Guoliang Tunnel

Share the Knowledge

ചൈനയിലെ Taihang മലനിരകളില്‍ ഉള്ള Guoliang തുരങ്കം ആണ് ചിത്രത്തില്‍ കാണുന്നത് . 720 തോളം പടികള്‍ ഉണ്ടായിരുന്ന ഒരു പഴയ മലമ്പാത ആയിരുന്നു ഇത് . ഇതിന് അപ്പുറത്തുള്ള ഗ്രാമങ്ങള്‍ക്ക്  പ്രത്യേകിച്ച് Guoliang  ഗ്രാമത്തിന്  , പുറംലോകവുമായുള്ള ഏക ബന്ധം ഈ ദുര്‍ഗടപാതയായിരുന്നു .

Guoliang Tunnel

1972 ല്‍ വിരലില്‍ എണ്ണാവുന്നത്ര ഗ്രാമീണര്‍ ( പതിമൂന്നു പേര്‍ എന്ന് ചില സൈറ്റുകളില്‍ കാണുന്നു ) ഈ നടപ്പാത വെട്ടി നിരത്തി 1,200 മീറ്റര്‍ നീളമുള്ള ഒരു തുരങ്കമായി രൂപപ്പെടുത്തി ! Guoliang ഗ്രാമമുഖ്യനായിരുന്ന  Shen Mingxin മുന്‍കൈ എടുത്താണ് പണി തുടങ്ങിയത് . ആയുധങ്ങള്‍ വാങ്ങുവാന്‍ തങ്ങളുടെ ആടുകളെയും മറ്റു വിലപിടിച്ച വസ്തുക്കളെയും ഇവര്‍ വിറ്റു . അഞ്ചു വര്‍ഷങ്ങള്‍ കൊണ്ടാണ് പണി പൂര്‍ത്തീകരിച്ചത് ! പണി തീര്‍ന്നപ്പോള്‍ തുരങ്കത്തിന് അഞ്ചു മീറ്റര്‍ ഉയരവും നാല് മീറ്റര്‍ വീതിയും ഉണ്ടായിരുന്നു . പലസ്ഥലങ്ങളിലും പുറത്തേക്ക് ജനലുകള്‍ ഉണ്ടായിരുന്നു .

Guoliang Tunnel 1

1977 മേയ് ഒന്നിന് ഈ പാത ട്രാഫിക്കിനായി തുറന്നു കൊടുത്തു . ഇന്നിപ്പോള്‍ ഇത് അനേകം വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ട് . ഇത് കാണുന്നവര്‍ ആ ഗ്രാമീണരുടെ ഇച്ചാശക്തിയെക്കുറിച്ച് ഓര്‍ത്തു അത്ഭുതപ്പെടാറുണ്ട് . സോഷ്യല്‍ മീഡിയകളില്‍ ഈ റോഡ്‌ , ബൊളീവിയയിലെ North Yungas Road ആണ് എന്ന് തെറ്റിദ്ധരിച്ചാണ് ആളുകള്‍ ലൈക്‌ ചെയ്യാറ് . ആ റോഡും ദുര്‍ഗടം തന്നെ ആണെങ്കിലും ഒരു ടണല്‍ അവിടെ ഇല്ല .

The North Yungas Road in Bolivia, is often misidentified as the Guoliang Tunnel in photographs, although seemingly very different

The North Yungas Road in Bolivia, is often misidentified as the Guoliang Tunnel in photographs, although seemingly very different

Image