Mount Fitz Roy

monte-fitz-roy-in-patagonia

ഭൂമിയില്‍ മനുഷ്യര്‍ക്ക്‌ കയറിപ്പറ്റാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള പര്‍വ്വതങ്ങളില്‍ ഒന്നാണ് അര്‍ജന്റീന -ചിലി അതിര്‍ത്തിയിലെ ( ദക്ഷിണ അമേരിക്കയുടെ തെക്കേ അറ്റത്ത്‌ ) Fitz Roy മല ! അര്‍ജന്റീനക്കാരന്‍ ആയ Francisco Moreno ആണ് 1877 ല്‍ ഈ മലയെ പുറം ലോകത്തിനു പരിചയപ്പെടുത്തി കൊടുത്തത് . Lionel Terray ഉം  Guido Magnone ഉം ആണ് 1952 ല്‍ ഈ മല ആദ്യമായി കീഴടക്കിയത് . കുത്തനെ നില്‍ക്കുന്ന ഗ്രാനൈറ്റ് ഭിത്തികളും മോശമായ കാലാവസ്ഥയും ആണ് ഇവിടെ മല കയറ്റം ദുഷ്ക്കരം ആക്കുന്നത് . അത് കൊണ്ട് അതി വിദഗ്ദരായ പര്‍വ്വതാരോഹകര്‍ അല്ലാതെ മറ്റാരും ഇതിന്‍റെ മുകളില്‍ കാലു കുത്തിയിട്ടില്ല . ഇവിടെയുള്ള ഏറ്റവും ഉയര്‍ന്ന കൊടുമുടിക്ക് 3,375 meter ആണ് ഉയരം .

El Chalten

Lake Capri പശ്ചാത്തലത്തില്‍ Mount Fitz Roy

Image

ഒരു അഭിപ്രായം പറയൂ