Mekong Giant Catfish

Share the Knowledge

mekong-giant-catfish

ഇതാണ് Mekong Giant Catfish (Pangasianodon gigas). ശുദ്ധജലത്തില്‍ ജീവിക്കുന്ന ഏറ്റവും വലിയ മത്സ്യം. നമ്മുടെ കാരിയും , കൂരിയും ഒക്കെ ഇവന്റെ കുഞ്ഞനുജന്മ്മരാന്. വംശ നാശത്തിന്റെ വക്കോളമെത്തി നില്‍ക്കുകയാണിത്. നീളത്തില്‍ 12 ആം സ്ഥാനമുള്ള തെക്ക് കിഴക്കന്‍ ഏഷ്യയിലെ Mekong നദിയാണ് ഇവന്റെ തറവാട്. നദിയുടെ ലാവോസ്-വിയറ്റ്നാം ഭാഗങ്ങളിലാണ് കൂടുതലായി കണ്ടു വരുന്നത്. പൂര്ണ വളര്‍ച്ച എത്തിയാല്‍ 3 മീറ്റര്‌ നീളവും 300 kg ഭാരവും ഉണ്ടാവും. Mekong നദിയിലല്ലതെ വേറെ ഒരിടത്തും (തടാകങ്ങളില്‍ പോലും) ഇത് പ്രജനനം നടത്തില്ല എന്നതിനാല്‍ ഇതിന്റെ വംശനാശം തടയാന്‍ പരിസ്ഥിതി സ്നേഹികള്‍ പെടാപ്പാടു പെടുന്നുണ്ട്. കംബോഡിയയിലെ Tonle Sap തടാകത്തിലും ഈ മീന്‍ ഉള്ളതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട് .  തായ് പുരാണങ്ങളിലെ പുണ്യ മത്സ്യമാകയാല്‍ ഇതിനെ പിടിക്കാന്‍ പോകുന്നതിന് മുന്‍പ് തായ് വംശക്കാര്‍ പ്രത്യേക പ്രാര്‍ഥനകളും മറ്റും നടത്താറുണ്ട്‌ .  രണ്ടായിരത്തി അഞ്ചില്‍ വടക്കന്‍ തായ്ലാണ്ടില്‍ നിന്നും പിടിച്ച , ഒരു Mekong Giant Catfish ആണ് ഇതുവരെ കണ്ടെതിയത്തിലും വെച്ച് ഏറ്റവും വലിയ ശുദ്ധജല മത്സ്യം ! ഇതിന് ഒന്‍പതടി നീളവും  293 കിലോ തൂക്കവും ഉണ്ടായിരുന്നു ! 

mekong giant catfish2

Image