Into the Wild-വന്യതയിലേക്ക്

Share the Knowledge

 

“I HAVE HAD A HAPPY LIFE AND THANK THE LORD. GOODBYE AND MAY GOD BLESS ALL!”

—- Christopher Johnson McCandless (February 12, 1968 – August 1992)
Final jounal entry, August 12, 1992.

1996 ല്‍ പുറത്തിറങ്ങിയ Into the Wild എന്ന പുസ്ടകത്തിലെയും 2001 ല്‍ അതേ പേരില്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രത്തിലെയും കഥക്ക് കാരണമായ റിയല്‍ ലൈഫ് കാരക്ടര്‍ . സാഹസികതയെ സ്നേഹിച്ചു ഏകാന്തതയെ കൂട്ടുകാരിയാക്കി ലോകം കാണാനിറങ്ങിയ ഈ സഹസികന്‍, Alexander Supertramp എന്ന തൂലികാ നാമത്തിലായിരുന്നു തന്റെ അനുഭവങ്ങള്‍ എഴുതിയിരുന്നത്. 1992 ഏപ്രില്‍ മാസത്തില്‍ അലാസ്കന്‍ വന്യതയിലേക്ക് ഏകനായി കയറിപ്പോയ McCandless ന്റെ ജഡം, നാല് മാസങ്ങള്‍ക്ക് ശേഷം Wentitika തടാകത്തിന്റെ തീരത്തുള്ള ഒരു പഴയ നശിക്കാറായ ബസിലെ സ്ലീപ്പിങ്ങ് ബാഗിനുള്ളില്‍ കണ്ടെത്തുകയായിരുന്നു. മുകളിലെഴുതിയിരിക്കുന്നത് McCandless തന്റെ ജേര്‍ണലില്‍ കുറിച്ചിട്ട അവസാന വാക്കുകളാണ്.

Into The Wild (സിനിമ)

Into The Wild (സിനിമ)

തന്റെ പത്താമത്തെ വയസ്സില്‍ താന്‍, അച്ഛനു നിയമാനുസ്രതമായി ഉണ്ടായ കുട്ടിയല്ല എന്ന തിരിച്ചറിവാണ് McCandless ന്റെ ജീവിതത്തോടും സമൂഹത്തോടുമുള്ള കാഴച്ചപ്പാടുകള്‍ മാറ്റി മറിച്ചത്. 1990 ല്‍ സര്‍വകലാശാല വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ McCandless, പഠന ശേഷം തന്റെ കൈവശം ആകെ ഉണ്ടായിരുന്ന $25,000 ഡോളര്‍ ഒരു ചാരിറ്റബിള്‍ ട്രസ്റിന് സംഭാവന നല്‍കിയ ശേഷമാണ് ഏകനായി ലോകം കാണാനായി ഇറങ്ങുന്നത്. Arizona, California, South Dakota, Carthage തുടങ്ങിയ സ്ഥലങ്ങളിലൂടെ പല വേഷങ്ങളില്‍ പല ജോലികള്‍ ചെയ്ത് McCandless സഞ്ചരിച്ചുകൊണ്ടേയിരുന്നു. ഈ കാലങ്ങളിലോക്കെയും Alexander Supertramp എന്ന പേരില്‍ തന്റെ അനുഭവങ്ങള്‍ അദേഹം പ്രസിദ്ധീകരിച്ചിരുന്നു. അന്ന് മുതല്‍ ഏകാകിയായ ഈ സഞ്ചാരിയെ ആളുകള്‍ സ്നേഹിച്ചു തുടങ്ങി. മെക്സിക്കൊ വരെ നീണ്ട ആ യാത്രയില്‍ മരണത്തെ പല തവണ മുഖാമുഖം കാണേണ്ടി വന്നു. അങ്ങിനെ 1992 ഏപ്രില്‍ മാസത്തില്‍ തന്റെ അവസാന യാത്രയായ അലാസ്കന്‍ ജേര്‍ണിക്ക് തീരുമാനമെടുത്തു. നഗര ജീവിതം മടുത്തു കഴിഞ്ഞ McCandless, ഒരാള്‍ക്ക് ഒറ്റയ്ക്ക് ഈ പ്രകൃതിയില്‍ എങ്ങിനെ ജീവിക്കാം എന്ന് ലോകത്തെ കാണിച്ചു കൊടുക്കണമെന്നു തോന്നി. പക്ഷെ ഏകനായി വന്യതയില്‍ താമസിക്കുവാനുള്ള യാതൊരുവിധ തയ്യാറെടുപ്പുകളും കൂടാതെയാണ് അദേഹം യാത്ര തിരിച്ചത്. യാത്രക്കിടെ ലിഫ്റ്റ്‌ കൊടുത്ത Jim Gallien എന്ന ആളാണ്‌ McCandless ജീവനോടെ കണ്ട അവസാനത്തെ ആള്‍. ക്ലേശകരമായ യാത്രക്കൊടുവില്‍ Denali National Park ലെ മഞ്ഞു മൂടി കിടന്ന വിജനമായ ഒരു നദിയോരത്ത് പണ്ടാരോ ഉപേഷിച്ച് പോയ ഒരു പഴയ ബസില്‍ അഭയം പ്രാപിച്ചു. അവിടെ ഏകാന്തതയുടെ തടവറയില്‍ കിടന്നു McCandless ഇങ്ങനെ എഴുതി …HAPPINESS ONLY REAL WHEN SHARED…

Christopher Johnson McCandless was an American adventurer who adopted the alias Alexander Supertramp and hiked into the Alaskan wilderness in April 1992 with little food and equipment, hoping to live simply for a time in solitude. Almost four months later, McCandless’ remains were found, weighing only 67 pounds (30 kg); he died of starvation near Lake Wentitika in Denali National Park and Preserve.

Christopher Johnson McCandless was an American adventurer who adopted the alias Alexander Supertramp and hiked into the Alaskan wilderness in April 1992 with little food and equipment, hoping to live simply for a time in solitude. Almost four months later, McCandless’ remains were found, weighing only 67 pounds (30 kg); he died of starvation near Lake Wentitika in Denali National Park and Preserve.

112 ദിവസം നീണ്ട ആ യാത്രക്കൊടുവില്‍ പട്ടിണി മൂലവും പോഷകങ്ങളുടെ അഭാവം മൂലവുമാണ് McCandless മരണപ്പെടുന്നത്. വേട്ടയാടിപ്പിടിച്ച മൃഗങ്ങളുടെ ഇറച്ചി ഉണക്കി സൂക്ഷിക്കുന്നതിലും അദേഹം പരാജയപ്പെട്ടു. മരണം അടുത്തി എന്നി തിരിച്ചറിഞ്ഞ നാള്‍ തന്റെ സ്ലീപ്പിങ്ങ് ബാഗിനുള്ളില്‍ കയറി , താന്‍ ഏറെ സ്നേഹിക്കുകയും എന്നാല്‍ തന്നെ തിരിച്ചറിയുകയും ചെയ്യാഞ്ഞ ഈ ലോകത്തോട്‌ McCandless വിട പറഞ്ഞു. പട്ടിണി മൂലം മരിക്കുമ്പോള്‍ അദേഹത്തിന് 30kg തൂക്കം മാത്രമേ ഉണ്ടായിരുന്നുള്ളൂ!

Into the Wild എന്ന ചിത്രം McCandless ന്റെ ജീവിതം അതേപടി പകര്‍ത്തിയിട്ടുണ്ട്. ചിത്രം അവസാനിക്കുമ്പോള്‍ നമ്മുടെ മനസ്സിലുണ്ടാകുന്ന വികാരമാണ് McCandless ഈ ലോകത്ത് അവശേഷിപ്പിച്ചു കടന്നു പോയ ഏക വസ്തു!!

അടിക്കുറിപ്പ് : താഴെ കാണുന്ന ചിത്രം McCandless തന്റെ ക്യാമറയില്‍ അവസാനം പകര്‍ത്തിയ self പോര്‍ട്രൈറ്റ്‌ ആണ് . പിറകില്‍ അവസാന അഭയം ആയിരുന്ന ബസും കാണാം.

slideshow

 

Image

ഒരു അഭിപ്രായം പറയൂ