Þjóðveldisbærinn Stöng

Share the Knowledge

Þjóðveldisbærinn Stöng

സ്കാണ്ടിനേവിയന്‍ ഭൂമികളില്‍ നിന്നും വിഖ്യാതരായ വൈക്കിങ്ങുകള്‍ സാഹസികമായ കപ്പല്‍ യാത്രകള്‍ ആരംഭിച്ചത് എട്ടാം നൂറ്റാണ്ടില്‍ ആയിരുന്നു . ആ യാത്രക്കിടയില്‍ എപ്പോഴോ അവര്‍ ഐസ്ലാണ്ടിലും എത്തി ചേര്‍ന്നു. കുറച്ചു പേര്‍ അവിടെ കുടിയേറി കൃഷി ചെയ്ത് ജീവിതം ആരംഭിച്ചു .  അങ്ങിനെ പുതിയ നാട്ടില്‍ അവര്‍ വേരുറപ്പിച്ചു തുടങ്ങിയപ്പോള്‍ ആണ് ആര്‍ത്തലയ്ക്കുന്ന കടലില്‍ പോലും അവര്‍ നേരിടാഞ്ഞ ഒരു വന്‍ വിപത്ത് അവരുടെ മേല്‍ പെയ്തിറങ്ങിയത്‌ . ഹെല്ക്ക എന്ന അഗ്നിപര്‍വ്വതത്തിന്റെ പൊട്ടിത്തെറി ആയിരുന്നു അത്  (AD 1104) . വൈക്കിങ്ങുകള്‍ കെട്ടിപ്പൊക്കിയ സകല വീടുകളും കൃഷിയിടങ്ങളും അഗ്നിപര്‍വ്വതത്തിന്‍റെ ചാരത്തിനടിയില്‍ ആയി . അനേകരെ ലാവ വിഴുങ്ങി . തകര്‍ന്നു തരിപ്പണമായ തങ്ങളുടെ അധ്വാനത്തെ ഓര്‍ത്ത് അവര്‍ വിലപിച്ചില്ല , പകരം വാശിയോടെ വീണ്ടും വീണ്ടും ലാവാജന്യമായ കരിംപാറകളില്‍ അവര്‍ ആഞ്ഞു കിളച്ചു . അങ്ങിനെ ഐസ്ലാന്‍ഡ് എന്ന രാജ്യം പിറവിയെടുത്തു . നൂറ്റാണ്ടുകള്‍ക്കു ശേഷം പുതിയ തലമുറ തങ്ങളുടെ പൂര്‍വ്വികരെ ഹെല്ക്ക പര്‍വ്വതത്തിന്റെ താഴ് വാരങ്ങളില്‍   അന്വേഷിച്ചിറങ്ങി . അടിഞ്ഞു കൂടിയ ചാരത്തിനടിയില്‍ അവര്‍ തങ്ങളുടെ പൂര്‍വ്വികരെ തപ്പി നടന്നു . അങ്ങിനെ ഒരുനാള്‍ അതാ കറുത്ത ചാരത്തിനടിയില്‍ ഒരു ഗ്രാമം !

Stong_skali_uppgroftur_1939

ഹെല്‍ക്കയുടെ താണ്ഡവത്തില്‍ മൂടിപ്പോയ ആ പഴയ കാര്‍ഷിക ഗ്രാമം അവര്‍ പൊടി തട്ടിയെടുത്തു . Stöng ഫാം എന്ന് വിളിക്കപ്പെടുന്ന ആ കൃഷിയിടങ്ങള്‍ അവര്‍ അതേപടി പുനര്‍സൃഷ്ടിച്ചു . വീടുകളും മറ്റു കൃഷിയിടങ്ങളും എല്ലാം ! തങ്ങളുടെ പൂര്‍വ്വികരുടെ കുടിയേറ്റത്തിന്റെ 1100 ആം വാര്‍ഷികത്തില്‍ “പുനര്‍ജനിച്ച ” ആ ഗ്രാമം അവര്‍ രാഷ്ട്രത്തിന് സമര്‍പ്പിച്ചു (1974). ഇന്ന് ഐസ്ലാണ്ടിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്  Þjóðveldisbærinn Stöng എന്ന ഈ സ്ഥലം ! 

Þjóðveldisbærinn Stöng

ഈ പ്രോജക്ടിന്‍റെ വെബ്‌സൈറ്റ് >> http://www.thjodveldisbaer.is/en

ഇവിടെ നിന്നും , മൂന്നു മണിക്കൂര്‍ നടന്നാല്‍ ഐസ് ലാണ്ടിലെ രണ്ടാമത്തെ ഏറ്റവും വലിയ ജലപാതമായ Háifoss നു അടുത്ത് എത്തിച്ചേരാന്‍ സാധിക്കും . 122 മീറ്റര്‍ ഉയരമുള്ള ഇത് Fossá നദിയില്‍ ആണ് സ്ഥിതി ചെയ്യുന്നത് . 

Háifoss ജലപാതം

Háifoss ജലപാതം

[foogallery id=”2399″]
Image

ഒരു അഭിപ്രായം പറയൂ