Share the Knowledge

IceHotel-01

വടക്കൻ സ്വീഡനിൽ ( Jukkasjärvi, about 17 kilometres from Kiruna,) ആണ് പൂർണ്ണമായും ഹിമ നിർമ്മിതമായ ലോകത്തിലെ ആദ്യത്തേതും ഏറ്റവും വലുതും ആയ ഐസ് ഹോട്ടൽ ഉള്ളത് . 1990 ൽ ആരംഭിച്ച ഈ ഹോട്ടൽ എല്ലാവർഷവും ഡിസംബറിൽ പുനർനിർമ്മിക്കുകയും ഏപ്രിലിൽ തന്നത്താൻ ഉരുകുകയും ചെയ്യും ! തൊട്ടടുത്തുള്ള Torne നദിയിലെ മഞ്ഞു ഉപയോഗിച്ചാണ് കസേരകൾ , മേശകൾ , കുടിക്കുവാനുള്ള കപ്പ്‌ , പ്ലേറ്റ് തുടങ്ങി എല്ലാം നിർമ്മിക്കുന്നത് . ആ സമയത്ത് -5 ഡിഗ്രിയാണ് താപനില . ഏകദേശം മുപ്പതിനായിരം ടണ്‍ മഞ്ഞാണ് ഈ നിർമ്മാണത്തിന് ഉപയോഗിക്കുന്നത് . പണി പൂർത്തിയായാൽ ഒരു ഹോട്ടലിൽ ഉള്ള എല്ലാ സൌകര്യങ്ങളും പിന്നെ Swedish Church ന്‍റെ Jukkasjärvi പാരിഷിന്റെ കീഴിലുള്ള ഒരു സമ്പൂര്‍ണ്ണ ഐസ്  പള്ളിയും ഇതിൽ ഉണ്ടാവും .

ഐസ് ചര്‍ച്ച്

ഐസ് ചര്‍ച്ച്

കൂടുതല്‍ വിവരങ്ങള്‍ക്ക് അവരുടെ സൈറ്റ് സന്ദര്‍ശിക്കുക >> http://www.icehotel.com

Image

ഒരു അഭിപ്രായം പറയൂ