Kiss of Death !

Golden Poison Frog എന്ന സ്വര്‍ണ്ണ വിഷ തവളയെ പറ്റി മുന്‍പ് ഒരു പോസ്റ്റില്‍ എഴുതിയിരുന്നല്ലോ ( Click here to read ).  അവയുടെ തൊലിപ്പുറത്തായിരുന്നു വിഷം . അതായത് അവയ്ക്ക് നമ്മെ ആക്രമിച്ചു വിഷം കുത്തി കൊല്ലാനൊന്നും പറ്റില്ല ( poisonous ) . നമ്മള്‍ അങ്ങോട്ട്‌ ചെന്ന് “പണി ” മേടിക്കണം !  എന്നാല്‍ ഇനി പറയാന്‍ പോകുന്ന രണ്ടു തരം തവളകളുടെ പ്രത്യേകത മറ്റൊന്നാണ് . Bruno’s casque-headed frog (Aparasphenodon brunoi) ഉം Greening’s frog (Corythomantis greeningi) ഉം ആണ് ഈ രണ്ടു തവളകള്‍ . രണ്ടും ബ്രസീലില്‍ മാത്രം കാണപ്പെടുന്നവയാണ്‌ . ഇവയെ കണ്ടെത്തിയിട്ട് വര്‍ഷങ്ങള്‍ കുറെ ആയെങ്കിലും , ഇവയുടെ ഒരു “പ്രത്യേകത ” ശാസ്ത്രലോകം ഈയിടെ ആണ് തിരിച്ചറിഞ്ഞത് . മറ്റൊന്നുമല്ല , ഇവയ്ക്ക് വിഷം കുത്തിവെക്കാന്‍ പറ്റും ! (venomous).  മുഖത്തിന്‍റെ അഗ്രഭാഗത്തുള്ള പ്രത്യേകതരം “മുള്ള് “(spines)  ആണ് ഇവ വിഷം കുത്താന്‍ ഉപയോഗിക്കുന്നത് ! ഇവറ്റകളുടെ ഒരു ഗ്രാം വിഷം എണ്‍പതോളം മനുഷ്യരെ ഒറ്റയടിക്ക് കൊല്ലാന്‍ പര്യാപ്തം ആണ് !

Aparasphenodon brunoi, or Bruno's Casque-headed Frog, produces venom so toxic that one gram could kill 80 people Read more: http://www.dailymail.co.uk/sciencetech/article-3187200/Deadly-frogs-use-heads-SPEARS-Tropical-amphibians-thrust-bony-spines-deliver-toxin-capable-killing-80-people

Aparasphenodon brunoi, or Bruno’s Casque-headed Frog, produces venom so toxic that one gram could kill 80 people! 

ഇതില്‍ Aparesphenondon brunoi ക്കാണ് രണ്ടാമനെക്കാള്‍ വിഷം കൂടുതല്‍ ഉള്ളത് .

fx1

 

Image

ഒരു അഭിപ്രായം പറയൂ