Red Seabeach

Share the Knowledge

ലോകത്തിലെ ഏറ്റവും വലിയ ചതുപ്പ് നിലങ്ങളിൽ ഒന്നാണ് ചൈനയിലെ  Liaoning പ്രവിശ്യയിലെ Panjin ൽ ഉള്ളത് . Red seabeach എന്നാണ്  ഇവിടം അറിയപ്പെടുന്നത് . ചിത്രത്തിൽ കാണുന്നത് പോലെ നോക്കെത്താ ദൂരം പരന്നു കിടക്കുന്ന ചുവപ്പ് ചെടികളാണ് ഈ പേരിന് കാരണം .  Chenopodiaceae, Suaeda salsa തുടങ്ങിയ , നീർക്കെട്ടുള്ള പ്രദേശങ്ങളിൽ മാത്രം വളരുന്ന , ചെടികളാണ് ഈ നിറം പ്രദാനം ചെയ്യുന്നത് . ഇത്തരം 110 തരം ചെടികൾ ലോകമെമ്പാടും ഉള്ള ചതുപ്പ് നിലങ്ങളിൽ വളരുന്നുണ്ട്‌ . Panjin Shuangtaizi River mouth, എന്ന ഈ സംരക്ഷിത മേഖലയിൽ 200 ൽ കൂടുതൽ പക്ഷി വർഗ്ഗങ്ങളും , 400 ൽ കൂടുതൽ ചെറു ജീവി വർഗ്ഗങ്ങളും നില നില്ക്കുന്നുണ്ട്

 Red-crowned Crane ന്റെ യും , വംശ നാശം സംഭവിക്കാറായ black-mouth gull ന്റെയും  പ്രധാന പ്രജനന കേന്ദ്രമാണ് ഈ നിലങ്ങൾ . പേപ്പർ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന റീഡ് പുല്ലുകൾ ഏഷ്യയിൽ ഏറ്റവും കൂടുതൽ ലഭിക്കുന്നത് ഇവിടെ നിന്നാണ് .
 panjin-red-beach-china-1
Image

ഒരു അഭിപ്രായം പറയൂ