയെ പിടിച്ച സ്ഥലത്ത് ചോര തളംകെട്ടി കിടന്നിരുന്നു. തൊട്ടടുത് നീല മുത്തുകള്‍ കോര്‍ത്ത മാലയുടെ പൊട്ടി ചിതറിയ കഷ്ണങ്ങള്‍. കടുവ പെന്കുട്ടിയേം വലിച് കുന്നിന്‍ ചെരുവിലേക്ക് ആയിരുന്നു പോയത്. ചോരപ്പാടുകള്‍ പിന്തുടര്‍ന്നു ഏകദേശംമുക്കാല്‍ കിലോമീറ്റര്‍ കോര്‍ബറ്റ് സഞ്ചരിച്ച.കുന്നിന്റെ ഒരറ്റത്തു വഴി മുള്‍ചെടികള്‍ക്ക് ഇടയിലേക്ക് നീണ്ടു പോകുന്നു. മുള്ചെടിയില്‍ പെണ്‍കുട്ടിയുടെ മുടിയിഴകള്‍. കോര്‍ബറ്റ് മുള്‍ചെടികളുടെ ഇടയിലൂടെ ഇഴഞ്ഞു നീങ്ങി. ചോരപ്പാടുകള്‍ ഉള്ള വഴി ഇടത്തോട്ട് തിരിഞ്ഞു ചെങ്കുത്തായ മലയിറങ്ങി താഴോട്ട്നീണ്ടു കിടക്കുന്നു. നിബിഡമായ കുറ്റിക്കാടുകള്‍. അതിനിടയില്‍ വളരെ ഇടുങ്ങിയ കുത്തനെ ഉള്ള ഒരു വെള്ളപ്പാച്ചില്‍. വെള്ളചാലിന്റെ കരയില്‍ കടുവ പെണ്‍കുട്ടിയെ വലിച്ചിറക്കി കൊണ്ടുപോയ പാടുകള്‍. രക്തം വീണ മണ്ണും കല്ലുകളും. അരുവിയുടെ കരയിലൂടെ കോര്‍ബറ്റ് 600 അടിയോളം വീണ്ടും നീങ്ങി. അവിടെ ഉയര്‍ന്നു നില്‍ക്കുന്ന ഭീമന്‍ പാറ. അതിനെ ചുറ്റി വളഞ്ഞു മുന്നോട്ട് നീങ്ങിയപ്പോള്‍ ഇടതു ഭാഗത്ത്‌ നിന്നും ഒഴുകി വരുന്ന മറ്റൊരു അരുവി കൂടി. രണ്ടു അരുവികളും കൂടി ചേരുന്നിടത് വെള്ളം കെട്ടി കിടക്കുന്ന ഒരു കുഴി. സൂക്ഷിച്ചു നോക്കിയപ്പോള്‍ കോര്‍ബറ്റ്അത് കണ്ടു- വെള്ളത്തില്‍ ചോരച്ചുവപ്പ് !കുഴിയുടെ ചുറ്റിലും നനവുള്ള മണ്ണില്‍ കടുവയുടെ കാല്‍പ്പാടുകള്‍. അവിടിവിടെ ചെറിയ എല്ലിന്‍ കഷ്ണങ്ങള്‍. കടുവ പെന്കുട്ടീയെ അകതാക്കിയതിന്റെ അടയാളങ്ങള്‍.
പെട്ടെന്ന് കോര്‍ബെറ്റിന്റെ തലക്കു മുകളില്‍ 15അടിയോളം ഉയരത്തില്‍ ഉള്ള മണ്‍തിട്ടയില്‍ നിന്നും അല്പം മണ്ണും ചരല്‍കല്ലുകളും താഴേക്ക്‌ വീണു. കടുവ അവിടെ തന്നെ ഉണ്ടെന്നു കോര്‍ബെറ്റിനു മനസിലായി.തോക്കിന്റെ കാഞ്ചിയില്‍വിരല്‍ വെച്ച് കോര്‍ബറ്റ്മുകളിലേക്ക് നോക്കി. അവിടെ കുറ്റിക്കാട്ടില്‍ ചലനം, പക്ഷെ കടുവയെ കാണാന്‍ ഇല്ല. കോര്‍ബറ്റ്ഓടി, കാട്ടുപൊന്തയില്‍ തൂങ്ങി മണ്‍ തിട്ടയിലേക്ക് ചാടി കയറി. അവിടെ അല്പം മുമ്പ് വരെ ഞെരിഞ്ഞമര്‍ന്നു കിടന്നിരുന്ന പുല്ലുകള്‍ പതിയെ തല ഉയര്‍ത്തി വരുന്നു. അവിടെ കിടന്നിരുന്ന കടുവ നിമിഷങ്ങള്‍ക്ക് മുംമ്പ് ആയിരിക്കണം സ്ഥലം വിട്ടത്. കോര്‍ബറ്റ് പിന്തിരിഞ്ഞില്ല. പാറ കൂട്ടങ്ങളും ഒരാള്‍ പൊക്കത്തിലുള്ള പുല്ലും ഉയര്‍ന്നു നില്‍ക്കുന്ന വിജനമായ പ്രദേശത്തേക്ക് ആണ് കടുവ പോയിരിക്കുന്നത്. പുല്ലു മൂടി കിടക്കുന്ന വനഭൂമിയില്‍ അഗാധഗര്‍ത്തങ്ങള്‍ ഉറപ്പാണ്‌. പാറകളുടെ വിള്ളലുകളില്‍ കടുവക്ക് ഒളിച്ചിരിക്കാന്‍ മടകളും അനവധി. കോര്‍ബറ്റ് കരുതലോടെ നീങ്ങി. നീട്ടിപിടിച്ച തോക്കുമായി കണ്ണും കാതും കൂര്‍പ്പിച്ചുകൊണ്ടുള്ള ചുവടുകള്‍. ഒരടി തെറ്റിയാല്‍, ഒരു നിമിഷത്തേക്ക് അശ്രദ്ധ സംഭവിച്ചാല്‍, ചെന്ന് വീഴുന്നത് അഗാധമായ കൊക്കയിലെക്കാകാം, അല്ലെങ്കില്‍ ക്രുദ്ധയായ കടുവയുടെ മുന്നിലേക്ക്. പെട്ടെന്ന് എവിടെ നിന്നോ കടുവയുടെ ഗര്‍ജനം മുഴങ്ങി. ഏറെ നേരമായി തന്നെ പിന്തുടരുന്ന വേട്ടകാരനെ ഓടിച്ചുവിടാനുള്ള കടുവയുടെ തന്ത്രം. കോര്‍ബറ്റ് മുന്നോട്ട് തന്നെ നടന്നു, പക്ഷെ കടുവയെ കണ്ടെത്താന്‍ ആയില്ല. 4 മണിക്കൂറിലേറെ ആയി തുടരുന്ന ഈ അന്വേഷണം താല്‍കാലികമായി അവസാനിപ്പിച്ച്‌ ഗ്രാമത്തിലേക്ക് തിരികെ പോയി.
പിറ്റേന്ന് കോര്‍ബറ്റ് തന്ത്രം മാറ്റി. പെണ്കടുവയെ പിന്തുടര്ന്നുകൊണ്ടുള്ള യാത്ര ഗുണകരമാവില്ല.ഇനിയുള്ള വഴി കടുവയെ കാടിളക്കി പുറത്തു ചാടിക്കുക തന്നെ. അതിനു പറ്റിയ സ്ഥലം അദ്ദേഹം തലേന്ന് തന്നെ കണ്ടു വെച്ചിരുന്നു.
പിറ്റേന്ന് സമീപ ഗ്രാമങ്ങളില്‍ നിന്നുള്ള മുന്നൂറോളം പേരെ ഒരുമിച്ചു കൂട്ടി ആയിരുന്നു അദ്ധേഹത്തിന്റെ യാത്ര . അവരുടെ കൈകളില്‍ കുന്തവും വടിയും ശബധമുണ്ടാക്കാനുള്ള ലോഹപാത്രങ്ങളും മറ്റും ഉണ്ടായിരുന്നു. ചുറ്റിലും കുന്നുകള്‍ ഉയര്‍ന്നു നില്‍ക്കുന്ന അര്‍ധവൃത്താകൃതിയില്‍ ഉള്ള ഒരു സ്ഥലം. അതിനു മധ്യത്തില്‍ അത്യഗാധമായ ഒരു മലയിടുക്ക്. അതിലൂടെ പടിഞ്ഞാറ് നിന്ന് ചെറിയ ഒരു അരുവി. തുറസ്സായ സ്ഥലത്തിന്റെ വടക്കുഭാഗത് പൈന്‍ മരങ്ങള്‍ വളര്‍ന്നു നില്‍ക്കുന്ന കുന്നിന്‍ തട്ട്. അരുവി അവിടെ എത്തുമ്പോള്‍ ഒരു പാറയെചുറ്റി കുന്നിന്‍തട്ടിന് അഭിമുഖമായാണ് ഒഴുകുന്നത്. ഗ്രാമീണരെ അര്‍ധവൃത്താകൃതിയില്‍ ചുറ്റിനുമുള്ള കുന്നിന്‍ചെരുവുകളില്‍ നിര്‍ത്തി കോര്‍ബറ്റ് പൈന്‍മരങ്ങള്‍ ഉള്ള കുന്നിന്‍തട്ടില്‍ നിലയുറപ്പിച്ചു. കോലാഹലം കേട്ട് പുറത്ത് ചാടുന്ന കടുവ അരുവിയിലൂടെ രക്ഷപെടാന്‍ ശ്രമിക്കുമെന്നും, അത് പൈന്‍ മരങ്ങള്‍ നിറഞ്ഞ കുന്നിനു നേരെ ഓടിവരുമെന്നും ആയിരുന്നു കണക്കുകൂട്ടല്‍.
എല്ലാം തയാര്‍ ആയപ്പോള്‍ കോര്‍ബറ്റ് മുന്‍നിശ്ചയ പ്രകാരം തന്റെ തൂവാല ടുത്തു വീശി അടയാളം കാട്ടി. പിന്നീടുള്ള 15 നിമിഷത്തോളം കാതടിപ്പിക്കുന്ന ശബ്ദഘോഷം ആയിരുന്നു. ആ ശബ്ദ പ്രളയത്തില്‍ മലകളും താഴ്വരകളും പ്രകമ്പനം കൊണ്ടു.
പെട്ടെന്ന് ഏതാണ്ട് മുന്നൂറടിയോളംദൂരെ ക്രുദ്ധയായ കടുവ പ്രത്യക്ഷപ്പെട്ടു. അസ്വസ്ഥയായ അവള്‍ ഒരു നിമിഷം കുറ്റിക്കാടുകളുടെ അടുത്ത് ശങ്കിച്ച് നിന്നു. ശബ്ധകൊലഹലം തുടര്‍ന്നുകൊണ്ടെയിരുന്നു. എന്നാല്‍ കടുവ കാട്ടിലേക്ക് തിരിച്ചു കയറാനാണ് തിരിഞ്ഞത്. പെട്ടെന്ന് കോര്‍ബറ്റ് കാഞ്ചി വലിച്ചു. അടുത്ത നിമിഷം കടുവ അരുവിയിലേക്ക് കുതിച്ചു ചാടി. കടുവക്ക് വെടിയേറ്റോ എന്ന് കോര്‍ബെറ്റിനു മനസിലായില്ല. ഏതായാലും വീണ്ടും കാഞ്ചി വലിക്കാന്‍ അദ്ദേഹം തയാറായി നിന്നു.
അരുവി വഴി പൈന്‍ മരക്കുന്നിന്റെ നേരെ തന്നെ ആയിരുന്നു കടുവയുടെ വരവ്. കോര്‍ബെറ്റിന്‍റെ തോക്ക് ഒരിക്കല്‍ കൂടി ഗര്‍ജിച്ചു. കടുവ ഒന്ന് ചാടി മറിഞ്ഞു, വീണ്ടും മുന്നോട്ട് കുതിച്ചു.
മുപ്പതു ചുവടുകള്‍ മാത്രം, കോര്‍ബറ്റ് വീണ്ടും കാഞ്ചി വലിച്ചു. വെടിയോച്ചക്കൊപ്പം കടുവ പിന്നോട്ട് മറിയുന്നത് കണ്ടു. എന്നിട്ടും മുറിവ് മാരകം ആയിട്ടില്ലെന്ന് വ്യക്തം. കടുവ അരുവിയില്‍ നിന്നും കയറി, കുറ്റിക്കാടുകളും പാറകളും നിറഞ്ഞ കുന്നിന്‍ചെരുവിലൂടെ ഓടി. കോര്‍ബറ്റ് പിന്നാലെ കുതിച്ചു. അല്പം അകലെ പ്രാണവേദനയോടെ കടുവയുടെ അലര്‍ച്ച കേള്‍ക്കുന്നുണ്ടായിരുന്നു. കുറ്റിച്ചെടികള്‍ കടിച്ചു പറിക്കുമ്പോള്‍ ഉണ്ടാകുന്ന ചലനവും കോര്‍ബറ്റ് കണ്ടു. അദ്ദേഹം അരുവി കയറി ഇറങ്ങി, കടുവയുടെ പിന്നാലെ എത്തി. അരുവിയുടെ കരയില്‍ നിന്നും, ഉയര്‍ന്നു നില്‍ക്കുന്ന ഒരു പാറയുടെ ചുവട്ടില്‍ കോര്‍ബറ്റ് കടുവയെ വ്യക്തമായി കണ്ടു. ആക്രമിക്കാനുള്ള അവസാന തയാറെടുപ്പില്‍ ആയിരുന്നു കടുവ. 
ഒട്ടും സമയം പാഴാക്കാതെ കോര്‍ബെറ്റിന്‍റെ വിരല്‍ കാഞ്ചിയില്‍ അമര്‍ന്നു. കടുകിട ഉന്നം തെറ്റിയില്ല, സുവര്‍ണ്ണനിറത്തില്‍, കറുപ്പ് വരകളുള്ള ആ ശരീരം ഒന്ന് വിറച്ചു, അടിമുറി ഉലഞ്ഞു, പിന്നീട് ചലനരഹിതമായി. ഉന്തിനില്‍ക്കുന്ന പാറയുടെ മുകളില്‍, മുന്‍കാലുകള്‍ നീട്ടിവെച്ചു , തല ഒരുവശത്തേക്ക്‌ ചെരിച്ചു അവള്‍ അന്ത്യവിശ്രമം കൊണ്ടു.
അന്ന് രാത്രി അഞ്ചു വര്‍ഷത്തിനു ശേഷം ഗ്രാമവാസികള്‍ സുഖമായി ഉറങ്ങി.
വാല്‍കഷ്ണം: ഉത്തരാഞ്ചൽ സംസ്ഥാനത്ത് നിലകൊള്ളുന്ന ജിം കോർബറ്റ് ദേശീയോദ്യാനത്തിന് ആ പേരു നൽകിയത് ഇദ്ദേഹത്തിന്റെ സ്മരണാർഥമാണ്.

കൂടുതല്‍ അറിയാന്‍ https://en.wikipedia.org/wiki/Jim_Corbett സന്ദര്‍ശിക്കുക
കടപ്പാട്: ബാലരമ

<

p style=”margin: 0px 0px 10px;color: #585858;font-family: ‘Open Sans’, Helvetica, Arial, sans-serif;font-size: 14px;line-height: 20px”>Ebin Issac

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ