Naked mole-rat -Amazing Night rider!

Share the Knowledge

രാത്രിയിലെ ഭീകരത ഇഷ്ടപ്പെടുന്ന ജീവികള്‍ ഭൂമിയില്‍ പലതുണ്ടെങ്കിലും അതില്‍ നിന്നെല്ലാം വ്യത്യസ്തനാണ് sand puppy എന്നും അറിയപ്പെടുന്ന Naked mole-rat. തുരപ്പന്‍ വര്‍ഗ്ഗത്തില്‍ ആണ് ഉള്‍പ്പെടുന്നതെങ്കിലും ഇത് ഒരു എലി അല്ല . Heterocephalus glaber എന്നാണ് ശാസ്ത്ര നാമം . തൊലിപ്പുറത്ത് രോമം തീരെ ഇല്ലാത്തതിനാലാണ് ഇവനെ “വിവസ്ത്രന്‍ ” ( Naked ) എന്ന് വിളിക്കുന്നത്‌ .

In Oct. 21, 2009 , a pregnant naked mole rat is shown at the Barshop Institute at the UT Health Science Center in San Antonio. Naked mole rats are becoming more popular in research laboratories, where the seemingly invulnerable rodents have surprised scientists with their ability to live up to 30 years and their potential to offer insights into human health. They're being used to study everything from aging to cancer to strokes. (AP Photo/Eric Gay)

In Oct. 21, 2009 , a pregnant naked mole rat is shown at the Barshop Institute at the UT Health Science Center in San Antonio. Naked mole rats are becoming more popular in research laboratories, where the seemingly invulnerable rodents have surprised scientists with their ability to live up to 30 years and their potential to offer insights into human health. They’re being used to study everything from aging to cancer to strokes. (AP Photo/Eric Gay)

കിഴക്കേ ആഫ്രിക്കയില്‍ ജീവിക്കുന്ന ഇവ , Heterocephalus എന്ന ജെനുസിലെ  ഏക ജീവി വര്‍ഗ്ഗം ആണ് . തനി സാമൂഹിക ജീവിതം (eusocial) നയിക്കുന്ന രണ്ടേ രണ്ടു സസ്തനികളില്‍ ഒന്നാണ് ഈ കരണ്ട് തീനി . താന്‍ ജീവിക്കുന്ന പരിസരത്തെ അന്തരീക്ഷ ഊഷ്മ്മാവിനനുസരിച്ചു തന്‍റെ ശരീരോഷ്മ്മാവും ഒരേ പോലെ ആക്കി internal thermoregulation ഒഴിവാക്കാന്‍ കഴിയുന്ന ഏക സസ്തനിയാണ് ഇത് (thermoconformer). അതായത് ഏതു പരുക്കന്‍ കാലാവസ്ഥയിലും ഈ ജീവികള്‍ വലിയ കുഴപ്പമൊന്നും കൂടാതെ ജീവിക്കും ! ഏറ്റവും വലിയ രസം ഇതല്ല , ഈ ജീവിയുടെ പുറം തൊലിയില്‍ പെയിന്‍ സെന്‍സേഷന്‍ ഇല്ല എന്നതാണ് ! അതായത് തൊലിക്ക് എന്ത് പറ്റിയാലും ഇവക്കു വേദന ഇല്ല ! (lacks a key neurotransmitter called substance P).

Naked mole-rat ന്‍റെ സാമൂഹിക ജീവിതം !

Naked mole-rat Colony

 

ഒരിക്കലും പുറത്തേക്കു വരാതെ മാളങ്ങളിലും , തങ്ങള്‍ തന്നെ കുഴിച്ച ഭൂഗര്‍ഭ ടണലുകളിലും ജീവിതകാലം മുഴുവന്‍ കഴിച്ചു കൂട്ടുന്ന ഇവയുടെ ജീവിതം പൂര്‍ണ്ണ അന്ധകാരത്തില്‍ ആണ് . അതുകൊണ്ട് തന്നെ ഇവയ്ക്ക് കാഴ്ച്ച ശക്തി നന്നേ കുറവാണ് . പക്ഷെ ഈ അന്ധകാരലോകത്തില്‍ ഉറുമ്പുകള്‍ക്കും , തെനീച്ചകള്‍ക്കും മറ്റും മാത്രം അവകാശപ്പെടാവുന്ന ഒരു തകര്‍പ്പന്‍ കോളനി ജീവിതം ഇവക്കുണ്ട് ! തേനീച്ചകളെ പോലെ തന്നെ ഇവക്കു ഒരു റാണി ഉണ്ട് ! നൂറു വരെ അംഗങ്ങള്‍ ഉള്ള ഒരു കോളനി ആണ് ഓരോ റാണിക്കും ഉള്ളത് . തന്‍റെ ഗ്രൂപ്പില്‍ ഉള്ള നാലോ അഞ്ചോ പുരുഷ കേസരികളെ ആണ് ഇവള്‍ ഭര്‍ത്താക്കന്‍മ്മാരാക്കാന്‍ തിരഞ്ഞെടുക്കുന്നത് . ബാക്കി ഉള്ള ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും ഒരു വിവാഹ ജീവിതമേ ഇല്ല എന്നതാണ് ഏറ്റവും വിചിത്രം ! അതായത് റാണി മാത്രമേ പ്രസവിക്കൂ ! ബാക്കി ഉള്ളവര്‍ക്ക് ജീവിത കാലം മുഴുവനും പണിയെടുക്കാനാണ് വിധി . ഇവരില്‍ കുറച്ചു പേര്‍ പടയാളികള്‍ ആയിരിക്കും . ഇത് പോലുള്ള മറ്റു കോളനികളില്‍ നിന്നും പിന്നെ പുറമേ നിന്നും ഉള്ള ആക്രമണങ്ങള്‍ ചെറുക്കല്‍ ആണ് ഇവരുടെ ജോലി . പിന്നെ കുറേപ്പേര്‍ തുരപ്പന്മ്മാര്‍ ആണ് . കോളനി വലുതാക്കലും , പുതിയ ടണലുകള്‍ ഉണ്ടാക്കലും മറ്റും ഇവരുടെ ജോലി ആണ് . കാഴ്ച്ച ശക്തി കമ്മി ആയതിനാല്‍ മണത്താണ്  ഇവ പരിസരം മനസ്സിലാക്കുന്നത് . കുഴികള്‍ വൃത്തിയാക്കാനും ഭക്ഷണം കണ്ടുപിടിക്കാനുമായി വേറെ ചിലരും ഇവരുടെ കൂട്ടത്തില്‍ ഉണ്ട് . മുന്നോട്ടും പിറകോട്ടും ഒരേ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയും എന്നതാണ് ഇവയുടെ മറ്റൊരു പ്രത്യേകത ! പലവിധ വഴികള്‍ ഇവ നിര്‍മ്മിക്കാറുണ്ട് . മുതിര്‍ന്നവര്‍ക്ക് സഞ്ചരിക്കാന്‍ വിശാലമായവയും കുട്ടികള്‍ക്ക് ചെറുതും ! അര മൈല്‍ വരെ നീളമുള്ള ടണലുകള്‍ ഇവ നിര്‍മ്മിക്കാറുണ്ട് . സാവന്ന മേടുകളിലെ ചെടികളുടെ കിഴങ്ങാണ്‌ ഇവയുടെ മുഖ്യാഹാരം . മറ്റു പലകാര്യങ്ങളിലും മൂപ്പ് ചെറുപ്പം ഉണ്ടെങ്കിലും ഭക്ഷണത്തിന് മുമ്പില്‍ എല്ലാവരും ഒരേപോലെ ആണ് .

Nakedmolerat_bw

 

എന്നാല്‍ ഈ പറഞ്ഞ കാര്യങ്ങള്‍ ഒന്നുമല്ല ഇവയെ പ്രശസ്തര്‍ ആക്കുന്നത് . കാന്‍സറും ട്യൂമറും ചെറുക്കുവാനുള്ള ഇവയുടെ കഴിവാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം ! കോശവിഭജനം തടയുവാനുള്ള ഈ പ്രത്യേക കഴിവ് ഇപ്പോള്‍ പഠനവിധേയമാക്കിക്കൊണ്ട് ഇരിക്കുകയാണ് . ഇത്തരം ഗവേഷണങ്ങള്‍ ഫലപ്രാപ്തിയില്‍ എത്തിയാല്‍ അതൊരു ചരിത്രം തന്നെ ആയിരിക്കും . കരണ്ട് തിന്നുന്ന ജീവികളില്‍ ഏറ്റവും കൂടുതല്‍ ആയുസ്സും ഇവറ്റകള്‍ക്കാണ് , ഏകദേശം മുപ്പതു വര്‍ഷം .

2013-01-14-meet-the-naked-mole-rat

Image

ഒരു അഭിപ്രായം പറയൂ