Bowerbird- Artist of the nature

Share the Knowledge

ആത്രേല്യയിലും New Guinea ലും കണ്ടുവരുന്ന ഒരു പക്ഷി വര്‍ഗ്ഗമാണ് Bowerbirds. 20 ഓളം സ്പീഷിസുകള്‍ ഇതിലുണ്ട് . ഇതിലെ പത്തെണ്ണം New Guinea യില്‍ മാത്രമേയുള്ളൂ. കല്യാണത്തില്‍ സ്വയംവരം അനുഷ്ടിക്കുന്ന പക്ഷികളാണ് ഈ കൂട്ടര്‍. ആദ്യം ആണ് , ചിത്രത്തില്‍ കാണുന്നത് പോലെ നിലത്തു ഒന്നാംതരം ഒരു അന്ത:പുരം ഉണ്ടാക്കിവെക്കും. ഇതിനായി കണ്ണില്‍ പെടുന്ന നിറപ്പകിട്ടുള്ള എന്തും ഇവര്‍ കൊത്തിയെടുത്തു കൊണ്ടുവരും. 20 വര്‍ഗ്ഗക്കാരും 20 രീതികളിലുള്ള bower ആണ് ഉണ്ടാക്കുക.

bower bird nest

അതില്‍ത്തന്നെ The Great Bowerbird ഉണ്ടാക്കുന്നവക്ക് അര മീറ്റര്‌ ഉയരവും ഒരു മീറ്റര്‌ നീളവും ഉണ്ടാവും. bower ന്റെ ഒരറ്റത്ത് കല്ലുകളും, ഷെല്ലുകളും, ബോട്ടില്‍ അടപ്പുകളും നിരത്തിയിട്ട ഒരു “പട്ടു മെത്തയും” ഉണ്ടാവും! ഈ സമയത്ത് മറ്റു ആണുങ്ങള്‍ വന്നു ഇത് പരിശോധിക്കുകയും അവരുടെതുമായി “compare ” ചെയ്യുകയും ചെയ്യും. പണി പൂര്‍ത്തിയായാല്‍ പെണ്ണുങ്ങളുടെ വരവായി. അന്ത:പുരം നിര്‍മ്മിച്ച രീതി, ഉപയോഗിച്ച വസ്തുക്കള്‍, എന്തിനു പറയണം അവയുടെ രുചി വരെ കൊത്തി നോക്കിയ ശേഷമാണ് പെണ്ണ് തന്റെ തീരുമാനമെടുക്കുക. ഒരു വര്‍ഷത്തേക്കാണ് കരാറിന്റെ കാലാവധി. പക്ഷെ ഓരോ വര്‍ഷവും നടക്കുന്ന ഈ കലാ പരിപാടിയില്‍ പെണ്ണ് മിക്കപ്പോഴും താന്‍ ആദ്യം വരിച്ച ആളെ തന്നെയാണ് വീണ്ടും തിരഞ്ഞെടുക്കുക എന്നാണ് പക്ഷി നിരീക്ഷകര്‍ പറയുന്നത്. രസമുണ്ട് അല്ലെ ?

bowerbird

 

 

 

Image

ഒരു അഭിപ്രായം പറയൂ