മലബാർ വെരുക്

Share the Knowledge

സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ പുറത്തിറക്കിയ വംശനാശഭീഷണി നേരിടുന്നതും വംശനാശം സംഭവിച്ചതുമായ ജീവജാലങ്ങളുടെ പട്ടികയിലായിരുന്നു പശ്ചിമഘട്ടത്തിൽ കാണുന്ന മലബാർ വെരുക്(Viverra civettina, Malabar Civet, Malabar Large-spotted Civet). 

കന്യാകുമാരി മുതൽ വടക്കൻകർണ്ണാടകയിലെ ഹൊന്നവർ വരെയുള്ള പശ്ചിമഘട്ടത്തോട് ചേർന്നുള്ള പ്രദേശങ്ങളായിരുന്നു ഈ ജീവിയുടെ വാസസ്ഥലം. 1978ൽ ഐ.യു.സി.എൻ ഈ ജീവിവർഗ്ഗം അപ്രത്യക്ഷമായതായി പ്രഖ്യാപിച്ചു. എന്നാൽ 1987ൽ മലബാർ വെരുകിനെ സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ വീണ്ടും കണ്ടെത്തിയിരുന്നു. വേട്ടയാടി കൊന്ന രണ്ട് മലബാർ വെരുകുകളുടെ തോലിൽ നിന്നാണ് ഈ ജീവിവർഗ്ഗം അപ്രത്യക്ഷമായിട്ടില്ലെന്ന തെളിവ് ലഭിച്ചത്. 1980 കളിലും 90കളിലും പലപ്പോഴായി മലബാർ വെരുകിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നെങ്കിലും പിന്നീട് വർഷങ്ങളായി ഈ ജീവിവർഗ്ഗത്തെക്കുറിച്ച് യാതൊരു വിവരവുമില്ലാത്തതിനാൽ മലബാർ വെരുകിന് വംശനാശം സംഭവിച്ചെന്ന നിഗമനത്തിലാണ് ശാസ്ത്രജ്ഞർ. ചാര നിറത്തിലുള്ള ഇവയുടെ ശരീരത്തിൽ വെളുത്ത കുത്തുകളും മുതുകിൽ നെടുകയുള്ള വരയുമുണ്ടാകും. മാംസഭുക്കായ മലബാർ വെരുക് രാത്രിയാണ് ഇര പിടിക്കാൻ ഇറങ്ങുന്നത്. കൂർത്ത പല്ലുകളും നഖങ്ങളും ഇരപിടിക്കാൻ ഇവയെ സഹായിക്കുന്നു. ചെറുപക്ഷികൾ, ഉരഗങ്ങൾ തുടങ്ങിയവയെയെല്ലാം മലബാർ വെരുക് അകത്താക്കും.

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ