Titano boa- സർപ്പങ്ങളുടെ രാജാവ് !

Share the Knowledge

അൻപത് അടി നീളം ! , ആയിരത്തി ഒരുന്നൂറ് കിലോ തൂക്കം ! …… കൊളംബിയയിലെ കൽക്കരി ഖനിയിൽ നിന്നും ഈ നാഗ രാജാവിന്റെ ഫോസിലുകൾ കണ്ടപ്പോൾ ലോകം ഞെട്ടി!  അത് വരെയുണ്ടായിരുന്ന സർവ്വ റെക്കോർഡുകളും ഭേതിച്ച് , പമ്പുകളുടെ ചക്രവര്ത്തി പദത്തിലേക്ക് പുതിയ ഒരു വര്ഗ്ഗം രംഗ പ്രവേശം ചെയ്തു . …ടൈറ്റൻ ബോ (Titanoboa cerrejonensis) . ഏതാണ്ട് അറുപത് മില്ല്യൻ വർഷങ്ങൾക്ക് മുൻപ് , അതായത് ദിനോസറുകൾ നമാവിശേഷമായി വീണ്ടും പത്ത് മില്ല്യൻ ശേഷമാണ് ഈ ഭീകരൻ പാമ്പുകൾ ഭൂമിയിൽ ഇഴഞ്ഞ് നടന്നിരുന്നത് . ഇത് ഭൂമി കണ്ടതിൽ ഏറ്റവും വലുതും , നീളം കൂടിയതും ഭാരം കൂടിയതും ആയ പാമ്പാണ് !

Titanoboa-Monster-dinosaurs-631

ഇന്ന് ഭൂമിയിലെ ഏറ്റവും നീളം കൂടിയ പാമ്പായ  Python reticulatus ൻറെ നീളം 29 അടിയാണ് . ഏറ്റവും ഭാരം കൂടിയ പാമ്പായ ഗ്രീൻ അനക്കൊണ്ടാക്ക് നീളം വെറും പതിനെഴ് അടി.  2009 ൽ ആണ് കൊളംബിയയിലെ  La Guajira കൽക്കരി ഖനിയിൽ നിന്നും 28 ടൈറ്റൻ ബോ പാമ്പുകളുടെ അവശിഷ്ടങ്ങൾ ഗവേഷകർക്ക്‌ ലഭിക്കുന്നത് . ന്യൂയോർക്കിലെ Grand Central Terminal ൽ പ്രദർശനത്തിനു വെച്ചിരുന്ന ടൈറ്റൻ ബോ മാതൃക ആണ് ചിത്രത്തിൽ കാണുന്നത് .

titan snake

 

Image

ഒരു അഭിപ്രായം പറയൂ