Great Blue Hole in Belize

Share the Knowledge

പുറമേ നിന്നും കാണാവുന്ന, എന്നാല്‍ പൂര്‍ണ്ണമായും സമുദ്രതിനടിയിലുള്ളതുമായ വന്‍ കുഴികളെയാണ് Blue Holes എന്ന് വിളിക്കുന്നത്‌. ഈ പേരിനു കാരണം ജലത്തിന് മുകളില്‍ നിന്നും നോക്കുമ്പോള്‍ ഈ ഗുഹകള്‍ ചിത്രത്തിലുള്ളത് പോലെ കടും നീല നിറത്തിലാണ് കാണപ്പെടുന്നത് എന്നതാണ് . ഇതിനു കാരണം ജലത്തിലും, ഇതിനടിയിലുള്ള വെളുത്ത (white carbonate sand) മണലിലും നീല നിറം ധാരാളം reflect ചെയ്യപ്പെടുന്നത് കൊണ്ടാണ് ( നീല നിറത്തിന് wave length കുറവാണ്). കഴിഞ്ഞ ice age ലാണ് ഇത്തരം കടല്‍ ഗുഹകള്‍ രൂപാന്തരം പ്രാപിച്ചത്. അന്ന്, അതായത് 2.8 മില്യണ്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് കടല്‍ നിരപ്പ് ഇന്നതെതില്‍ നിന്നും 120m താഴെ ആയിരുന്നു. ഏറ്റവും രസകരമായ വസ്തുത, പല Blue Holes ന്റെയും ചെറിയ പോക്കറ്റുകളില്‍ ശുദ്ധ ജലവും ഉണ്ടെന്നുള്ളതാണ്.

1239814_10151851410191838_1211817676_n

ചിത്രത്തില്‍ ഉള്ളത് മധ്യ അമേരിക്കയിലെ Belize എന്ന കൊച്ചു രാജ്യത്തിന്റെ തീരത്തുള്ള The Great Blue Hole ആണ്. ഇത് അറ്റ്ലാന്റിക് സമുദ്രത്തിലെ Belize Barrier Reef Reserve System എന്ന World Heritage Site നു ഉള്ളിലാണ്. ഇത് ലോകത്തിലെ ഏറ്റവും നല്ല scuba diving സൈറ്റുകളില്‍ ഒന്നാണ്. 125m ആണ് ഇതിന്റെ ആഴം. 2012 ല്‍ Discovery Channel ഇതിനെ The 10 Most Amazing Places on Earth ല്‍ ഒന്നാമനായി ഉള്‍പ്പെടുത്തിയിരുന്നു.

അടിക്കുറിപ്പ് : ബഹാമാസിലെ Dean’s Blue Hole ആണ് ലോകത്തിലെ ഏറ്റവും ആഴമേറിയ Blue Hole.

Dean's Blue Hole, Long Island, Bahamas

Dean’s Blue Hole, Long Island, Bahamas

Image

ഒരു അഭിപ്രായം പറയൂ