നിലാവിലെ മഴവില്ല് !!! -Moonbow

Share the Knowledge

മഴവില്ലുകൾ കണ്ണിന് കുളിർമ്മയാണ്‌ . ഫോട്ടോഗ്രാഫറുടെ ഇഷ്ട വിഷയമാണ്, കുട്ടികൾക്ക് അത്ഭുതവും ആണ് . അന്തരീക്ഷത്തിലെ വെള്ളതുള്ളികളിൽ സൂര്യ പ്രകാശത്തിന് പ്രകീർണനം സംഭവിക്കുമ്പോൾ ആണ് ദൃശ്യ പ്രകാശം ഏഴു ഘടക വർണ്ണങ്ങളായി പരിഞ്ഞു മഴവില്ലിന് രൂപം കൊടുക്കുന്നത് . വിമാനത്തിൽ നിന്നും താഴേക്കു നോക്കിയാൽ വൃത്താകൃതിയിൽ ഉള്ള മഴവില്ലായിരിക്കും നമ്മുക്ക് കാണാനാവുക . എന്നാൽ പകൽ സൂര്യ പ്രകാശം മൂലം മാത്രമല്ല മഴവില്ല് ഉണ്ടാകുന്നത് . രാത്രിയിലെ ചന്ദ്ര പ്രകാശത്തിലും ഇത് സംഭവിക്കും ! moonbow lunar rainbow, white rainbow, lunar bow, അല്ലെങ്കിൽ space rainbow എന്നൊക്കെയാണ് മഴവില്ലിന്റെ ഈ രാത്രി അവതാരത്തെ വിളിക്കുന്നത്‌ . ശക്തി കുറഞ്ഞ നിലാ വെളിച്ചത്തിൽ സംഭവിക്കുന്നതിനാൽ മഴവില്ല് പോലെ രാത്രി വില്ലിലെ നിറങ്ങൾ പലപ്പോഴും മനുഷ്യ നേത്രങ്ങൾക്ക് ദ്രിശ്യമാവില്ല . മിക്കവാറും ഒരു വളഞ്ഞ പുക പടലം പോലെയാവും ഇത് തോന്നിപ്പിക്കുക . പക്ഷെ കൂടിയ എക്സ്പൊഷർ സെറ്റിംഗ് ക്യാമെറകളിൽ ഇത് അതി സുന്ദരമായി പതിയും . മഴയില്ലാതപ്പോൾ സൂര്യൻ ഉദിക്കുമ്പൊഴും അസ്തമിക്കൊമ്പൊഴും കാണുന്ന മഴവില്ലിനെ രാത്രി വില്ലായി പലപ്പോഴും തെറ്റിദ്ധരിക്കാറുണ്ട് . അത് പക്ഷെ fogbow എന്നയിനം മഴവില്ലാണ് . തികച്ചും ചന്ദ്ര നിലാവിൽ പൂർണ്ണ രാത്രിയിലാണ് moonbow പിറവിയെടുക്കുന്നത് . ലോക പ്രശസ്തമായ പല വെള്ളച്ചട്ടങ്ങളിലും രാതികാലങ്ങളിൽ തട്ടി ചിതറുന്ന വെള്ളതുള്ളികൾക്കിടയിൽ moonbow ദ്രിശ്യമാകാറുണ്ട് . ആഫ്രിക്കയിലെ വിക്ടോറിയ ജലപാതമാണ് ഇതിന് ഏറ്റവും നല്ല ഉദാഹരണം .

 

Image

ഒരു അഭിപ്രായം പറയൂ