Atlantic wolffish

Share the Knowledge

ചിത്രം കണ്ടാല്‍ കടലില്‍ നിന്നും ഏതോ അജ്ഞാത ജീവിയെ പിടിച്ചത് പോലില്ലേ ? ഇതാണ് കടല്‍ ചെന്നായ എന്നറിയപ്പെടുന്ന വൂള്‍ഫ് ഫിഷ്‌ . Anarhichadidae കുടുംബത്തില്‍ പെടുന്ന ഇത്തരം അഞ്ചു  തരം മീനുകള്‍ നമ്മുടെ സമുദ്രങ്ങളില്‍ ഉണ്ട് .

  • Genus Anarhichas
    • Northern wolffish, Anarhichas denticulatus
    • Atlantic wolffish or sea wolf, Anarhichas lupus
    • Spotted wolffish, Anarhichas minor
    • Bering wolffish, Anarhichas orientalis
  • Genus Anarrhichthys
    • Wolf eel, Anarrhichthys ocellatus

അതില്‍ ഏറ്റവും വലിപ്പം കൂടിയവ ആണ് ചിത്രത്തില്‍ കാണുന്ന Atlantic wolffish.

atlantic-wolffish

പല്ലുകളുടെ വിചിത്രമായ ഘടനയാണ് ഇവറ്റകള്‍ക്ക് ഈ പേരും, ഭീകര രൂപവും കൊടുത്തത് . കണ്ടാല്‍ പേടിക്കുമെങ്കിലും , മറ്റു മീനുകളെ പോലും ഭക്ഷണമാക്കാത്ത പാവങ്ങള്‍ ആണ് ഇക്കൂട്ടര്‍ . ഞണ്ടും കാക്കയും പായലും ഒക്കെയാണ് ഭക്ഷണം . ഏതെങ്കിലും ഒരു പാറകൂട്ടതെയോ , പവിഴപ്പുറ്റുകളെയോ ചുറ്റിപറ്റി ജീവിക്കുന്ന ഇവ അവിടം വിട്ടു സഞ്ചരിക്കാരു പോലുമില്ല ! വൂള്‍ഫ് ഫിഷ്‌ എന്ന പേരില്‍ മറ്റൊരു ശുദ്ധജല മത്സ്യവും ഉണ്ട് . പക്ഷെ അവര്‍ വേറെ കുടുംബം ആണ് (Hoplias aimara) .

Hoplias aimara

Image