Rainforest Canopy Walkway

Share the Knowledge
Danum Valley Conservation Area is a 438 square kilometres tract of relatively undisturbed lowland dipterocarp forest in Sabah, Malaysia. The area holds unique status in the sense that before it became a conservation area there were no human settlements within the area, meaning that hunting, logging and other human interference was non existent making the area almost unique

Danum Valley Conservation Area- Borneo- Malaysiaബോര്‍ണിയോ ദ്വീപ്‌ അത്ഭുതങ്ങളുടെ നാടാണ്. ലോകത്ത് മറ്റൊരിടത്ത് മില്ലാത്ത അനേകം ജീവി വര്‍ഗ്ഗങ്ങള്‍ ഇവിടുത്തെ ഇടതിങ്ങിയ മഴക്കാടുകളില്‍ സസുഖം ജീവിക്കുന്നു. ഈ ദ്വീപിന്റെ ഒരു ഭാഗം മലേഷ്യയുടെ കീഴിലും മറ്റേ ഭാഗം ബോര്‍ണിയോ എന്ന പേരില്‍ സ്വതന്ത്ര രാജ്യവുമാണ്. Danum Valley Conservation Area, മലേഷ്യന്‍ ഭാഗത്തുള്ള ഒരു സംരക്ഷിത വന പ്രദേശമാണ്. 438 sq km വിസ്താരമുള്ള ഇവിടം മനുഷ്യ സ്പര്‍ശം ഏശാത്ത കന്യാ വനമാണ്. അടിക്കടുകള്‍ക്കും മരങ്ങള്‍ക്കും ക്ഷതമേല്‍പ്പിക്കാതെയുള്ള എക്കോ ടൂറിസം ആണ് മലേഷ്യന്‍ ഭരണകൂടം ഇവിടെ നടപ്പാക്കുന്നത്. അതിന്റെ ഭാഗമായി മരങ്ങള്‍ക്ക് മീതെ നിര്‍മ്മിച്ച നടപ്പതയാണ് (Canopy Walkway) ചിത്രത്തില്‍ കാണുന്നത്. 300m നീളവും 26m ഉയരവും ഉണ്ട് ഇതിനു. 5 വന്‍ മരങ്ങളാണ് ഇതിനായി തമ്മില്‍ ബന്ധിപ്പിച്ചിരിക്കുന്നത്. 5 മരങ്ങളും തുളക്കാതെയും മറ്റു കേടു പാടുകള്‍ വരുത്താതെയും ആണ് ഇതിന്റെ നിര്‍മ്മാണം നടത്തിയിരിക്കുന്നത്. ഓരോ മരത്തിലും octagonal ആകൃതിയില്‍ ഉള്ള നിരീക്ഷണ മേടകളും (observation platform) നിര്‍മ്മിച്ചിട്ടുണ്ട്.

ഇതില്‍ കൂടെ നടക്കുന്നവര്‍ക്ക് മഴക്കാടുകളുടെ ഭംഗി മാത്രമല്ല ആസ്വദിക്കാനാവുന്നത്. ഭൂലോകത്ത് മറ്റെങ്ങു മില്ലാത്ത അനേകം ജീവി വര്ഗ്ഗങ്ങളെയും കാണാനാവും. 2009 ല്‍ മാത്രം കണ്ടുപിടിച്ച Spectacled Flowerpecker എന്ന പക്ഷി, ബോര്‍ണിയോയിലെ കുള്ളന്‍ ആനകള്‍, തേന്‍ കരടി (honey bear or sun bear) , സുമാട്രന്‍ കാണ്ടാമൃഗം ലിസ്റ്റ് അങ്ങിനെ നീളും!!

Borneo Rainforest Lodge - Canopy walkway

തൊട്ടടുത്ത ടൌണ്‍ 82 km അകലെ ആണെങ്കിലും സന്ദര്‍ശകര്‍ക്ക് ഇവിടെ തന്നെയുള്ള Borneo Rainforest Lodge ല്‍ താമസ സൗകര്യം കിട്ടും.

കേരളത്തില്‍ കൊല്ലം ജില്ലയിലെ തെന്മ്മലയിലും വനം വകുപ്പ് Canopy Walkway  ഒരുക്കിയിട്ടുണ്ട് . കൂടാതെ ഇത് ഒരു സാഹസിക വിനോദ സഞ്ചാര കേന്ദ്രം കൂടി ആണ് . 

തെന്മ്മലയിലെ കാനോപ്പി വോക്ക് വേ

തെന്മ്മലയിലെ കാനോപ്പി വോക്ക് വേ

Image

ഒരു അഭിപ്രായം പറയൂ