Morning Glory Pool

Share the Knowledge

2817353596_a41ba404db_o

അമേരിക്കയിലെ Yellowstone National Park (1872 ല്‍ സ്ഥാപിച്ച ഇത് , അമേരിക്കയിലെ ആദ്യ ദേശീയ ഉദ്യാനം ആണ് . 8983 ചതു. കിലോമീറ്റര്‍ വിസ്തീര്‍ണ്ണം ഉള്ള ഇത് വലിപ്പത്തില്‍ അമേരിക്കയില്‍ എട്ടാം സ്ഥാനത് ആണ് ) ലെ ഒരു ചൂട് നീരുറവയാണ്  Morning Glory Pool . അതായത് ഇതൊരു കുളമേ അല്ല . 77.55 ഡിഗ്രീ ആണ് ഉറവയിലെ ജലത്തിന്‍റെ ചൂട് . പാര്‍ക്കിന്‍റെ മുന്‍ Assistant Park Superintendent ആയിരുന്ന  E. N. McGowan ന്‍റെ ഭാര്യയാണ് 1883 ല്‍ ഈ ഉറവക്ക്  Morning Glory എന്നര്‍ത്ഥമുള്ള സ്പാനിഷ്  വാക്കായ “Convolutus” എന്നിട്ടത് . നീല നിറമുള്ള Morning Glory പുഷ്പ്പത്തിനോടുള്ള സാമ്യം ആണ് ഈ പേരിനു പിറകില്‍ . ഉറവയിലെ ജലത്തില്‍ ഉള്ള thermophilic bacteria കള്‍ ആണ് ജലത്തിന് മനോഹരമായ വര്‍ണ്ണങ്ങള്‍ നല്‍കുന്നത് . ഓരോ തരം  തെര്‍മ്മോഫൈലുകളും നല്‍കുന്ന നിറം നോക്കൂ …

  • Cyano bacteria (163° F) yellow
  • Fungi and Algae (140° F) yellow/green
  • Protozoa (133° F) Orange
  • Mosses (122° F) Brown

morning-glory

ഏകദേശം 23 അടി താഴ്ച്ചയുള്ള ഈ ഉറവക്ക് ഇപ്പോള്‍ ചില പുതിയ പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട് . സന്ദര്‍ശകര്‍ ഇവിടേയ്ക്ക് വലിച്ചെറിയുന്ന കുപ്പികളും കാനുകളും മറ്റും ആണ് അത് . ഇത് മൂലം ഉറവയുടെ നീരൊഴുക്ക് പോലും തടസപ്പെടുകയുണ്ടായി ! ഏതായാലും ഇപ്പോള്‍ ഇത്തരം ശല്യങ്ങള്‍ ഇല്ല എന്നാണ് കേള്‍ക്കുന്നത് .

Morning Glory Flower

Morning Glory Flower

Image

ഒരു അഭിപ്രായം പറയൂ