Blue Morpho Butterfly

Share the Knowledge

4200-beautyfull-blue-morpho-butterfly-hd-wallpaper

Morpho (മോര്‍ഫോ ) ചിത്രശലഭ ജനുസില്‍ ഇരുപത്തി ഒന്‍പത് വിഭാഗങ്ങളും 147 ഉപ വിഭാഗങ്ങളും ഉണ്ട് . അതില്‍ ഒന്നാണ്  Morpho peleides എന്ന നീല മോര്‍ഫോ ചിത്രശലഭം . The Emperor എന്നൊരു പേരും ഈ ബട്ടര്‍ഫ്ലൈക്ക് ഉണ്ട് . മധ്യ അമേരിക്കയിലും ദക്ഷിണ അമേരിക്കയുടെ ഉത്തര ഭാഗങ്ങളിലും ആണ് ഇവ കൂടുതലായും കാണപ്പെടുന്നത് . ഇവയുടെ ചിറകുകളില്‍ കാണപ്പെടുന്ന തിളങ്ങുന്ന നീല നിറമാണ് ഈ ചിത്രശലഭങ്ങളുടെ പ്രത്യേകത . സത്യത്തില്‍ ഇത് ഇവറ്റകളുടെ ചിറകുകളുടെ നിറമല്ല എന്നതാണ് ഏറ്റവും വലിയ അത്ഭുതം ! ശരിക്കും Iridescence (goniochromism) എന്ന പ്രതിഭാസം ആണ് ഈ ശലഭങ്ങളുടെ ചിറകുകള്‍ക്ക് നീല നിറമാണ് എന്ന് നമ്മുക്ക് തോന്നുവാന്‍ കാരണം . ചില പ്രതലങ്ങളുടെ പ്രത്യേകത കാരണം നമ്മുടെ വീക്ഷണ കോണിന് അനുസരിച്ച് ആ പ്രതലത്തിന്റെ നിറം മാറുന്നതായി നമ്മുക്ക് തോന്നാറുണ്ട് . ഉദാഹരണത്തിന് സോപ്പ് കുമിള ഒന്ന് ശ്രദ്ധിച്ചാല്‍ മതി . Structural coloration (microstructures that interfere with light) ആണ് ഇതിന് കാരണം . ദേശീയ പക്ഷിയായ മയിലിന്‍റെ ശരീരവും പീലികളും ഈ പ്രതിഭാസത്തിന് നല്ല ഉദാഹരണങ്ങള്‍ ആണ് . 

a167c723ee1e8a83908724e2e5affacf

ബ്ലൂ മോര്‍ഫോ ചിത്രശലഭങ്ങളുടെ ചിറകുകള്‍ക്ക് ശരിക്കും ഒരു തവിട്ടു നിറമാണ് ഉള്ളത് . ചിറകുകളിലെ  ചെറിയ അടുക്കുകളില്‍ പ്രകാശം പതിക്കുമ്പോള്‍ പല കോണുകളില്‍ പ്രതിഫലനം ഉണ്ടാവുകളും അത്  interference ഉണ്ടാക്കുകയും ചെയ്യും . അങ്ങിനെ പ്രതിഫലിക്കുന്ന പ്രകാശത്തിന്റെ തരംഗ ദൈര്‍ഘ്യം,  പതിക്കുന്ന പ്രകാശകോണിനെയും പ്രതിഫലിക്കുന്ന പ്രകാശകോണിനെയും ആശ്രയിച്ചാണ് ഇരിക്കുന്നത് .  തല്ഫലമായ് , ഇവയുടെ ചിറകുകളുടെ നിറം മാറുന്നു . എന്നാല്‍ അതിശയകരം ആയ കാര്യം അതല്ല , പ്രതിഫലിക്കുന്ന പ്രകാശം ഇപ്പോഴും നീല നിറം ആയിരിക്കും എന്നതാണ് . ഇത് , ചിറകുകളിലെ ഡയമണ്ട് ആകൃതിയില്‍ ഉള്ള ചെറു പ്രതലങ്ങളുടെ സാന്നിദ്ധ്യം കൊണ്ടാണ് എന്നാണ് വിലയിരുത്തപ്പെടുന്നത് .

ചിറകിലെ അടുക്കുകള്‍ മൈക്രോസ്കോപ്പില്‍

ചിറകിലെ അടുക്കുകള്‍ മൈക്രോസ്കോപ്പില്‍

ചിറകിന്റെ മുകള്‍ ഭാഗത്ത്‌ മാത്രം ആണ് ഇത്തരം നിറച്ചാര്‍ത്ത് അനുഭവപ്പെടുന്നത് . ചിറകിന്റെ അടിവശം എപ്പോഴും ഗ്രേ നിറത്തില്‍ തന്നെ ആയിരിക്കും കാണപ്പെടുക . അനേകം ശലഭങ്ങള്‍ കൂടിച്ചേര്‍ന്ന്ചി ഇരുന്ന്,   ചിറകുകള്‍ അനേകം തവണ വളരെ വേഗതയില്‍ അടക്കുകയും തുറക്കുകയും ചെയ്ത് നിറത്തിന് ഒരു Sparkling എഫക്റ്റ് ഉണ്ടാക്കി ശത്രുക്കളെ പേടിപ്പിക്കുന്ന ഒരു പതിവ് ഈ ശലഭങ്ങള്‍ക്ക് ഉണ്ട് . ആകെ 115 ദിവസങ്ങള്‍ ആണ് ഈ രസികന്‍ ശലഭങ്ങളുടെ ആയുസ്സ് .

ചിറകിന്റെ അടിവശം

ചിറകിന്റെ അടിവശം

Image

ഒരു അഭിപ്രായം പറയൂ