Sand Storms - മണൽ കാറ്റുകളുടെ കഥ

Share the Knowledge

ഇവിടെ കാണുന്ന ഈ ചിത്രവും ഇതിനോട് സാമ്യമുള്ള മറ്റനേകം ചിത്രങ്ങളും സുനാമിയുടെ ചിത്രങ്ങളായി ഫെയ്സ് ബുക്കിൽ ധാരാളം ഓടിയതാണ് . പക്ഷെ ഇതെല്ലം തന്നെ പൊടിക്കാറ്റ് അല്ലെങ്കിൽ മണൽ കാറ്റിന്റെതാണ് (dust storm or sand storm). മരുഭൂമികളും വരണ്ട സമതലങ്ങളും ആണ് പൊടി കാറ്റിന്റെ ജൻമ്മസ്ഥലം . ആദ്യം ഇതെങ്ങിനെ രൂപപ്പെടുന്നു എന്ന് നോക്കാം . വരണ്ടു കിടക്കുന്ന ഭൂമിയിലേക്ക്‌ ആദ്യം ഒരു ചെറു കാറ്റ് കടന്നു വരുന്നു . അതിന്റെ ശക്തിയിൽ ഭൂപ്രതലത്തിലുള്ള ചെറു മണൽ തരികൾ , പതുക്കെ ഉരുളാൻ തുടങ്ങുന്നു (creep). ഈ തരികൾ വീണ്ടും ചെറിയ തരികളിൽ (100 micrometres or less) തട്ടി നമ്മൾ ഫുട് ബോളിൽ കിക്ക് എടുക്കുമ്പോൾ ബോൾ തെറിക്കുന്നതുപോലെ മുകളിലേക്ക് പൊങ്ങുന്നു . ഇതിനെ സാൽറ്റെഷൻ (saltation) എന്നാണ് വിളിക്കുന്നത്‌ .

aeolian_transport

ഇങ്ങനെ പൊങ്ങിയ മണൽ തരികൾ പരസ്പരം ഉരസി, ഒരു വൈദ്യുത മണ്ഡലം (electric field) രൂപപ്പെടുന്നു. ഇത് പൊങ്ങിയ മണൽ തരികൾക്ക് ഭൌമോപരി തലത്തേക്കാൾ ഒരു നെഗറ്റീവ് ചാർജ് പ്രദാനം ചെയ്യുന്നു . ഇതുമൂലം വീണ്ടും വീണ്ടും ചെറു തരികൾ മുകളിലേക്ക് ആകർഷിക്കപെടുകയും കാറ്റിന്റെ ശക്തിയാൽ ഉയർന്നു പൊങ്ങി Suspension എന്ന അവസ്ഥയിൽ ചിത്രത്തിൽ കാണുന്നത്‌ പോലെ കാറ്റിന്റെ ദിശക്കനുസരിച്ചു സഞ്ചരിക്കുവാൻ തുടങ്ങുകയും ചെയ്യും . ഇങ്ങനെ 6,100 m വരെ പൊടി ഉയരാറുണ്ട് ! മരുഭൂമികളിൽ താപനില ഗണ്യമായി മാറുന്നതിന്റെ സൂചനയായി പൊടികാറ്റിനെ കരുതാറുണ്ട്‌ .

dust storm or sand storm

dust storm or sand storm

പൊടികാറ്റിനെ സഹാറ മരുഭൂമിയിൽ സിമൂം ( simoom ) എന്നും സുഡാനിൽ ഹബൂബ് (haboob ) എന്നും ആണ് വിളിക്കുന്നത്‌ . രോഗ വാഹികൾ ആയ മണൽ കാറ്റ് , ശ്വാസ കോശ അര്ബുദത്തിനു കാരണമായേക്കാവുന്ന silicosis നും അന്ധതക്ക് വഴിവെചെക്കാവുന്ന keratoconjunctivitis sicca (“dry eyes”) നും കാരണമാകാറുണ്ട് . 2011 ൽ അമേരിക്കയിലെ അരിസോണയിൽ ഉണ്ടായ പൊടിക്കാറ്റ് , Daniel Bryant കാമറയിൽ പകർത്തിയതാണ് ആദ്യം  കാണുന്നത് .

Image

ഒരു അഭിപ്രായം പറയൂ