This view no longer exist!

Share the Knowledge

guaira-falls

1982 ഒക്ടോബര്‍ 27 ന് Guaíra Falls എന്നറിയപ്പെട്ടിരുന്ന ഈ വെള്ളച്ചാട്ടം ഭൂമിയില്‍ നിന്നും അപ്രത്യക്ഷമായി . ബ്രസീലിന്റെയും പരഗ്വായുടെയും അതിര്‍ത്തിയിലൂടെ ഒഴുകുന്ന Paraná നദിയിലാണ് ഇത് സ്ഥിതിചെയ്തിരുന്നത്. ഈ നദിക്കു താഴെ രണ്ടു രാജ്യങ്ങളും കൂടി ലോകത്തിലെ ഏറ്റവും വലിയ വിദ്യത്ശക്തി ഉല്പ്പാദന കേന്ദ്രമായ Itaipu Dam reservoir നിര്‍മ്മിച്ചതോടെ ഈ വെള്ളച്ചാട്ടം അതില്‍ മുങ്ങി പോവുകയായിരുന്നു. അന്നു വരെയും ജലത്തിന്റെ കണക്കില്‍ ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായിരുന്നു ഇത് എന്നും ഓര്‍ക്കുക.

guaira-falls-2

1982 ജാനുവരി 17 ന് Guaíra വെള്ളച്ചാട്ടം, ഡാമില്‍ നിന്നും വരുന്ന ജലത്തില്‍ സമാധിയടയുന്നത് കാണുവാന്‍ എത്തിയ 80 പേര്‍ നിരീക്ഷണ പാലം തകര്‍ന്നു മരിക്കുകയുമുണ്ടായി.ഇനി എന്നെങ്കിലും ഡാം ഇല്ലാതായാല്‍ വെള്ളച്ചാട്ടം തിരികെ പ്രത്യക്ഷപ്പെടും എന്ന് കരുതിയാല്‍ തെറ്റി! റിസര്‍വോയറില്‍ കൂടെയുള്ള അനായാസ കപ്പല്‍ യാത്രക്ക് വേണ്ടി ബ്രസീലിയന്‍ ഗവര്‍മെന്റ് വെള്ളച്ചാട്ടത്തിലെ പാറക്കൂട്ടങ്ങളെല്ലാം ഡൈനാമിട്ട് വെച്ച് തകര്‍ത്തു കളഞ്ഞു! ഇതിനു താഴെയാണ് ലോകപ്രശസ്തമായ Iguazu വെള്ളച്ചാട്ടം.

വെള്ളച്ചാട്ടം നിന്നിരുന്ന സ്ഥലം ഇപ്പോള്‍

വെള്ളച്ചാട്ടം നിന്നിരുന്ന സ്ഥലം ഇപ്പോള്‍! 

ജലപാതത്തെ ഓര്‍ത്തു വിഷണ്ണനായ ബ്രസീലിയന്‍ കവി ആയ Carlos Drummond de Andrade എഴുതിയ കവിതയിലെ ചില വരികള്‍ …..

Here seven visions, seven liquid sculptures
vanished through the computerized calculations
of a country ceasing to be human
in order to become a chilly corporation, nothing more.
A movement becomes a dam.
—Carlos Drummond de Andrade, “Farewell to Seven Falls” (excerpt, translated from the Portuguese)

 

Image

ഒരു അഭിപ്രായം പറയൂ