Wailua Falls - പുരുഷത്വത്തിന്റെ അടയാളം !

Share the Knowledge

113 അടി ഉയരമുള്ള വെള്ളച്ചാട്ടത്തിന്റെ മുകളിൽ നിന്നും ചാടി , ജീവനോടെ കരക്കെത്തിയാൽ മാത്രമേ ആണായി അംഗീകരിക്കുകയുള്ളൂ അത്രേ !! ഹവായി ദ്വീപുകളിലെ പഴമക്കാർക്കായിരുന്നു ഈ ദുര്യോഗം . Kauai ദ്വീപുകളിലെ Wailua ജലപാതമാണ് അവർ ഇതിനായി തിരഞ്ഞെടുത്തിരുന്നത് . ഈ സാഹസം ഇപ്പോൾ നിലവിലില്ല എങ്കിലും ചില ധീര വിനോദ സഞ്ചാരികൾ ഇപ്പോഴും ഇവിടെ ഈ കലാപരിപാടി ആരും അറിയാതെ നടത്തുന്നുണ്ട് . Fantasy Island എന്ന പ്രമുഖ അമേരിക്കൻ ടിവി സീരിയസ്സിൽ കൂടിയാണ് ആധുനിക ലോകത്തിന് ഈ വെള്ളച്ചാട്ടത്തെ കൂടുതൽ പരിചയം . എന്തായാലും ഈ ജലപാതത്തിനു മുകളിൽ ഉള്ള “വിനോദ സഞ്ചാരം ” ഇപ്പോൾ സർക്കാർ കർശനമായി വിലക്കിയിരിക്കുകയാണ്‌ .

 

Image

ഒരു അഭിപ്രായം പറയൂ