Golden poison frog

Share the Knowledge
The most poisonous of any living animal !!

 

കൊളംബിയയിലെ പസഫിക് തീരത്തുള്ള മഴക്കാടുകളിൽ മാത്രം കാണപ്പെടുന്ന സ്വർണ്ണ വിഷ തവള (golden poison frog, Phyllobates terribilis ) ആണ് ഈ ബഹുമതിക്കർഹൻ . batrachotoxins എന്ന alkaloid വിഷം ഇവയുടെ തൊലിപ്പുറത്ത് അടങ്ങിയിട്ടുണ്ട് . ഇതിന്റെ ഒരു ഗ്രാം വിഷമുണ്ടങ്കിൽ 15,000 മനുഷ്യരെ കൊല്ലുവാൻ കഴിയും!!!!! മസിലുകൾ നിശ്ചലമായി ഹൃദയാഘാതം മൂലമായിരിക്കും മരണം സംഭവിക്കുക. പാമ്പുകളെ പോലെ മറ്റുള്ളവയെ ആക്രമിച്ചു ഇരതേടാൻ അല്ല ഇവറ്റകൾ ഈ വിഷം ഉപയോഗിക്കുന്നത് , മറിച്ചു , ഇത് മറ്റുള്ളവർ ആക്രമിക്കതിരിക്കാനുള്ള ഒരു പ്രതിരോധം മാത്രമാണ് .

Liophis epinephelus

Liophis epinephelus

പക്ഷെ Liophis epinephelus എന്ന പാമ്പ് വർഗ്ഗത്തിന് തവളയുടെ ഈ വിഷം ഏൽക്കില്ല ! Golden poison തവളകൾ ഒഴിച്ച് ഈ വിഷം ഏൽക്കാത്ത ഏക ജീവി ഈ നാഗമാണ് . സമൂഹമായി ജീവിക്കുന്ന ഈ തവളകളെ പിടിച്ചു കൂട്ടിലിട്ട് വളർത്തി ഉണ്ടാകുന്ന കുഞ്ഞുങ്ങൾക്ക്‌ ഈ വിഷ വീര്യം ഉണ്ടാവില്ല ! കാരണം വനത്തിൽ ഇവയുടെ മുഖ്യാഹാരമായ വർഗ്ഗത്തിൽ പെട്ട വണ്ടിൽ നിന്നാണ് തവളയ്ക്ക് ഈ വിഷം ലഭിക്കുന്നത് .

 Melyridae

Melyridae

കൊളംബിയൻ വനാന്തരങ്ങളിലെ Choco Emberá എന്ന ആദിവാസികൾ അവരുടെ അമ്പുകളിൽ ഈ വിഷം തേച്ചു വെച്ചാണ് മൃഗങ്ങളെ വേട്ടയാടുന്നത് . ഒരു പ്രാവിശ്യം വിഷം പറ്റിച്ച അമ്പ് രണ്ടു വർഷക്കാലം വരെ ഉപയോഗിക്കാം !!!

 

Choco Emberá

Choco Emberá

Image

ഒരു അഭിപ്രായം പറയൂ