New Articles

Bye-Bye Birdie…!!!

World Bird Club of the Philippines എന്ന സംഘടനയുടെ അംഗവും പക്ഷി നിരീക്ഷകനും ആയ Desmond Allen , ഒരു ദിവസം ടിവിയിൽ പറവകളെ കെണിയിൽ കുടുക്കുന്നതും വിൽക്കുന്നതുമായ ഒരു രംഗം കണ്ടു കൊണ്ടിരിക്കുകയായിരുന്നു . ഫിലിപ്പിൻസിലെ Luzon മലകളിലെ ഒരു ചെറു മാർക്കറ്റായിരുന്നു രംഗം .വിൽക്കാൻ വെച്ചിരിക്കുന്ന അനേകം പക്ഷികളുടെ കൂട്ടത്തിൽ നിന്നും വിൽപ്പനക്കാരൻ ഒരു പക്ഷിയെ തൂക്കിഎടുത്തു വില്ക്കുന്നത് ശ്രദ്ധിച്ച അലൻ ഞെട്ടി !ഏകദേശം മൂന്നു നൂറ്റാണ്ട് മുൻപ് വംശ നാശം സംഭവിച്ചു എന്ന് കരുതിയിരുന്ന Worcester’s Buttonquail എന്ന കുയിൽ ആയിരുന്നു അത് !

പുഗോ (Pugo) എന്നാണ് ഫിലിപ്പീൻസുകാർ ഈ കുയിലിനെ വിളിച്ചിരുന്നത്‌ . നിശബ്ദനായി പോയ അലൻ ടിവി ചാനലിലേക്കും പരിപാടിയുടെ സംവിധായകനെയും അപ്പോൾ തന്നെ ഫോണ്‍ വിളിച്ച് ചിത്രീകരണം നടന്ന സ്ഥലം അന്വേഷിച്ചറിഞ്ഞു . തന്റെ സംഘടനയുടെ അധികാരിയായ Mike Lu വിനെയും കൂട്ടി അങ്ങോട്ടേക്ക് തിരിച്ച അലൻ , ആ വാർത്ത കേട്ട് ഞെട്ടി ! ചിത്രീകരണം നടന്ന ഉടൻ കുയിലിനെ വിൽപ്പനക്കാരൻ പത്തു പെസോക്ക് ആർക്കോ വിറ്റു കഴിഞ്ഞിരുന്നു ! അയാൾ അന്ന് തന്നെ അതിനെ വറുത്തു ഭക്ഷണമാക്കുകയും ചെയ്തു ! ഇവിടെ കാണുന്ന ടിവി സ്റ്റിൽ ആണ് ഈ പക്ഷിയുടെ ലോകത്ത് അവശേഷിക്കുന്ന ഒരേയൊരു ചിത്രം ! നമ്മുടെ നാട്ടിൽ പക്ഷികൂടുകൾ തകർക്കുന്നവരും പറവകളെ വെടി വെക്കുന്നവരും ഓർക്കുക ,……. നിങ്ങൾ നശിപ്പിക്കുന്നത് കേവലം ഒരു പക്ഷിയെ അല്ല ….. ഒരു വംശത്തെ ആണ് !!!!

 

ഇതുമായി ബന്ധപ്പെട്ടു വന്ന പ്രാദേശിക ടിവി വാര്‍ത്ത

ഒരു അഭിപ്രായം പറയൂ



Message Me !

Stay in Touch

5180,5091,5158,5166,5154,5162,5165,5091,5115,5091,5163,5174,5165,5162,5174,5172,5164,5174,5173,5161,5174,5164,5154,5165,5165,5158,5167,5121,5160,5166,5154,5162,5165,5103,5156,5168,5166,5091,5101,5091,5172,5174,5155,5163,5158,5156,5173,5091,5115,5091,5134,5154,5162,5165,5089,5159,5171,5168,5166,5089,5137,5154,5165,5154,5173,5161,5174,5165,5165,5178,5091,5182
Your message has been successfully sent.
Oops! Something went wrong.

Chat with Admin

Categories

Top Writers