The Perito Moreno Glacier

Share the Knowledge

അര്‍ജന്റീനയിലെ ഏറ്റവും വലിയ വിനോദ സഞ്ചാരകേന്ദ്രമാണ്‌ Perito Moreno മഞ്ഞു മല . സാന്താക്രൂസ് പ്രവിശ്യയിലെ  Los Glaciares National Park ല്‍ ആണ് ഈ ഭീമന്‍ മഞ്ഞു മല നിലകൊള്ളുന്നത് . 48 മഞ്ഞുമലകള്‍ ഉള്‍പ്പെടുന്ന Southern Patagonian Ice Field ലെ ഒരു അംഗമാണ് പെരിറ്റോ മല . ഈ ഐസ് ഫീല്‍ഡ് ആകട്ടെ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ ശുദ്ധജല സംഭരണി കൂടെയാണ് . 250 ചതു കി .മീറ്റര്‍ വിസ്തീര്‍ണ്ണം ഉള്ള പെരിറ്റോ മഞ്ഞു കൂമ്പാരത്തിനു മുപ്പതു കിലോമീറ്ററോളം നീളമുണ്ട് . അഞ്ചു കിലോമീറ്ററോളം വീതിയുള്ള ഇതിന്‍റെ terminus (ഗ്ലെസിയരിന്റെ പാദം അല്ലെങ്കില്‍ തീരുന്ന സ്ഥലം ) വര്‍ഷാവര്‍ഷം വളര്‍ന്നുകൊണ്ടിരിക്കുകയാണ് . ഇതിന്‍റെ കാരണം എന്താണെന്ന് ഉള്ള കാര്യത്തെ പറ്റി പക്ഷെ ഇതുവരെ ഒരു ഏകീകൃത അഭിപ്രായം ഗവേഷകര്‍ക്കിടയില്‍ ഉണ്ടായിട്ടില്ല .

p1060522

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ഈ മഞ്ഞു മല ഇടയ്ക്കിടെ ചില ഗുരുതര പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ട് . അടുത്തുകിടക്കുന്ന Argentino തടാകത്തിന്റെ ഒരു ഭാഗത്തെ പെരിറ്റോ മഞ്ഞു മല അധിക സമ്മര്‍ദം ചെലുത്തി ഒരു വശത്തേക്ക് തള്ളി മാറ്റാറുണ്ട് . ഇങ്ങനെ തള്ളി മാറുന്ന ഭാഗം തടാകത്തിന്റെ ഇതര ഭാഗങ്ങളില്‍ നിന്നും ഒറ്റപ്പെടുകയും അത്രയും ഭാഗത്തെ ജലം അസാമാന്യ പ്രഷറില്‍ കെട്ടിക്കിടക്കാന്‍ ഇട വരുകയും ചെയ്യും . അതായത് ഇങ്ങനെ കെട്ടിക്കിടക്കുന്ന ജലം തടാകത്തില്‍ നിന്നും ഏകദേശം 30 മീറ്ററോളം ഉയരത്തില്‍ ആയിരിക്കും . ഇത് ഓരോ നാലോ അഞ്ചോ വര്‍ഷങ്ങള്‍ കൂടുമ്പോള്‍ ഒരു വന്‍ ഉരുള്‍ പൊട്ടലിനു കളമൊരുക്കാറുണ്ട് . അതായത് ഓരോ അഞ്ചു കൊല്ലങ്ങള്‍ കൂടുമ്പോഴും ഈ ജലം കെട്ടി നില്‍ക്കലും , ഉരുള്‍ പൊട്ടലും ആവര്‍ത്തിച്ചു നടക്കാറുണ്ട് ! ജനുവരി 19, 2013 ല്‍ ആണ് ഇത് അവസാനം നടന്നത് .

PeritoMorenoGlacier_20121122

Image