North & South Poles: Some Differences

Share the Knowledge
ഉത്തര – ദക്ഷിണ ധ്രുവങ്ങള്‍ തമ്മിലുള്ള കുറച്ച് വ്യത്യാസങ്ങള്‍ !

ഭൂമിയുടെ തലയും കാലും ആയ രണ്ടു സ്ഥലങ്ങള്‍ ! രണ്ടിടത്തും കൊടിയ മഞ്ഞ് ! വ്യത്യാസങ്ങളെക്കാള്‍ സാമ്യമാണ് കൂടുതല്‍ എന്നേ നാം കരുതൂ . പക്ഷെ ഈ രണ്ടു സ്ഥലങ്ങള്‍ തമ്മില്‍ ആനയും ആടും തമ്മിലെന്നപോലെയുള്ള വ്യത്യാസങ്ങള്‍ ഉണ്ട് !  നമ്മുക്കവ ഓരോന്നായി നോക്കാം …..

1.ദക്ഷിണ ധ്രുവത്തെ സീസണുകള്‍ കാര്യമായി ബാധിക്കില്ല . അതായത് വേനല്‍ക്കാലത്തെ ഐസ് ഉരുകല്‍ അത്ര ഭീമമല്ല . പക്ഷെ ഉത്തര ധ്രുവത്തില്‍ അതല്ല സ്ഥിതി . വേനല്‍ക്കാലത്ത് അവിടെയുള്ള പകുതി ഹിമവും ഉരുകി ജലമായി മാറും ! അതായാത് കര പകുതി കടല്‍ ആകും . പിന്നീട് അടുത്ത തണുപ്പ് കാലത്താണ് ഇവ വീണ്ടും ഐസ് ആയി മാറുന്നത് . പക്ഷെ ഈ പ്രതിഭാസം അധിക നാള്‍ തുടരില്ല . കാരണം ഉത്തര ഗ്രീന്‍ ലാന്‍ഡ് ഭാഗത്തെ മഞ്ഞുരുകല്‍ ഇപ്പോള്‍ സ്ഥിരമാണ്  അതുപോലെ വളരെ വേഗവും ആണ് . അതായത് തിരിച്ച് വീണ്ടും അതേപടി പഴയ സമയത്ത് ഐസ് ആവുന്നില്ല . ഇങ്ങനെ പോയാല്‍ വളരെ അടുത്ത് തന്നെ ഏതെങ്കിലും ഒരു വേനല്‍ക്കാലത്ത് ഒരു തരി ഐസ് പോലും ഇല്ലാത്ത ഉത്തര ധ്രുവം , അതായത് കരയില്ലാകടല്‍ ! നാം കാണേണ്ടി വരും എന്ന് ശാസ്ത്രഞ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു .

Location shot of 'The North Pole'

2. ദക്ഷിണ ധ്രുവത്തിനു മുകളില്‍ ഉള്ള ഓസോണ്‍ പാളിയുടെ വിടവ് ഏകദേശം അമേരിക്കയുടെ രണ്ടിരട്ടി വലിപ്പം വരും ( സത്യത്തില്‍ ഇവിടെ വിടവ് ഒന്നും ഇല്ല , ഓസോണിന്റെ സാന്ദ്രത കുറഞ്ഞു എന്നാണ് അര്‍ഥം ) . എന്നാല്‍ ഉത്തര ധ്രുവത്തിനു മുകളില്‍ ഒസോണിനു ഇത്രയും നഷ്ടം സംഭവിച്ചിട്ടില്ല .

3. ദക്ഷിണ ധ്രുവത്തിലെ ശരാശരി താപനില -49 ഡിഗ്രീ സെല്‍ഷ്യസ് ആണ് . എന്നാല്‍ ഉത്തര ധ്രുവത്തില്‍ കുറച്ചുകൂടി “ചൂട് ” കൂടുതല്‍ ആണ് -34 ഡിഗ്രീ സെല്‍ഷ്യസ് ! ഭൂമിയിലെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് ദക്ഷിണ ധ്രുവത്തിലെ Vostok Station നില്‍ ആണ് ;  -89.6  ഡിഗ്രീ സെല്‍ഷ്യസ് ! ( July 21, 1983).

Vostok Station

Vostok Station

4. Santa Claus, North Pole, Alaska. എന്ന പേരില്‍ ഒരു കത്ത് ക്രിസ്മസ് പാപ്പക്ക് അയച്ചാല്‍ കിട്ടുമോ ? കാരണം ഉത്തര ധ്രുവം ഒരു ഭൂഖണ്ഡം അല്ലേ ? പക്ഷെ അയച്ചു നോക്കൂ കത്ത് സാന്താക്ക് കിട്ടുക മാത്രമല്ല , മറുപടിയും കിട്ടും . കാരണം North Pole എന്ന പേരില്‍ അലാസ്ക്കയില്‍ ഒരു ചെറു പട്ടണം ഉണ്ട് ! ഇതൊരു കച്ചവടം ആക്കി മാറ്റിയിരിക്കുകയാണ് അവിടെയുള്ളവര്‍ .

Santa Claus House - North Pole, Alaska

Santa Claus House – North Pole, Alaska

5. ഇരു ധൃവങ്ങളിലും പെന്‍ഗ്വിനുകളും ധ്രുവക്കരടികളും ഉണ്ടെന്നാണ് മിക്കവരുടെയും ധാരണ . എന്നാല്‍ ഉത്തര ധ്രുവത്തില്‍ മാത്രമാണ് ധ്രുവക്കരടികള്‍ കാണപ്പെടുന്നത് , പെന്‍ഗ്വിനുകള്‍ ദക്ഷിണ ധ്രുവത്തിലും ! ഇത് രണ്ടും ഒരുമിച്ചു ഉണ്ടായിരുന്നേല്‍ , പാവം പെന്‍ഗ്വിനുകള്‍ എല്ലാം കരടികള്‍ക്ക് ഭക്ഷനമായേനെ !

6. ഉത്തര ധ്രുവം പ്രകൃതിവാതകങ്ങളുടെ ഒരു കമനീയ ശേഖരമാണ് . അതുകൊണ്ട് തന്നെ അമേരിക്കയും റഷ്യയും തന്താങ്ങളുടെ അധീനതയില്‍ ഉള്ള പ്രദേശങ്ങളില്‍ ഗവേഷണങ്ങളും ഖനനവും ആരംഭിച്ചു കഴിഞ്ഞു . ഇതുപോലെ തന്നെ ദക്ഷിണ ധ്രുവത്തിലും പെട്രോളിയം ശേഖരം ഉണ്ടെങ്കിലും ,  Antarctic Treaty യില്‍ ഒപ്പ് വെച്ചിരിക്കുന്നതിനാല്‍ തല്‍ക്കാലം ആര്‍ക്കും അതില്‍ തൊടാന്‍ പറ്റില്ല .

7. ഒരിക്കല്‍ പോലും മനുഷ്യന്‍ സ്ഥിരതാമസം ആക്കിയിട്ടില്ലാത്ത , ഇപ്പോള്‍ ഒരാളുടെയും ഒരു രാജ്യത്തിന്റെയും അധീനതയില്‍ അല്ലാത്ത ഒരേഒരു സ്ഥലമേ ഭൂമുഖത്തുള്ളൂ , അത് ദക്ഷിണ ധ്രുവം ആണ് .  Antarctic Treaty അനുസരിച്ച് സമാധാനപരമായ ഗവേഷങ്ങള്‍ക്ക് മാത്രമേ ആ ഭൂമി ഉപയോഗിക്കാവൂ . എന്നാല്‍ ഉത്തര ധ്രുവത്തില്‍ അതല്ല സ്ഥിതി . അലാസ്ക്കയിലും ഗ്രീന്‍ലാണ്ടിലും റഷ്യയിലും ആയി നാല് മില്ല്യന്‍ ആളുകള്‍ അവിടെ താമസിക്കുന്നുണ്ട് ! മാത്രമല്ല Barrow(അലാസ്ക്കാ), Tromso (നോര്‍വേ) , Muramansk , Salekhaard (റഷ്യ ) തുടങ്ങിയ വലിയ പട്ടണങ്ങളും അവിടെ ഉണ്ട് !

Barrow, Alaska

Barrow, Alaska

8. ഭൂമിയിലെ തൊണ്ണൂറു ശതമാനവും ഐസും ദക്ഷിണ ധ്രുവത്തില്‍ ആണ് ഉള്ളത് . അതിനാല്‍ തന്നെ സൌദി അറേബ്യയിലെ  Prince Mohammed al Faisal ഒരിക്കല്‍ ഇവിടെ നിന്നും ഒരു  ഐസ് ബെര്‍ഗ് വാങ്ങി കഷ്ണങ്ങള്‍ ആക്കി അറേബ്യയിലേക്ക് കൊണ്ടുപോകുന്ന കാര്യം വരെ ആലോചിച്ചിരുന്നു .

10. ഉത്തര ധ്രുവം , കരയാല്‍ ചുറ്റപ്പെട്ട തണുത്തു വിറങ്ങലിച്ച ഒരു സമുദ്രം ആണെങ്കില്‍ ; ദക്ഷിണ ധ്രുവം കടലിനാല്‍ ചുറ്റപ്പെട്ട ഒരു തണുത്ത ഭൂഗണ്ടം ആണ് !

Image