Ostrich eggs - Some Facts

ലോകത്തിലെ ഏറ്റവും വലിയ മുട്ട , ഒട്ടക പക്ഷിയുടെ ആണെങ്കിലും മുട്ടയില്‍ നിന്നും ഉണ്ടായി വലുതാകുന്ന ജീവിയുടെ വലിപ്പവും മുട്ടയുടെ വലിപ്പവും കൂടി താരതമ്യം ചെയ്‌താല്‍ ഏറ്റവും ചെറിയ മുട്ടയും ഒട്ടക പക്ഷിയുടെത് ആണ് !

ostrich eggs Vs Chicken Eggs

ഏകദേശം ഒന്നര കിലോക്ക് താഴെ ആണ് ഒരു മുട്ടയുടെ തൂക്കം . പെണ്ണുങ്ങള്‍ പകലും ആണുങ്ങള്‍ രാത്രിയും അടയിരുന്നാണ് ഇവറ്റകള്‍ മുട്ട വിരിയിച്ച് എടുക്കുന്നത് . മുട്ട ഇരിക്കുന്നയിടത്ത് നിന്നും മാറ്റി മറ്റൊരു ഒട്ടക പക്ഷിയുടെ മുട്ട അതേ സ്ഥാനത്ത് കൊണ്ട് വെച്ചാല്‍ പെണ്ണുങ്ങള്‍ അത് തിരിച്ചറിയുകയും തന്‍റെ മുട്ട ഇരിക്കുന്ന ഇടം കണ്ടു പിടിച്ച് അവിടെ പോയി അടയിരിക്കുകയും ചെയ്യും  . എന്നാല്‍ ആണുങ്ങള്‍ക്ക് അബദ്ധം പറ്റും . വിദ്വാന്മ്മാര്‍ മുട്ട മാറിയത് അറിയാതെ പഴയ സ്ഥലത്ത് തന്നെ വന്നു അടയിരിക്കും ! ഏകദേശം നാല്‍പ്പതു ദിവസങ്ങള്‍ക്കു അകം കുഞ്ഞ് ഒട്ടകപക്ഷി പുറത്തു വരും . കലഹാരി മരുഭൂമിയിലെ സാന്‍ വര്‍ഗ്ഗക്കാര്‍ (ബുഷ്മെന്‍) ഒട്ടകപക്ഷിയുടെ മുട്ട വാട്ടര്‍ ബോട്ടില്‍ ആയി നൂറ്റാണ്ടുകളായി ഉപയോഗിച്ച് വരുന്നു . മുകളില്‍ ഒരു ചെറു സുഷിരം ഇട്ടാണ് ഇവര്‍ ഇത് നിര്‍മ്മിക്കുന്നത് . (The Gods Must Be Crazy എന്ന ദക്ഷിണാഫ്രിക്കന്‍ കൊമഡി ഫിലിമില്‍ ഇവരെ നമ്മുക്ക് പരിചയം കാണും ) . അലങ്കരിച്ച ഒട്ടകപക്ഷി മുട്ടകള്‍ ഇറാക്കിലെ പ്രാചീന ഉര്‍ നഗരത്തിലെ ഒരു സെമിത്തേരിക്കുള്ളില്‍ നിന്നും (BC 2500) ലഭിച്ചിട്ടുണ്ട് .

2000-1550 BCE. Bottle made of an ostrich egg. The bands, handle and neck are made of bronze. The blending of Syrian elements with Egyptian culture created the classic Canaanite culture. Middle Canaanite Bronze 2 Period Hecht Museum, Haifa. Israel.

2000-1550 BCE. Bottle made of an ostrich egg. The bands, handle and neck are made of bronze. The blending of Syrian elements with Egyptian culture created the classic Canaanite culture. Middle Canaanite Bronze 2 Period Hecht Museum, Haifa. Israel.

 

Image

ഒരു അഭിപ്രായം പറയൂ