Devil’s Sea

Share the Knowledge

bermuda_japan

ബെര്‍മുഡ ട്രയാങ്കിള്‍ ….. കേട്ട് കേട്ട് മടുത്തു. ഇതാ ബെര്‍മുഡയുടെ ഇരട്ട പെറ്റ സോദരന്‍ ! Dragon’s Triangle അഥവാ  Devil’s Sea. ജപ്പാനിലെ ടോക്ക്യോക്ക് 100 km തെക്കുമാറി പസഫിക് സമുദ്രത്തിലെ  Miyake  ദ്വീപിനടുത്താണ്  ഇതിന്റെ സ്ഥാനം. 1971 ല്   Ivan Sanderson , The Twelve Devil’s Graveyards Around the World എന്ന ഒരു ആര്ടിക്കിളില്‍ ലോകത്തിലെ 12 ദുരൂഹമായ സ്ഥലങ്ങളുടെ പട്ടികയില്‍   Dragon’s Triangle ഉം ചേര്‍ത്തിരുന്നു.  1989 ല്  Charles Berlitz ഒരു ഇതിനെ പറ്റി ഒരു പുസ്ടകം ( The Dragon’s Triangle ) എഴുതിയതോടെ ആണ് ഇത്  പ്രശസ്തമായത്‌.

പലതുള്ളി.കോം

കണക്കനുസരിച്ച് 1952-54 കാലഘട്ടങ്ങളില്  ജപ്പാന്  5 സൈനിക  ബോട്ടുകളിലായി 700 ഓളം നാവികരെ  ഇവിടെ നഷ്ടമായെന്നു  പറയുന്നു. പക്ഷെ  Larry Kusche യുടെ നിരീക്ഷണത്തില്‍ ഈ കണക്കുകള്‍ തെറ്റാണെന്നാണ് പറയുന്നത്. ചക്രവര്‍ത്തിയായിരുന്ന കുബ്ലെ ഖാന്  1200 കളില്  40,000 നാവികരെ അജ്ഞാതമായ കാരണങ്ങളാല്‍  ഇവിടെ നഷ്ടമായി. തീ തുപ്പുന്ന  ഡ്രാഗണ് കഥകള്‍  പ്രചാരത്തില്‍  ഇരുന്നതിനാല്‍  ഈ സ്ഥലം അന്നുമുതല്‍  Dragon’s sea എന്നറിയപ്പെടാന്‍  തുടങ്ങി. ജപ്പാന്‍കാര്‍ ഇതിനു  Ma-no Umi (Sea of the Devil) എന്നാണ് വിളിക്കുന്നത്‌. ഇവിടെ  കടലിനടിയിലുള്ള  volcano  കളാണ് ഇതിനെല്ലാം കാരണമെന്നാണ്  ഇപ്പോഴത്തെ അനുമാനം.

ഡെവിള്‍സ് സീ

Image

ഒരു അഭിപ്രായം പറയൂ