Molokini-കടലിലെ അര്‍ദ്ധചന്ദ്രന്‍ !

Share the Knowledge

Molokini

 

ലാവ ഒഴിഞ്ഞ് ശൂന്യമായ അഗ്നിപര്‍വ്വത ഗര്‍ത്തങ്ങള്‍ നാം ധാരാളം കണ്ടിട്ടുണ്ട് കരയിലും കടലിലും . പക്ഷെ അതിലൊരെണ്ണം പകുതി മുങ്ങിയ അവസ്ഥയില്‍ ആണെങ്കിലോ ? അതാണ്‌  Molokini Crater.  പകുതി മുങ്ങി കിടക്കുന്നതിനാല്‍  ഒരു ഗര്‍തവും അതിനോട് ബന്ധിച്ചു അനേകം ചെറു ദ്വീപുകളും ഇത് സൃഷ്ടിച്ചിട്ടുണ്ട് , തന്മ്മൂലം ഒരു തനതായ ആവാസ വ്യവസ്ഥയും ! അമേരിക്കയിലെ ഹവായി (Hawaiʻi) ദ്വീപുകളില്‍ ആണ് ഈ അത്ഭുതം സ്ഥിതിചെയ്യുന്നത് . ഗര്‍ത്തമുഖത്തിന്‌ 24 ഏക്കര്‍ വിസ്താരവും അര കിലോമീറ്ററിന് മേല്‍ വ്യാസവും ഉണ്ട് . ജലത്തിന് മുകളില്‍ കാണുന്ന ഭാഗത്തിന്‍റെ ഏറ്റവും കൂടിയ ഉയരം അമ്പതു മീറ്റര്‍ ആണ് .Scuba diving, snuba , snorkeling തുടങ്ങിയ സാഹസിക ജല വിനോദങ്ങളുടെ പറുദീസയാണ് മോളോകിനി ഗര്‍ത്തം . 

molokini-crater-hawaii_66936_990x742

കൂടാതെ ഇതൊരു Seabird Sanctuary കൂടെ ആണ് .  ചന്ദ്രക്കലയുടെ ആകൃതിയില്‍ ഗര്‍ത്തത്തിന്റെ ഒരു വശത്ത് ഉയര്‍ന്നു നില്‍ക്കുന്ന ഭാഗം ഗര്‍തത്തിനു അകത്തേക്ക് വലിയ തിരകളും ഒഴുക്കും വരുന്നത് തടയുന്നു . അത് തന്നെ ആണ് ഇവിടം നീന്തല്‍ക്കാരുടെ താവളം ആകാനുള്ള പ്രധാന കാരണം . ഇതിനകത്തെ തെളിഞ്ഞ ജലം അമ്പതു മീറ്ററോളം താഴ്ച്ച വരെ വ്യക്തമായ ദൃശ്യം നമ്മുക്ക് നല്‍കുന്നു .250 തോളം മീന്‍ വര്‍ഗ്ഗങ്ങള്‍ ഇതിനുള്ളില്‍ ഉണ്ട് , പലതും ഇവിടെ മാത്രം കാണപ്പെടുന്നവയും ആണ് ! ഹവായിയന്‍ പുരാണം അനുസരിച്ച് Molokini സുന്ദരിയായ ഒരു യുവതി ആയിരുന്നു . പക്ഷെ അവള്‍ സ്നേഹിച്ച പുരുഷനെ അഗ്നിദേവതയും സ്നേഹിച്ചതോടെ , അസൂയ മൂത്ത ദേവത അവളെ ഒരു കല്ലാക്കി മാറ്റുകയാണ് ചെയ്തതത്രേ ! രണ്ടാം ലോകമഹായുദ്ധകാലത്ത് United States Navy ഇവിടം ഒരു യുദ്ധ പരിശീലന കേന്ദ്രമായി ഉപയോഗിച്ചിരുന്നു . പിന്നീട് അവര്‍ ഉപയോഗിച്ച് തള്ളിയ ബോംബുകളുടെ അവശിഷ്ടങ്ങളും പോട്ടാത്തവയും മറ്റും ഇവിടെ നിന്നും കണ്ടെടുക്കുകയുണ്ടായി . എന്നാല്‍ ഇപ്പോള്‍ ഇവിടെ ഭയക്കേണ്ട യാതൊന്നും തന്നെ ഇല്ല .

Molokini

 

Image

ഒരു അഭിപ്രായം പറയൂ