ആപ്പിളിന്റെ നീല തടാകം !

Share the Knowledge

 

iOS ലെ ഈ വാള്‍ പേപ്പര്‍ ഏവര്‍ക്കും പരിചിതമാണ് . ജപ്പാനിലെ Biei -Hokkaido ലുള്ള ഈ തടാകം (Blue Pond) ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് . തൊട്ടടുത്തുള്ള അഗ്നിപര്‍വ്വതമായ Mt. Tokachi ല്‍ നിന്നുള്ള ലാവാ പ്രവാഹം തടയുവാന്‍ കെട്ടിയ ഡാം മൂലം രൂപപ്പെട്ട കൃത്രിമ തടാകമാണിത് . ജലത്തില്‍ അസാധാരമായി കലര്‍ന്നിട്ടുള്ള aluminum hydroxide ന്‍റെ സാന്നിധ്യമാണ് തടാകത്തിന് ശോഭയാര്‍ന്ന നീല നിറം പ്രധാനം ചെയ്തത് . ഇത് കുറഞ്ഞ വേവ് ലെങ്ങ്ത് ഉള്ള നീല നിറങ്ങളെ കൂടുതല്‍ പ്രതിഫലിപ്പുക്കുന്നു . ഇതിനാല്‍ തന്നെ കരയില്‍ നിന്നും വിവിധ കോണുകളില്‍ തടാകത്തെ നോക്കിയാല്‍ വിവധ വര്‍ണ്ണങ്ങളില്‍ കാണാനും സാധിക്കും ! എന്നാല്‍ തടാകത്തില്‍ ഇറങ്ങിയാലോ .. സാധാരണ നിറവും !!!

Image

ഒരു അഭിപ്രായം പറയൂ