ചുവന്ന മനുഷ്യർ !

Share the Knowledge

പതിനായിരക്കണക്കിനു ഗോത്ര വർഗ്ഗക്കാരും അതിലേറെ ഉപ വർഗ്ഗങ്ങളും അത്രയും തന്നെ ഭാഷകളും ഉള്ള നാടാണ് ആഫ്രിക്ക . ലോകത്തിലെ ഏറ്റവും ഉയരമുള്ള സുലു വർഗ്ഗക്കാരും , ഏറ്റവും പൊക്കം കുറഞ്ഞ പിഗ്മികളും ഇവിടെയാണുള്ളത് ! പക്ഷെ ഇവിടെ ചിത്രത്തിൽ കാണുന്നത് ഇതിൽ നിന്നൊക്കെ വിഭിന്നരായ വടക്കൻ നമീബിയയിലെ ഹിംബ ഗോത്രക്കാരെ ആണ് . മറ്റ് ആഫിക്കൻ വർഗ്ഗങ്ങളിൽ നിന്നും വ്യത്യസ്തമായി വളരെ ” ആക്ടീവായ ” പെണ്ണുങ്ങളാണ് ഇവർക്കുള്ളത് .

Himba_people

Himba_people

വീട് നോക്കുന്നതും കുട്ടികളെ പരിപാലിക്കുന്നതും കാലികളെ മേയിക്കുന്നതും അവയെ സംരക്ഷിക്കുന്നതും വേട്ടയാടുന്നതും ഹിംബ പെണ്ണുങ്ങളുടെ ജോലിയാണ് . “പ്രതിരോധം” എന്ന വകുപ്പ് മാത്രമാണ് ആണുങ്ങൾ നോക്കേണ്ടത് . എന്ന് വെച്ചാൽ മറ്റുള്ളവരെ ആക്രമിക്കുക അല്ലെങ്കിൽ അവർ ആക്രമിക്കാതെ നോക്കുക. എന്നാൽ ഹിംബ ഗോത്രക്കാരെ വ്യത്യസ്തരാക്കുന്നത് അവരുടെ നിറം ആണ് . ജന്മനാ കറുത്ത നിറമാണെങ്കിലും ഇവരെ ചുവന്ന നിറത്തിലെ നമ്മുക്ക് കാണാൻ കഴിയൂ (പ്രത്യേകിച്ചു പെണ്ണുങ്ങളെ ) .

Himba People

ആഫ്രിക്കയിലെ ചുട്ടു പൊള്ളുന്ന ചൂടിൽ നിന്നും തങ്ങളുടെ തൊലിയും ശരീരവും സംരക്ഷിക്കുവാൻ അവർ കണ്ടു പിടിച്ച ഉപായമാണിത് . otjize എന്ന ഒരു പേസ്റ്റ് ആണ് ഇവർ ഇതിന് ഉപയോഗിക്കുന്നത് . വെണ്ണയും , ചാരവും പിന്നെ മണ്ണിൽ നിന്നും ലഭിക്കുന്ന Ochre എന്ന മിശ്രിതവും (പണ്ട് നമ്മുടെ വീടുകളിൽ ഉപയോഗിച്ചിരുന്ന റെഡ് oxide ) കൂട്ടികുഴച്ചാണ് ഇത് ഉണ്ടാക്കുന്നത്‌. തൊലിയിൽ മാത്രമല്ല തലയിലും മുടിയിലുമെല്ലാം ഇത് തേച്ചു പിടിപ്പിക്കും . കൂടാതെ നല്ല സുഗന്ധം ലഭിക്കുവാൻ Omuzumba ചെടിയുടെ നീരും കൂടി ചേർക്കും !  നിറങ്ങളോടുള്ള അഭിനിവേശം കാരണം വർണ്ണങ്ങളുടെ പേരുകളാണ് തങ്ങളുടെ പേരായി ഇവർ തിരഞ്ഞെടുക്കുന്നത് . ഏക ദൈവ വിശ്വാസികൾ (God Mukuru) ആയ ഇവർ ആകെ അൻപതിനായിരതിൽ താഴെ എണ്ണമേ വരൂ .

Image

ഒരു അഭിപ്രായം പറയൂ