Sandy Island "Undiscovered!"

Share the Knowledge

1024px-Sandy_Island_New_Caledonia_2

വളരെ രസകരമായ ഒരു കഥ ആണ് സാന്ടി ദ്വീപിനു പറയുവാനുള്ളത് . 1774 ല്‍ വിഖ്യാതനായ ക്യാപ്റ്റന്‍ ജെയിംസ്‌ കുക്ക് ആസ്ത്രെല്യക്കടുത്തുള്ള കോറല്‍ സീയില്‍ ഒരു ദ്വീപ് കണ്ടതായി രേഖപ്പെടുത്തി . അതും കൂടി ഉള്‍പ്പെടുത്തി ഒരു മാപ്പ് 1776 ല്‍ പുറത്തിറക്കുകയും ചെയ്തു . വെലോസിറ്റി എന്ന് പേരുള്ള ഒരു തിമിംഗല വേട്ട കപ്പല്‍ 1876 ല്‍ ജെയിംസ്‌ കൂക്ക് പറഞ്ഞ സ്ഥലത്ത് നിന്നും കുറച്ചു മാറി ചെറു കരകളുടെ ഒരു കൂട്ടം കണ്ടതായി രേഖപ്പെടുത്തി . അതോടെ ഇത് കുക്ക് പറഞ്ഞ സാന്ടി ഐലണ്ട് തന്നെ ആണ് എന്ന നിഗമനത്തില്‍ 19.22°S 159.93°E എന്ന കോര്‍ഡിനേറ്റില്‍ ഭൂപടങ്ങളില്‍ സ്ഥാനം പിടിച്ചു . ഇതിനു നൂറു കിലോ മീറ്റര്‍ പടിഞ്ഞാറ് മാറി തിമിംഗല വേട്ടക്കാരുടെ പറുദീസാ ആയ Chesterfield Islands ഉണ്ടായിരുന്നു താനും . 

One of the earliest appearances of Sandy Island at this location was on late 19th century UK Hydrographic Office nautical charts

One of the earliest appearances of Sandy Island at this location was on late 19th century UK Hydrographic Office nautical charts

എന്നാല്‍ പിന്നീടു ചിലര്‍ ഭൂപടങ്ങളില്‍ ഇവിടം “ED” (“existence doubtful”) എന്ന് രേഖപ്പെടുത്തുവാന്‍ തുടങ്ങി . എന്നാല്‍ മറ്റനേകം അന്താരാഷ്‌ട്ര ഭൂപടങ്ങളിലും സാന്ടി ദ്വീപ് ഇടം പിടിച്ചിരുന്നു . എന്തിനധികം പറയുന്നു സാന്ടി ദ്വീപ് നാഷണല്‍ ജ്യോഗ്രഫിക് സൊസൈറ്റി മാപ്പുകളിലും ഗൂഗിള്‍ മാപ്പിലും ഇടം കണ്ടെത്തി . അങ്ങിനെ ഇരിക്കെ October 2012 നു R/V Southern Surveyor എന്ന പര്യവേഷണ കപ്പല്‍ സാന്ടി ദ്വീപ് തേടി ചെന്നപ്പോള്‍ ആണ്  ഞെട്ടുന്ന ആ സത്യം ലോകത്തിനു മനസ്സില്‍ ആയത് . അവിടെ അങ്ങിനെ ഒരു ദ്വീപ് ഇല്ല !! മാത്രമല്ല, ഉണ്ടായിരുന്നുമില്ല !! വെലോസിറ്റി കപ്പല്‍ അവിടെ കണ്ട ചെറു തുരുത്തുകള്‍  pumice sea rafts ആകാനാണ് സാധ്യത . ഇവ കടലിനടിയിലെ അഗ്നി പര്‍വ്വതങ്ങള്‍ പുറം തള്ളുന്ന ലാവ ഉറഞ്ഞു കട്ടി ആയി ഉണ്ടാകുന്നതാണ് . ഇവയില്‍ ചിലതിനു അസാമാന്യ വലിപ്പം കണ്ടേക്കാം . 480 മീറ്റര്‍ വരെ നീളവും മുപ്പതു കിലോ മീറ്റര്‍ വീതിയും ഉള്ള സീ രാഫ്ടുകള്‍ ന്യൂസീലാന്‍ഡ് തീരങ്ങളില്‍ കണ്ടിട്ടുണ്ട് ( 2012 ). ഒരു ദ്വീപ് ആണെന്ന് തെറ്റിദ്ധരിക്കുവാന്‍ ഇത് ധാരാളം . തന്നെയുമല്ല ആ പ്രദേശത്ത് 1,300 m താഴെ ആഴം ഇല്ല താനും . ഇത് ഒരു ദ്വീപ് അടുത്തെങ്ങും ഉണ്ടാകുവാനുള്ള സാധ്യത തള്ളിക്കളയുന്നു. അതോടെ 26 November 2012 നു സാന്ടി ഐലണ്ട് ലോക ഭൂപടങ്ങളില്‍ നിന്നും നമ്മുടെ ഗൂഗിള്‍ മാപ്പില്‍ നിന്നും എന്നന്നേക്കുമായി അപ്രത്യക്ഷമായി .  അങ്ങിനെ ഒരിക്കലും ഇല്ലാതിരുന്ന ഒരു ദ്വീപ് ശരിക്കും ഇല്ലാതായി !

Kermadec Islands pumice raft on 12 August 2012.

Kermadec Islands pumice raft on 12 August 2012.

banner

Image

ഒരു അഭിപ്രായം പറയൂ