ചന്ദ്രനില്‍ നിന്നു അളന്നാല്‍ ഭൂമിയിലെ ഏതു സ്ഥലമാണ്‌ ഏറ്റവും അടുത്തത്?

Share the Knowledge
  1. ചന്ദ്രനില്‍ നിന്നു അളന്നാല്‍ ഭൂമിയിലെ ഏതു സ്ഥലമാണ്‌ ഏറ്റവും അടുത്തത്?
  2. ഭൂമിയുടെ കേന്ദ്രത്തില്‍ നിന്നും ഏറ്റവും അകലെ സ്ഥിതി ചെയ്യുന്ന സ്ഥലമെത് (Highest Above Earth’s Center) ?

മൗണ്ട് എവരസ്റ്റിന്‍റെ മുകള്‍ എന്നായിരിക്കും മനസ്സില്‍.! !
എങ്കില്‍ തെറ്റി !. ഇക്വഡോറില്‍ ഉള്ള മൌണ്ട് ചിംബരസൊ (Chimborazo in Ecuador) ആണ് ജേതാവ് .കാരണം ഇതാണ്.ഭൂമിയുടെ ആകൃതി കൃത്യം ഗോളമല്ല . ഭൂമധ്യരേഖയില്‍ അത് കുറച്ചു പുറത്തേക്കു തള്ളി ആണ് കാണുന്നത് .(oblate spheroid). മൌണ്ട് ചിംബരസൊ ഭൂമധ്യരേഖക്കടുത്താണ് സ്ഥിതി ചെയ്യുന്നത് .അതായതു ഭൂമിയുടെ കേന്ദ്രത്തില്‍ നിന്നും മൌണ്ട് ചിംബരസൊയുടെ മുകളിലേക്ക് 6,384km ദൂരമുണ്ട്.എവരസ്റ്റിനേക്കാള്‍ 2km ദൂരക്കൂടുതല്‍!

  1. ഏറ്റവും ഉയരമുള്ള (Tallest Mountain) പര്‍വതമേത് ?

വീണ്ടും എവരസ്റ്റായിരിക്കും മനസ്സില്‍ !
എങ്കില്‍ പിന്നെയും തെറ്റി. ഹവായി ദ്വീപുകളിലുള്ള മൌനാ കീ (Mauna Kea) ആണ് വില്ലന്‍ . കക്ഷിക്ക് സമുദ്രത്തിന്‍റെ അടിത്തട്ടില്‍ നിന്നും 10,000 m നു മേലെ ഉയരമുണ്ട് . എവരസ്റ്റിനു ഭൌമോപരിതലത്തില്‍ നിന്നുമുള്ള ഉയരം 8,848 m മാത്രമാണ് .

 മൌനാ കീ (Mauna Kea)

മൌനാ കീ (Mauna Kea)

അപ്പോള്‍ നമ്മള്‍ പഠിച്ച എവറസ്റ്റ് പിന്നെ എന്താണ് ?

ഭൌമോപരിതലത്തിലെ ഏറ്റവും ഉയരമുള്ള പര്‍വതമാണ് എവറസ്റ്റ് (Highest Altitude)

അതായത് നമ്മള്‍ എവിടെനിന്നാണോ അളക്കുന്നത് എന്നതിനെ ആശ്രയിച്ചാണ്‌ ഉയര വ്യത്യസമുണ്ടാകുന്നത് .

 

Image

ഒരു അഭിപ്രായം പറയൂ