Otton frog-The real wolverine !

Share the Knowledge

X-Men സീരീസിലെ വോള്‍വറിനെ നമ്മുക്ക് അറിയാം . ആവശ്യം വരുമ്പോള്‍ കയ്യില്‍ നിന്നും മൂര്‍ച്ചയേറിയ വാള്‍ പുറത്തേക്ക് ഇറങ്ങി വരും ! എന്തെളുപ്പം ! ഒരിക്കലും നടക്കില്ലെങ്കിലും കാണുവാന്‍ രസമുണ്ട് . പക്ഷെ ഞെട്ടരുത് ! ഈ കഴിവ് ഉള്ള ഒരു ജീവി ഈ ഭൂമിയില്‍ ഉണ്ട് ! ഓട്ടന്‍ ഫ്രോഗ് (Babina subaspera) എന്ന തവളയാണ് കയ്യില്‍ ഓട്ടോമാറ്റിക് വാളുമായി നടക്കുന്നത് . ജപ്പാനിലെ Amami Ōshima , Kakeromajima എന്നീ രണ്ടു ദ്വീപുകളില്‍ മാത്രമാണ് ഈ തവളകള്‍ ഉള്ളത് . കൈകളിലെ അഞ്ചാം വിരലിനകത്താണ് (“pseudothumb”) കക്ഷി ചെറിയൊരു മുള്ള് (sharp spine) ഒളിപ്പിച്ച് വെച്ചിരിക്കുന്നത് . ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും ഈ “ചെറു കുന്തം” ഉണ്ട് . എങ്കിലും ഇത് ശരിയായ രീതിയില്‍ ഉപയോഗിക്കുന്നത് ആണ്‍ തവളകള്‍ ആണ് . ദക്ഷിണ അമേരിക്കയിലെ Hypsiboas rosenbergi frogs നു അഞ്ചു വിരലുകള്‍ ഉണ്ടെങ്കിലും ഇത്തരം പ്രത്യേകതകള്‍ ഒന്നും തന്നെ ഇല്ല .
The Otton frog (Babina subaspera)

ഇണചേരുന്ന സമയത്ത് പെണ്ണിനോട് ചേര്‍ന്ന് നില്‍ക്കുവാനാണ് മിക്കപ്പോഴും ആണുങ്ങള്‍ ഈ മുള്ള് ഉപയോഗിക്കുന്നത് . എന്നാല്‍ ചില അവസരങ്ങളില്‍ ശത്രുക്കളെ നേരിടാനും ഇത് ഉപകരിക്കാറുണ്ട് . ആവശ്യസമയത് മാത്രമാണ് ഈ മുള്ള് പുറത്തേക്ക് വരുന്നത് . ഒരു കാലത്ത് ജാപ്പനീസ് ദ്വീപുകളില്‍ ധാരാളമുണ്ടായിരുന്ന ഇവറ്റകള്‍ ഇപ്പോള്‍ വംശനാശ ഭീഷണിയില്‍ ആണ് . വനനശീകരണവും , കീരികളുടെ വംശ വര്‍ധനവും ആണ് പ്രധാന കാരണങ്ങള്‍ . ജപ്പാനിലെ തന്നെ Ryukyu ദ്വീപുകളില്‍ മാത്രം കാണുന്ന Holst’s frog (Babina holsti) എന്ന തവളകള്‍ക്കും ഇതേ പ്രത്യേകതകള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട് .

claw-933x700

 

 

Image