ഭൂമിയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം !

Share the Knowledge

ആഫ്രിക്കയിലെ സാംബസീ നദിയിൽ ( Zambezi River) Zambia യുടെയും Zimbabwe യുടെയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന വിക്ടോറിയ വെള്ളച്ചാട്ടം , വലുപ്പത്തിൽ ഏറ്റവും വലുത് എന്ന ബഹുമതിക്ക്‌ അർഹയാണ് . ഇത് ലോകത്തിലെ ഏറ്റവും ഉയരമുള്ളതോ , നീളമുള്ളതോ ആയ വെള്ളച്ചാട്ടം അല്ല . പക്ഷെ ഭൂമിയിലെ ഏറ്റവും വലിയ വെള്ളത്തിന്റെ പാളി (largest single sheet of flowing water ) ഇവിടെ ആണ് ഉള്ളത് . പ്രാദേശിക ഭാഷയിൽ മൊസിയോവ – തുനിയ (Mosi-oa-Tunya – the smoke that thunders) എന്ന് പേരുള്ള വിക്ടോറിയ വെള്ളച്ചാട്ടം അത്ഭുതങ്ങളുടെ കലവറയാണ് . 1855 ൽ ഈ വെള്ളച്ചാട്ടം പുറം ലോകത്തിന് കാണിച്ചു കൊടുത്ത വെള്ളക്കാരൻ ക്രൈസ്തവ മിഷിനറി ആയ ഡേവിഡ് ലിവിങ്ങ്സ്റ്റണ്‍ (David Livingstone) ആണ് വെള്ളച്ചാട്ടത്തിനു രാജ്ഞിയുടെ പേര് നല്കിയത് . പാശ്ചാത്യ ഭരണത്തിന് ശേഷം Zambia യും Zimbabwe യും പേരുകളെല്ലാം പ്രാദേശിക ഭാഷയിലേക്ക് മാറ്റിയെങ്കിലും ലിവിങ്ങ്സ്റ്റണ്‍ സായിപ്പിനോടുള്ള ബഹുമാനാർഥം വെള്ളച്ചാട്ടത്തെ വെറുതെ “വിടുകയായിരുന്നു ” . വിക്ടൂരിയ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നിടത്ത് ഒരു ചെറിയ മല പോലുമില്ല എന്നതാണ് രസകരം . സാംബസീ നദി ഒഴുകി ഒരു പടുകൂറ്റൻ ഗർത്തത്തിലേക്ക് പതിക്കുകയാണ് ചെയ്യുന്നത് . മഴക്കാലത്ത് 1,708 മീറ്റർ നീളമുള്ള വെള്ളത്തിന്റെ ഒരു പാളിയാണ് 108 മീറ്റർ താഴേക്കു പതിക്കുന്നത് ! അവിടെ നിന്നും ഉയരുന്ന ജലത്തിന്റെ പുക പടലം നാനൂറു മീറ്റർ വരെ ഉയരുന്നതിനാൽ ഇരുപതു കിലോമീറ്ററുകൾ അകലെ നിന്നും കാണാൻ സാധിക്കും .

വിക്ടോറിയ വെള്ളച്ചാട്ടം

വിക്ടോറിയ വെള്ളച്ചാട്ടം

വെള്ളച്ചാട്ടത്തിനു മുകളിലുള്ള രണ്ടു ദ്വീപുകളിൽ ഒന്നായ Livingstone Island (Livingstone ആദ്യമായി ജലപാതത്തെ ദർശിച്ച സ്ഥലം ) ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് . അതിനു താഴെയുള്ള Devil’s Pool മറ്റൊരു അത്ഭുതമാണ് . വേനൽ കാലത്ത് Devil’s Pool ലെ ജലം ഗണ്യമായി കുറയുന്നതിനാൽ സന്ദർശകർക്ക് Devil’s Pool ലൂടെ നടന്ന് വെള്ളച്ചാട്ടത്തിനെ തൊട്ടു അരികുവരെ സുരക്ഷിതമായി ചെന്ന് താഴെയുള്ള ഗർത്തത്തിന്റെ അതി വിശാലമായ ഭീകര സൌന്ദര്യം ആസ്വദിക്കുകയും ചെയ്യാം !

Devil’s Pool

Devil’s Pool

ജലപാതത്തിന് തൊട്ടു മുന്നിൽ നിർമ്മിച്ചിരിക്കുന്ന , Zambia – Zimbabwe രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന വിക്ടോറിയ പാലം , മറ്റൊരു രസകരമായ കാഴ്ചയാണ് . രാത്രികാലത്ത് ചന്ദ്ര പ്രകാശത്തിൽ നിന്നുണ്ടാവുന്ന മഴവില്ല്  (moonbow) വെള്ളച്ചാട്ടത്തിന്റെ അഴക്‌ വർദ്ധിപ്പിക്കുന്നു .
Moon-bow

Moon-bow

തടാകത്തിന് ചുറ്റുമുള്ള മൂന്ന് നാഷണൽ പാർക്കുകളിലായി ലക്ഷ കണക്കിന് മൃഗങ്ങൾ സ്വൊര്യവിഹാരം നടത്തുന്നുണ്ട് . ജലപാതത്തിന് മുകളിൽ 39 തരം മീനുകളും താഴെ 89 തരവും ഉണ്ടെന്നുള്ളത്‌ , തികച്ചും വിഭിന്നങ്ങളായ ഭൂപ്രകൃതികളുടെ ലക്ഷണങ്ങളാണ് .

Victoria Falls

 

Image

ഒരു അഭിപ്രായം പറയൂ