Sealand-Smallest micro-nation of the world

Share the Knowledge
The sovereign principality of Sealand is an artillery platform built during World War II about seven miles off the coast of Essex, England. Paddy Roy Bates founded Sealand in 1967, proclaiming it an independent state.

The sovereign principality of Sealand is an artillery platform built during World War II about seven miles off the coast of Essex, England. Paddy Roy Bates founded Sealand in 1967, proclaiming it an independent state.

ഞെട്ടരുത് ! ..ചിത്രത്തില്‍ കാണുന്നത് ഒരു രാജ്യമാണ്!!!

പേര് Sealand. സ്ഥാനം England ലെ Suffolk തീരത്ത് നിന്നും 13KM മാറി North Sea കടലില്‍.വലിപ്പം – ഈ ഫോട്ടോയില്‍ കാണുന്ന അത്രേം! ഇനി ചരിത്രം. ഫോട്ടോയില്‍ കാണുന്നത് പോലുള്ള അനേകം കടല്‍ കോട്ടകള്‍ ( Maunsell Forts) രണ്ടാം ലോക മഹായുദ്ധകാലത്ത് ബ്രിട്ടന്‍ നിര്‍മിച്ചിട്ടുണ്ട്. ജര്‍മന്‍ ബോട്ടുകളില്‍ നിന്നും തീരങ്ങളെ സംരക്ഷിക്കുവാന്‍ വേണ്ടി ആയിരുന്നു അത്. യുദ്ധം കഴിഞ്ഞപ്പോള്‍ 1967 ല്‍ Paddy Roy Bates എന്നയാള്‍ കുടുംബ സമേതം അതിലൊരു ഫോര്‍ട്ടില്‍ പാര്‍പ്പു തുടങ്ങി. ഈ സ്ഥലം ബ്രിട്ടീഷ് നിയമ പരിധിക്കു പുറത്തായതിനാല്‍ ആരും അവരെ തടഞ്ഞില്ല. 1975 ല്‍ കക്ഷി ഇതിനെ ഒരു സ്വതന്ത്ര രാജ്യമായി പ്രഖ്യാപിച്ചു കളഞ്ഞു! Sealand നു സ്വന്തമായി ഭരണ ഘടനയും , സ്റ്റാമ്പും , കറന്‍സിയും ,പാസ്പോര്‍ട്ടും, ഹെലിപ്പാടും, പതാകയും, റേഡിയോ സ്റ്റെഷനും, ഓണ്‍ലൈന്‍ ദിനപത്രവും ഒക്കെയുണ്ട്! 2012 ല് Bates മരിച്ചതോടെ മകന്‍ Michael ആണ് ആരും അംഗീകരിക്കാത്ത, സ്വന്തമായി മണ്ണില്ലാത്ത ഈ രാജ്യത്തിന്റെ ഇപ്പോഴത്തെ പരമാധികാരി.

Map_of_Sealand_with_territorial_waters.svg

 

ഔദ്യോഗിക വെബ്‌ സൈറ്റ് >>http://www.sealandgov.org

അഭ്യന്തര യുദ്ധം !

മറ്റ് ഏതു രാജ്യത്തിനും പറയാനുള്ളത് പോലെ സീലണ്ടിനും ഉണ്ട് വിപ്ലവ കഥകള്‍ ! . 1978 ല്‍ ആണ് സംഭവം . ആ സമയത്ത് ബെട്സും ഭാര്യയും ഇംഗ്ലണ്ടില്‍ ആയിരുന്നു . ” രാജ്യ ഭാരം ” മകന്‍ ആയ മൈക്കിളിനെ എല്പ്പിച്ചിട്ടായിരുന്നു യാത്ര . ആ സമയം നോക്കി Alexander Achenbach എന്ന ഒരു ജര്‍മ്മന്‍കാരന്‍ കുറച്ചു കൂലിക്കാരുടെ സഹായത്തോടെ സീലണ്ടിനെ ആക്രമിച്ചു . സ്പീഡ് ബോട്ടുകളും ഹെലികോപ്ടരുകളും വെച്ചായിരുന്നു അറ്റാക്ക് ! മൈക്കിളിനെ തടവില്‍ പിടിക്കാനായിരുന്നു പദ്ധതി എങ്കിലും സംഗതി ചീറ്റിപ്പോയി . കാരണം സീലാണ്ടില്‍ മൈക്കിളിനും “കനത്ത ‘ ആയുധ ശേഖരം ഉണ്ടായിരുന്ന  കാര്യം വിപ്ലവകാരികള്‍ അറിഞ്ഞിരുന്നില്ല . അവസാനം തടവുകാരനായി പിടിച്ച അലക്സാണ്ടറെ ജര്‍മ്മനിയുടെ മധ്യസ്ഥതയില്‍ ആണ് മോചിപ്പിച്ചത് .

Roy and Joan

Roy and Joan

2006 ല്‍ ഒരു ചെറു തീപിടുത്തം ഉണ്ടായതൊഴിച്ചാല്‍ സീലണ്ട് പിന്നീട് കാര്യമായ ആക്രമണങ്ങള്‍ക്ക് വിധേയമായിട്ടില്ല . 2007 ല്‍ ലോക പ്രശസ്ത ടോറന്റ്  സൈറ്റ് ആയ The Pirate Bay സീലണ്ടിനെ വിലക്ക് മേടിക്കാന്‍ ശ്രമിക്കുകയുണ്ടായി . ( സീലണ്ട് നില കൊള്ളുന്നത്‌ അന്തര്‍ദേശീയ ജലത്തില്‍ ആയതിനാല്‍ രാജ്യങ്ങളുടെ വിലക്കുകളെ മറികടക്കാം എന്ന കണക്കു കൂട്ടല്‍ ആണ് ഇതിന്‍റെ പിറകില്‍ ) . സ്റ്റാമ്പ് , കറന്‍സി തുടങ്ങിയവയുടെ വില്‍പ്പനയാണ് ഇപ്പോള്‍ ഈ “രാജ്യത്തിന്‍റെ ” പ്രധാന വരുമാന മാര്‍ഗ്ഗം . പല ചെറുകിട ഗെയിം മീറ്റുകളിലും ഇവര്‍ സ്വൊന്തം ടീമിനെ അയക്കാറുണ്ട് ( കളിക്കാരെല്ലാം കൂലിക്കാരാണ് എന്ന് പ്രത്യേകം പറയേണ്ടല്ലോ ) . ലോക മുട്ട എറിയല്‍ മത്സരത്തില്‍ (egg throwing world championship) 2008 ല്‍ ടീം സീലണ്ട് ആണ് ജേതാക്കള്‍ .

മൈക്കില്‍ രാജാവ് ഹെലിപാഡില്‍

മൈക്കില്‍ രാജാവ് ഹെലിപാഡില്‍

ഇത്രയും വായിച്ചു ആവെശംകൊണ്ട് സീലണ്ടിലേക്ക് ഒരു കത്ത് അയക്കണമെങ്കില്‍ ഇതാ അഡ്രെസ്സ് >>

Bureau of Internal Affairs
5, The Row
SEALAND 1001
(c/o Sealand Post Bag, IP11 9SZ, UK)

അതായത് നിങ്ങള്‍ അയക്കുന്ന കത്ത് ഇംഗ്ലണ്ടിലെ ഒരു പോസ്റ്റ്‌ ബോക്സില്‍ ചെല്ലുകയും അവിടെ നിന്ന് സീലണ്ടിലെ ജോലിക്കാരന്‍ അത് ബോട്ടില്‍ അവിടെ എത്തിക്കുകയും ചെയ്യും . സീലണ്ടിലെ ഒരേ ഒരു “തെരുവിന്‍റെ ” പേര് ആണ് അഡ്രസ്സില്‍ കാണുന്നത് , The Row.

From-above

 

സീലണ്ടിന്റെ ദേശീയ ഗാനം ഒന്ന് കേട്ടോളൂ …..

Image

ഒരു അഭിപ്രായം പറയൂ