Rarest animal on earth!

Share the Knowledge
ലോകത്തിലെ ഏറ്റവും അപൂര്‍വ സസ്തനി !

Saola

1992 വരെയും ഈ ജീവി വിയറ്റ്നാമിനും ലവോസിനും ഇടയിലുള്ള Annamite മല നിരകളിലെ നിബിഡമായ മഴക്കാടുകളില്‍ പുറംലോകമറിയാതെ ജീവിച്ചു. 1992 ലെ ഒരു വന പര്യവേഷത്തിനിടയില്‍ ഒരു വേട്ടക്കാരന്റെ വീട്ടില്‍ നിന്നും ഇതിന്റെ തലയോട്ടി കിട്ടിയതോടെയാണ് ഇങ്ങനെയൊരു ജീവി വര്‍ഗ്ഗത്തെ പറ്റി പുറംലോകമറിയുന്നത് ! അതുകൊണ്ടുതന്നെ അവസാനം കണ്ടുപിടിക്കപെട്ട ഏറ്റവും വലിയ സസ്തനിയും ഇതാണ്. Saola (pronounced: sow-la) എന്ന് വിളിപ്പേരുള്ള ഇത് കാഴ്ചയില്‍ മാനിനെ പോലിരിക്കുമെങ്കിലും കന്നുകാലി വര്‍ഗത്തില്‍ ആണ് ഇതിന്റെ സ്ഥാനം. ഇതുമായി ബന്ധമുള്ള മറ്റൊരു ജീവി വര്‍ഗ്ഗവും ഭൂമുഖത്തില്ല. 2000 നു മുന്‍പ് പലപ്പോഴായി 13 എണ്ണത്തിനെ കാട്ടില്‍ നിന്നും കിട്ടിയെങ്കിലും അവയിലൊന്ന് പോലും നാട്ടില്‍ ജീവിച്ചില്ല. ഇപ്പോഴും വിയറ്റ്നാം -ലാവോസ് കാടുകളില്‍ ഇത് എത്രയെണ്ണം അവശേഷിച്ചിട്ടുണ്ട് എന്ന് ആര്‍ക്കും അറിയില്ല. 20 ല് താഴെ എന്നാണ് അനുമാനം.മനുഷ്യന്റെ കണ്ണില്‍ പെടാതെ പ്രകൃതി ഒളിപ്പിച്ചു വെച്ച ഒരു നിധി തന്നെയാണ് Saola !!

Saola

 

Image