New Articles

അസാധാരണമായ ഒരു പ്രണയ കഥ.

ഈ പ്രണയ കഥയിലെ നായകൻ ജർമ്മൻകാരനായ ഒരു Radiologic technologist ആണ്. കാൾ ടാൻസ്ലെർ അല്ലെങ്കിൽ കൌണ്ട് കാൾ വാൻ കൊസേൽ എന്നായിരുന്നു പ്രേമിയുടെ പേര്. കാളിനു 53 വയസ്സിൽ 21 കാരിയായ എലേന മിലാഗ്രോ ഹെലെൻ ഡീ ഹോയോസ് എന്ന ക്യൂബൻ-അമേരിക്കൻ പെൺകൊടിയോട് പ്രണയം തോന്നി. എലേന ഒരു ക്ഷയ രോഗിയായിരുന്നു!.

കാൾ ഒന്നാം ലോക മഹായുദ്ധത്തിനു മുമ്പ് ഇന്ത്യയിലും ഓസ്ട്രേലിയയിലും ജോലി ചെയ്തിരുന്നു. ഓസ്ട്രേലിയയിൽ അയാൾക്ക് സ്ഥലങ്ങളും ബോട്ടുകളും ഉണ്ടായിരുന്നു. എന്നാൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ ബ്രിട്ടീഷ് മിലിട്ടറി അധികാരികൾ കാളിനെ ഇന്ത്യൻ, ചൈനീസ് യുദ്ധ ത്തടവുകാരോടൊപ്പം ഒരു കോൺസെൻട്രേഷൻ ക്യാമ്പിലേക്ക് മാറ്റി. ഓസ്ട്രേലിയയിലെ ന്യൂ സൌത്ത് വെയിൽസിലെ വടക്കൻ തീരത്തുള്ള പാറക്കെട്ടിനു മുകളിലുള്ള കൊട്ടാരസദൃശമായ ട്രെയൽ ബേ എന്ന തടവറ ആയിരുന്നു അത്.

യുദ്ധമവസാനിച്ചപ്പോൾ തടവുകാർക്ക് അവരുടെ സ്വന്തം രാജ്യത്തേക്ക് തിരിച്ചുപോകാൻ അവകാശമുണ്ടായിരുന്നില്ല. തടവുകാരെയെല്ലാം ഹോളണ്ടിലെക്ക് കപ്പൽ കയറ്റി വിട്ടു. ഒടുവിൽ കാൾ സ്വതന്ത്രനായി. യുദ്ധം തുടങ്ങിയതിനു ശേഷം അയാൾ തന്റെ അമ്മയെ കണ്ടിരുന്നില്ല. ഒരുവിധത്തിൽ അമ്മയെ കാൾ തപ്പിപ്പിടിച്ചു. അമ്മയോടൊത്ത് 3 വർഷം കാൾ താമസിച്ചു.

1920 കളിൽ ഡോറിസ് അന്ന ഷേഫർ എന്ന സ്ത്രീയെ കാൾ വിവാഹം ചെയ്തു. അതിൽ അയേഷ ടാൻസ്ലെർ, ക്രിസ്ടൽ ടാൻസ്ലെർ എന്നീ രണ്ടു കുട്ടികളുണ്ടായി. യുദ്ധാനന്തരം ഉള്ള കഷ്ടപ്പാടുകൾ കണ്ട കാളിന്റെ അമ്മ കാളിനോട്‌ അമേരിക്കയിലുള്ള സഹോദരിയുടെ അടുത്തേക്ക് പോകാൻ കൽപ്പിച്ചു. ഫ്ലോറിഡയിലെ സെഫിർഹിൽസ് എന്ന സ്ഥലത്തേക്ക് കാളിന്റെ സഹോദരി മുമ്പേ തന്നെ കുടിയേറിയിരുന്നു. 1926 ഫെബ്രുവരി 6 നു റോട്ടർ ഡാമിൽ നിന്ന് ക്യൂബയിലെ ഹാവനയിലേക് കാൾ യാത്ര തിരിച്ചു. അവിടുന്ന് ഫ്ലോറിഡയിലേക്കും. പിന്നീട് കാളിന്റെ ഭാര്യയും 2 പെൺ കുട്ടികളും സെഫിർഹിൽസിൽ എത്തി.

1927 ൽ കുടുംബത്തെ സെഫിർഹിൽസിൽ നിർത്തി ഫ്ലോറിഡയിലെ കീ വെസ്ടിലുള്ള U.S. Marine Hospital ൽ ഒരു റേഡിയോളജിസ്റ്റ് ടെക്നോളജിസ്റ്റ് ആയി കാൾ വാൻ കൊസേൽ എന്ന പേരിൽ ജോലിക്ക് കയറി.

1930 ഏപ്രിൽ 22 നു നമ്മുടെ റേഡിയോളജിസ്റ്റ് മരിയ എലെനയെ കാണുന്നു. കാളിന്റെ സ്വപ്ന നായിക എലേന ആയിരുന്നു ( Countess Anna Constantia von Cosel എന്ന കറുത്ത മുടിയുള്ള തന്റെ യഥാർത്ഥ പ്രണയിനിയെ കുറിച്ച് , സ്വപ്ന നായികയെ കുറിച്ച് , മരിച്ചുപോയ അവളുടെ സന്ദർശനത്തെ കുറിച്ച് കാൾ അവകാശപ്പെട്ടിരുന്നു.). 
എലെനയിൽ കാൾ കൌണ്ടസ് അന്നയെ കണ്ടു. അവളോടുള്ള കാളിന്റെ പ്രണയം കവിഞ്ഞൊഴുകി. തനിക്ക് അറിയാവുന്ന എല്ലാ അറിവുകളും ആ മനുഷ്യൻ എലെനയുടെ ചികിത്സക്ക് വേണ്ടി ചെയ്തു. പലതരം മെഡിസിനുകളും എക്സ് റേയും ഇലക്ട്രിക്കൽ എക്യുപ്മെന്റുകളും എല്ലാം അയാൾ എലേനക്ക് വേണ്ടി എലെനയുടെ വീട്ടിൽ കൊണ്ടുവന്നു! . ആഭരണങ്ങളും വസ്ത്രങ്ങളും എല്ലാം എലേനക്ക് സമ്മാനമായി നല്കി കാൾ തന്റെ പ്രണയം പ്രകടിപ്പിച്ചു. പക്ഷെ, ആ പ്രണയം എലേനയിൽ എന്തെങ്കിലും മാറ്റം ഉണ്ടാക്കിയോ എന്ന് അറിയില്ല!. അവൾ കാളിനെ പ്രണയിച്ചിരുന്നോ എന്നും. കാളിന്റെ എല്ലാ പരിശ്രമങ്ങളെയും കീഴ്പ്പെടുത്തി മരണം 1931 ഒക്ടോബർ 25 നു എലെനയെ കൊണ്ടുപോയി. എലെനയുടെ ശവസംസ്കാരത്തിനുള്ള എല്ലാ ചിലവുകളും കാൾ വഹിച്ചു. എലെനയുടെ കുടുംബത്തിന്റെ അനുമതിയോടെ കീ വെസ്റ്റ്‌ സിമിത്തേരിയിൽ എലേനക്ക് വേണ്ടി ഒരു പ്രണയ കുടീരം കാൾ പണിയാൻ തുടങ്ങി. എല്ലാ ദിവസവും കാൾ രാത്രിയിൽ അവിടം സന്ദർശിച്ചു!. ഒന്നൊന്നര വർഷം കാൾ അത് തുടർന്നു.

ഒരു ദിവസം 1933 ഏപ്രിൽ വൈകുന്നേരം ശവകുടീ രത്തിലെത്തി എലെനയുടെ ശരീരം പുറത്തെടുത്തു. രാത്രിയിൽ ഒരു വണ്ടിയിൽ ആരുമറിയാതെ തന്റെ വീട്ടിലെത്തിച്ചു (പിന്നീട് കാൾ അതിനെ കുറിച്ച് പറഞ്ഞത്, ഇഷ്ടപ്പെട്ട ഒരു സ്പാനീഷ് പ്രണയ ഗീതം പാടി അവളുടെ കല്ലറയുടെ സമീപം ഇരുന്നപ്പോൾ എലെനയുടെ ആത്മാവ് കല്ലറയിൽ നിന്ന് അവളെ പുറത്തെടുക്കാൻ ആവശ്യപ്പെട്ടു എന്നാണു!.) കാൾ എലെനയുടെ അസ്ഥികൾ വയറുകളും കോട്ട് ഹാങ്ങറുകളും ഉപയോഗിച്ച് സംയോജിപ്പിച്ച് മുഖത്ത് ഗ്ലാസ് കണ്ണുകൾ പിടിപ്പിച്ചു!. തൊലി ദ്രവിച്ച് പോയതിനാൽ മെഴുകിലും പ്ലാസ്ടർ ഓഫ് പാരീസിലും സിൽക്ക് തുണി കുതിർത്ത് തൊലിക്ക് പകരം പിടിപ്പിച്ചു. എലെനയുടെ മുടിയും മറ്റും അമ്മ മരണത്തിനു മുമ്പ് ശേഖരിച്ചിരുന്നു. എലെനയുടെ ശിരോചർമ്മം അഴുകിപോയതിനാൽ അമ്മ കൊടുത്ത മുടിയും മറ്റും ഉപയോടിച്ച് ആധുനിക രീതിയിലുള്ള ഒരു വിഗ് നിർമ്മിച്ചു. പഴം തുണികളും മറ്റും ഉപയോഗിച്ച് മാറിന്റെ ഭാഗവും, അടിവയറിന്റെ ഭാഗവും നിർമ്മിച്ചു എലെനയുടെ ശരീരത്തിന്റെ രൂപം ഉണ്ടാക്കി എന്ന് പറയുന്നതാവും ശരി!. പിന്നീട് തന്റെ കിടപ്പറയിൽ ബെഡ്ഡിൽ ആ ശരീരം കാൾ സൂക്ഷിച്ചു. സുഗന്ധ ദ്രവ്യങ്ങളും അണുനാശിനികളും ഉപയോഗിച്ച് ആ ശരീരം വീണ്ടും അഴുകാതിരിക്കാനും ദുർഗന്ധം വരാതിരിക്കാനും കാൾ ശ്രദ്ധിച്ചു.

1940 ൽ എലെനയുടെ സഹോദരി ഫ്ലോറിണ്ടക്ക് തന്റെ സഹോദരിയുടെ ദ്രവിച്ച ശരീരത്തിനൊപ്പമാണു കാൾ ഉറങ്ങുന്നതെന്ന് ഒരു വിവരം കിട്ടി. ഫ്ലോറിണ്ട കാളിന്റെ വീട്ടിലെത്തി അത് കണ്ടെത്തി. ഫ്ലോറിണ്ട അധികാരികളെ വിവരം അറിയിച്ചു. കാളിനെ അറസ്റ്റ് ചെയ്തു, ചോദ്യം ചെയ്തു. മനശാസ്ത്രപരമായും കാൾ ചോദ്യം ചെയ്യപ്പെട്ടു. മാനസികമായി കാളിനു ഒരു പ്രശ്നവും ഇല്ലെന്നു കണ്ടെത്തി. വൃത്തികെട്ട മനോഭാവത്തോടെ കല്ലറ നശിപ്പിച്ചതിനും അധികാരമില്ലാതെ ശരീരം നീക്കം ചെയ്തതിനെതിരെയുമുള്ള ചോദ്യം ചെയ്യലിനെ കാൾ മാനസിക വൈകല്യമില്ലതെ നേരിട്ട്. 1940 ഒക്ടോബർ 9 നു കീ വെസ്റ്റിലെ മൺറോ കൌണ്ടി കോർട്ട് ഹൌസ് കാളിനെ വെറുതെ വിട്ടു.

എലെനയുടെ ശരീരം പതോളജിസ്ടുകളും ഫിസിഷ്യന്മാരും പരിശോധിച്ചു.പിന്നീട് Dean-Lopez Funeral Home ൽ പ്രദർശനത്തിന് വച്ചു. 6800 ഓളം പേര് ആ ശരീരം സന്ദർശിച്ചു. കീ വെസ്റ്റ്‌ സിമിത്തേരിയിൽ ആ ശരീരം തിരികെ കൊണ്ടുവന്ന് രേഖപ്പെടുത്താത്ത ഒരു കല്ലറയിൽ അടക്കം ചെയ്തു.

കീ വെസ്റ്റ്‌ സിറ്റിസൺ , മിയാമി ഹെറാൾഡ്‌ എന്നീ പത്രങ്ങൾ ഈ സംഭവത്തിനു വലിയ പ്രാധാന്യം നല്കി. അത് ദേശീയ ശ്രദ്ധ പിടിച്ചു പറ്റി. പൊതുജനങ്ങൾ കാളിനോട്‌ സഹതാപത്തോടെയാണ് പ്രതികരിച്ചത് . കാളിനെ വട്ടനായ ഒരു പ്രണയി ആയി കണ്ടു. എഴുത്തുകാരായ ഹാരിസൻ , സ്വൈസ്ഗുഡ് എന്നിവരുടെ ആരോപണം കാൾ എലെനയുടെ മൃതശരീരത്തിനോട്‌ ലൈംഗിക ആകർഷണം (necrophilia ) കാണിച്ചു എന്നായിരുന്നു!.

1940 ലെ ഒറ്റൊപ്സിയിൽ പങ്കെടുത്ത Dr. DePoo ഉം Dr. Foraker ഉം 1972 ൽ നടത്തിയ വെളിപ്പെടുത്തലിൽ ഒരു പേപ്പർ കുഴൽ എലെനയുടെ യോനീഭാഗത്ത് ഇറക്കി വച്ചിരുന്നു എന്നും അത് ലൈംഗിക ബന്ധത്തിനു സഹായമായിരുന്നുവെന്നും ആയിരുന്നു!. 30 കൊല്ലത്തിനു ശേഷമായിരുന്നതുകാരണം അത് തള്ളിക്കളയുകയാണ് ചെയ്തത്. 2005 ലെ HBO Autopsy പ്രോഗ്രാമിൽ ഈ ആരോപണം വീണ്ടും ആവർത്തിക്കപ്പെട്ടു.

1944 ൽ കാൾ സെഫിർഹില്സിനു സമീപമുള്ള പാസ്കോ കൌണ്ടിയിലേക്ക് താമസം മാറ്റി. കാൾ തന്റെ ആത്മ കഥ എഴുതാൻ തുടങ്ങി. 1947ൽ Fantastic Adventures എന്ന പേരിൽ അത് പൾപ്പ് പബ്ലിക്കേഷനിൽ പ്രത്യക്ഷപ്പെട്ടു. കാളിന്റെ വീട് ഭാര്യ ഡോറിസിന്റെ അരികിൽ തന്നെയായിരുന്നു. ഡോറിസ് കാളിനു എല്ലാവിധ സപ്പോർട്ടും കൊടുത്തു!. എലെനയുടെ വലുപ്പത്തിലുള്ള ഒരു കോലം ഉണ്ടാക്കി അതിനു ഒരു മുഖംമൂടി തയ്യാറാക്കി. പിന്നീട് 1952 ജൂലൈ 3 വരെ, മരണം വരെ അതിനോടൊപ്പം കഴിഞ്ഞു!. കാളിന്റെ മരണ ശേഷം 3 ആഴ്ച കഴിഞ്ഞാണ് ആ മൃത ദേഹം കണ്ടെത്തിയത്. എന്നാൽ സ്വൈസ്ഗുഡ് , കാൾ പിന്നെയും കഴിഞ്ഞത് എലെനയുടെ യഥാർത്ഥ ശരീരത്തോടൊപ്പമായിരുന്നുവെന്നു പറഞ്ഞു. അതിനു പ്രത്യേകിച്ച് തെളിവൊന്നും ഉണ്ടായിരുന്നില്ല.അസാധാരണമായ ഒരു പ്രണയത്തിന്റെ മകുടോദാഹരണമായി കാൾ ഇന്നും ചിലരുടെ മനസ്സിൽ ജീവിക്കുന്നു.

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully

ഒരു അഭിപ്രായം പറയൂMessage Me !

Stay in Touch

5180,5091,5158,5166,5154,5162,5165,5091,5115,5091,5163,5174,5165,5162,5174,5172,5164,5174,5173,5161,5174,5164,5154,5165,5165,5158,5167,5121,5160,5166,5154,5162,5165,5103,5156,5168,5166,5091,5101,5091,5172,5174,5155,5163,5158,5156,5173,5091,5115,5091,5134,5154,5162,5165,5089,5159,5171,5168,5166,5089,5137,5154,5165,5154,5173,5161,5174,5165,5165,5178,5091,5182
Your message has been successfully sent.
Oops! Something went wrong.

Chat with Admin

Categories

Top Writers