The Devil's Kettle

Share the Knowledge

devils- kettle

അമേരിക്കയിലെ മിനിസോട്ടയിലെ കനേഡിയന്‍ അതിര്‍ത്തിയില്‍ ആണ് Judge C. R. Magney State Park സ്ഥിതി ചെയ്യുന്നത് . ഇതിലൂടെ ഒഴുകുന്ന Brule നദി പല ചെറു ചെറു ജലപാതങ്ങള്‍ സൃഷ്ടിച്ചാണ് അവസാനം സുപ്പീരിയര്‍ തടാകത്തില്‍ എത്തിച്ചേരുന്നത് . പക്ഷെ രസമിതല്ല , പാര്‍ക്കില്‍ കൂടെ ഒഴുകുന്ന നദിയിലെ പകുതി ജലം പോലും തടാകത്തില്‍ എത്തിച്ചേരുന്നില്ല !! ബാക്കി ജലം എവിടെ പോകുന്നു എന്ന് ആര്‍ക്കും അറിയില്ല താനും ! ഈ അത്ഭുതം സൃഷ്ടിക്കുന്നത് ഡെവിള്‍സ് കെറ്റില്‍ എന്നറിയപ്പെടുന്ന ഒരു വെള്ളച്ചാട്ടം ആണ് . ഇവിടെ രണ്ടു വഴി ആയി ആണ് ജലം താഴേക്കു പതിക്കുന്നത് . ഇതില്‍ ഒരു പാതി താഴേക്കു പതിച്ചു വീണ്ടും നദിയായി മാറുന്നു . മറ്റേ പാതി (western flow) ഒരു കുഴിയിലേക്ക് ആണ് വീഴുന്നത് . ആ കുഴി എങ്ങോട്ടാണ് പോകുന്നത് എന്ന് ഇത് വരെയും കണ്ടുപിടിച്ചിട്ടില്ല ! പര്യവേഷകര്‍ പഠിച്ച പണി പലതും നോക്കി , പക്ഷെ കുഴിയിലേക്ക് വീഴുന്ന ജലം എവിടെ പോകുന്നു എന്നത് ഇപ്പോഴും ഒരു പ്രഹേളിക ആയി അവശേഷിക്കുന്നു . ഇത് ഭൂമിക്കു അടി വഴി സുപ്പീരിയര്‍ തടാകത്തില്‍ തന്നെ ചെന്ന് വീഴുന്നു എന്ന് ചിലര്‍ പറയുന്നു . പക്ഷെ ഉറപ്പില്ല .

Image

ഒരു അഭിപ്രായം പറയൂ