Mount Nyiragongo -ഭൂമിയിലെ ഏറ്റവും സുന്ദരനായ അഗ്നി പർവ്വതം !

Share the Knowledge

Mount Nyiragongo, ഭൂമിയിലെ ഏറ്റവും സജീവമായ അഗ്നി പർവ്വതങ്ങളിൽ ഒന്നാണ് . 3740 മീറ്റർ ഉയരമുള്ള ഇത് , Democratic Republic of the Congo യിലെ Virunga National Park ൽ ആണ് സ്ഥിതി ചെയ്യുന്നത് . പ്രശസ്തമായ കിവു തടാകത്തിൽ നിന്നും 20 km ദൂരമാണ് ഇവിടേക്ക് ഉള്ളത് . 1.2 km വ്യാസമുള്ള ഇതിന്റെ കൊടുമുടിയിൽ ഉള്ള ലാവാ തടാകമാണ് ഇതിനെ സുന്ദരനാക്കുന്നത് . ദേഷ്യം വരുമ്പോൾ ഇവൻ ഈ തടാകത്തിലെ ലാവ മുഴുവനും തൊട്ടടുത്തുള്ള ഗോമ നഗരത്തിലേക്കും പിന്നെ കിവു തടാകതിലെക്കും ഒഴുക്കി കളയും !

1882 ന് ശേഷം 34 തവണ ആശാൻ ഈ പണി കാണിച്ചിട്ടുണ്ട് . ഈ അഗ്നി പർവ്വതത്തിന്റെ ലാവക്ക് വിസ്ക്കൊ സിറ്റി കുറവായതിനാൽ മണിക്കൂറിൽ നൂറു കിലോമീറ്റർ വേഗതയിൽ ആണ് ഇത് ഒഴുകി വരുന്നത്! ലാവയിൽ സിലിക്കയുടെ അംശം കുറവായതിനാൽ ആണ് ഈ വേഗത കൈവരുന്നത് . ലോകത്ത് സ്ഥിരമായി പഠന വിധേയമാക്കുന്ന 16 Decade Volcanoes ൽ ഒന്നാണ് ആഫ്രിക്കയിലെ Mount Nyiragongo.

Nyiragongo2004

 

 

 

Image

ഒരു അഭിപ്രായം പറയൂ