Cock-of-the-rock (Rupicola)

 
ദക്ഷിണ അമേരിക്കയിലെ വടക്കന്‍ ഭാഗങ്ങളില്‍ ആണ് ഈ സുന്ദരന്‍ കുരുവികള്‍ പറന്നു നടക്കുന്നത് ! പാടും കുരുവികള്‍ ആയ passerine വര്‍ഗ്ഗത്തിലാണ് ഇവര്‍ പെടുന്നത് . രണ്ടു തരമുണ്ട് ,Andean ഉം Guianan ഉം . ആണും പെണ്ണും തമ്മില്‍ അഴകില്‍ നല്ല വ്യത്യാസം ഉണ്ട് . ചിത്രത്തിലേത് ആണ് പക്ഷിയാണ് .
പാറയിടുക്കുകളില്‍ കൂട് കൂട്ടുന്ന ഇവ രണ്ടു മുട്ടകള്‍ ആണ് സാധാരണ ഇടുന്നത് . കുട്ടികളെ ആണിന്റെ സഹായമില്ലാതെ തന്നെ ആണ് തള്ള പക്ഷി വളര്‍ത്തുന്നത് . കഴിക്കുന്ന ഫലങ്ങളുടെ കുരുക്കള്‍ ദഹിക്കാതെ തന്നെ ഈ പക്ഷികള്‍ വിസര്‍ജ്ജിക്കുന്നതിനാല്‍ മിക്ക സസ്യങ്ങളുടെയും വംശ വര്‍ധനവ്‌ ഇവറ്റകളെ ആശ്രയിച്ചിരിക്കുന്നു !
image_2218_2e-Cotingas

പെറുവിന്റെ ദേശീയ പക്ഷിയാണ് Andean cock-of-the-rock . അവിടെയുള്ള Manu Cloud Forest, ഈ പക്ഷിയെ നിരീക്ഷിക്കുവാന്‍ ഏറ്റവും പറ്റിയ ഇടമാണ് . ഇതില്‍ 12,500 ഏക്കര്‍ സ്ഥലത്തെ ഇപ്പോള്‍ Cock of the Rock Lodge എന്നാണ് വിളിക്കുന്നത്‌ .

ഈ പക്ഷിയുടെ ശബ്ദമൊന്നു കേട്ടുനോക്കൂ !

Image

2 thoughts on “Cock-of-the-rock (Rupicola)”

  1. Sabitha says:

    ഈ സൈറ്റിന് പറ്റിയ പേര് തന്നെയാണ് പലതുള്ളി …പലതരം അറിവുകളുടെ അത്ഭുത ലോകം …ഇന്ന് ഇവിടെ തുടങ്ങിയിട്ടേ ഉള്ളു …ഇനിയും വരും …

    1. നന്ദി സബിത

ഒരു അഭിപ്രായം പറയൂ