പാമ്പുകളുടെ ദ്വീപ്‌ !

Share the Knowledge

കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന തിരമാലകള്‍ ആഞ്ഞടിക്കുന്ന നീലക്കടലിലാണു ആ ദ്വീപ്. കൊടും വിഷമൂതി ആകാശത്തിലൂടെ പറക്കുന്ന പറവകളെ പോലും കൊല്ലുന്ന ആയിരക്കണക്കിനു ഭീകരന്‍ പാമ്പുകള്‍ നിറഞ്ഞ ഒരു ദ്വീപ് (Snake Island) .

ബ്രസീലിലെ സാവോ പോളോയില്‍ നിന്ന് ഏതാണ്ടു മുപ്പത്തിരണ്ടു കിലോമീറ്റര്‍ ദൂരം മാത്രം.. ഇല്‍ഹ ദി ക്വയ്മദ ഗ്രാന്‍റ് (Ilha da Queimada Grande) എന്ന പ്രദേശത്തേക്ക്. ഇവിടെയാണു പച്ചപ്പുകള്‍ നിറഞ്ഞ താഴ്വാരം. ഈ താഴ്വാരത്തിന്‍റെ സൗന്ദര്യത്തില്‍ ഒളിച്ചിരിക്കുന്നതു കൊടുംവിഷമുള്ള പാമ്പുകളും. വിഷം കുത്തുന്ന ഉരുള്‍പ്പല്ലുകളുള്ള വിഷപ്പാമ്പുകളായ ഗോള്‍ഡന്‍ ലാന്‍സ്ഹെഡ് വൈപ്പറുകള്‍ (Bothrops insularis) എന്ന ഇനത്തില്‍പ്പെട്ട പാമ്പുകളാണു ദ്വീപില്‍ ഏറെയും. ഈ വിഷ പാമ്പുകളുടെ താഴ്വാരത്തിലേക്ക് ആരെയും പ്രവേശിപ്പിക്കാറില്ല.. നിയമം കൊണ്ടു ബ്രസീലിയന്‍ സര്‍ക്കാര്‍ ഈ ദ്വീപിലേക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ഓരോ വര്‍ഷവും വളരെ കുറച്ചു ശാസ്ത്രജ്ഞര്‍ ദ്വീപിലെത്താറുണ്ട്. പാമ്പുകളെ കുറിച്ചു പഠനം നടത്തുന്നതിനു വേണ്ടിയാണിത്. അപൂര്‍വമായി ബ്രസീലിലെ നേവിക്കാരും ഇവിടെ സന്ദര്‍ശിക്കാറുണ്ട്.

മനുഷ്യവാസമില്ലാത്ത ഈ പ്രദേശം അറിയപ്പെടുന്നതു തന്നെ പാമ്പുകളുടെ താഴ്വാരം എന്ന പേരിലാണ്. 4630 സ്ക്വയര്‍ഫീറ്റ് ചുറ്റളവില്‍ വിശാലമായ ദ്വീപാണിത്. സ്വര്‍ണനിറവും കറുപ്പും നിറവും കലര്‍ന്ന ലാന്‍സ്ഹെഡ് പാമ്പുകള്‍(Bothrops insularis) കാണപ്പെടുന്ന ഭൂമിയിലെ ഒരേയൊരിടമാണിത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിഷമുള്ള പാമ്പുകളുടെ കൂട്ടത്തില്‍പ്പെട്ടതാണിതെന്ന പ്രത്യേകതയുമുണ്ട് ലാന്‍സ്ഹെഡിന്.സാധാരണ പാമ്പുകളെക്കാള്‍ അഞ്ചിരട്ടി വിഷമാണു ഇവയ്ക്കുള്ളത്. ലാന്‍സ്ഹെഡ് മനുഷ്യരെ കടിച്ചാല്‍ മരണമുറപ്പാണ്.

കൊടുവിഷമുള്ള പാമ്പുകള്‍ മാത്രം അധിവസിക്കുന്ന ഈ ദ്വീപിലേക്കു അനധികൃതമായും ചിലരെത്തുന്നുണ്ട്. അധികൃതരുടെ കണ്ണുവെട്ടിച്ചാണു പലപ്പോഴും ഇവിടേക്കു ആളുകളെത്തുന്നത്. ഗോള്‍ഡന്‍ ലാന്‍സ്ഹെഡ് പാമ്പുകളുടെ വിഷത്തിനു വിപണിയില്‍ നല്ല വിലയാണ്. കരിഞ്ചന്തയില്‍ ഇരുപതു ലക്ഷം വരെ ഇതിനു വില ലഭിക്കും.വിഷപാമ്പുകളുടെ ഉപദ്രവത്തെ പോലും അവഗണിച്ചാണ് മോഷ്ടാക്കള്‍ പാമ്പുകളെ കൊന്നു വിഷമെടുക്കാനെത്തുന്നത്.

വിഷപാമ്പുകളുടെ താഴ്വാരമാണെങ്കിലും ഇന്നു പാമ്പുകളുടെ എണ്ണത്തില്‍ വളരെ കുറവുണ്ടെന്നും സ്നേക് ഐലന്‍ഡിനെ കുറിച്ചു പഠനം നടത്തുന്ന സാവോ പോളോ യൂനിവേഴ്സിറ്റിയിലെ (Sao paulo university) ഗവേഷകർ പറയുന്നു .

കടപ്പാട് ÷വിഞ്ജാനതീരം..

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

One thought on “പാമ്പുകളുടെ ദ്വീപ്‌ !”

ഒരു അഭിപ്രായം പറയൂ