Korowai - Life in Heavens !

Share the Knowledge

നാല്‍പ്പത്തി അഞ്ചു മീറ്ററോളം ഉയരമുള്ള മാടങ്ങളില്‍ ( ഏറു മാടം , Tree house) താമസിക്കുക ! അതും സ്ഥിരമായി ! ലോകത്ത് വളരെ കുറച്ചു മനുഷ്യ വര്‍ഗ്ഗങ്ങള്‍ മാത്രമാണ് ഇത്തരം മര വീടുകളില്‍ താമസിക്കുന്നത് . പക്ഷെ ഇത്രയും ഉയരത്തില്‍ വീട് കെട്ടി താമസിക്കുന്ന വര്‍ഗ്ഗങ്ങള്‍ രണ്ടെണ്ണം മാത്രമേ ഉള്ളൂ . Korowai വര്‍ഗ്ഗവും Kombai വര്‍ഗ്ഗവും . രണ്ടു കൂട്ടരും ഇന്തോനേഷ്യയുടെ കീഴില്‍ ഉള്ള പാപ്പുവ പ്രവിശ്യയില്‍ ആണ് ഉള്ളത് ( ഇത് ഇന്തോനേഷ്യയിലെ ഏറ്റവും വലിയ പ്രവിശ്യ ആണ് ). 1970 കളില്‍ ക്രിസ്ത്യന്‍ മിഷനറിമാര്‍ കണ്ടെത്തും വരെയും ഇവര്‍ പുറം ലോകത്തിന് അത്ഞാതരായിരുന്നു ! 

Korowai ട്രീ ഹൌസ്

Kolufo എന്നും പേരുള്ള ഈ വര്‍ഗ്ഗം എന്തിനാണ് ഇത്രയും മുകളില്‍ വീട് കെട്ടി താമസിക്കുന്നത് എന്ന് ആദ്യകാലങ്ങളില്‍ അത്ഞാതമായിരുന്നു . മഴക്കാടുകളിലെ അട്ടകളില്‍ നിന്നും മറ്റു ഇഴജന്തുക്കളില്‍ നിന്നുമുള്ള മോചനം ആണ് ലക്‌ഷ്യം എന്നാണ് പലരും കരുതിയിരുന്നത് . എന്നാല്‍ Citak [sahy-tak] എന്ന് പേരുള്ള മറ്റൊരു ആദിവാസി വര്‍ഗ്ഗത്തെ കൂടി ഈ ദ്വീപുകളില്‍ നിന്നും കണ്ടെത്തിയതോടെ ആണ് ഈ രഹസ്യത്തിന്റെ ചുരുള്‍ അഴിഞ്ഞത് . കാരണം മറ്റൊന്നുമല്ല മറ്റു വര്‍ഗ്ഗക്കാരുടെ തലകള്‍ കൊയ്തെടുത്തു ഉണക്കി സൂക്ഷിക്കുന്ന ഒരു പതിവ്  Citak വര്‍ഗ്ഗത്തിന് ഉണ്ട് എന്നത് തന്നെ !  കൂടുതല്‍ തലകള്‍ കൈവശം ഉള്ളവന് സമൂഹത്തില്‍ പ്രത്യക സ്ഥാനം അവര്‍ നല്‍കിയിരുന്നു . കൊടുംകാട്ടില്‍ ഈ തലയറുപ്പന്‍മ്മാരുടെ കയ്യില്‍ നിന്നും രക്ഷപെടാന്‍ മറ്റു വര്‍ഗ്ഗക്കാരായ Korowai വര്‍ഗ്ഗവും Kombai വര്‍ഗ്ഗവും മരമുകളില്‍ രാപാര്‍ക്കാന്‍ ആരംഭിച്ചു . താഴേക്കു തൂങ്ങിക്കിടക്കുന്ന കോണി ഇവര്‍ രാത്രിയില്‍ മുകളിലേക്ക് വലിച്ചു കയറ്റും . പിന്നെ ആര്‍ക്കും ഇവരെ തൊടാന്‍ കിട്ടില്ല ! ഇവരുടെ മര വീടുകളില്‍ സാധാരണ മൂന്നു മുറികള്‍ ആണ് ഉള്ളത് . ഒന്ന് സ്ത്രീകള്‍ക്ക് , മറ്റൊന്ന് പുരുഷന്മ്മാര്‍ക്ക് , പിന്നെ ഒരെണ്ണം കുട്ടികള്‍ക്കും .  സൈട്ടാക്ക് വര്‍ഗ്ഗക്കാര്‍ നരഭോജികള്‍ ആയിരുന്നു. കൊറോവായ്  വര്‍ഗ്ഗക്കാരുടെ ഭാഷയില്‍ ഇവരെ  khakhua എന്നാണ് വിളിക്കുന്നത്‌  (The Korowai of Irian Jaya: Their Language in Its Cultural Context, Oxford University Press, ISBN 0 19 510551 6). ഇവരെ ആദ്യം കണ്ടെത്തിയ Dutch Reformed Church ലെ മിഷനറിമാരുടെ അഭിപ്രായത്തില്‍ Citak വര്‍ഗ്ഗക്കാര്‍ അവസാനമായി ഇവരെ ആക്രമിച്ചത് 1966 കാലഘട്ടങ്ങളില്‍ ആണ് . പിന്നീട് ഈ ദ്വീപില്‍ നാട്ടുമനുഷ്യരുടെ സ്വാധീനം വര്ധിച്ചതോട് കൂടി ഇവര്‍ “തല കൊയ്യല്‍ ” കര്‍മ്മം ഏതാണ്ട് അവസാനിപ്പിച്ച മട്ടാണ് .

KorowaiHombre01

Korowai

1980 കളുടെ തുടക്കത്തില്‍, ഡച്ച് മിഷനറി ആയിരുന്ന Johannes Veldhuizen ആണ് ഇവരുമായി സമ്പര്‍ക്കത്തില്‍ ആകുന്ന ആദ്യ നാട്ടുമനുഷ്യന്‍ . ആദ്യമൊക്കെ മറ്റുള്ളവരെ സംശയ ദൃഷ്ടിയോടെ കണ്ടിരുന്ന ഇവര്‍ പിന്നീട് നാട്ടുമനുഷ്യരുമായി കൂടുതല്‍ അടുപ്പം കാണിക്കുവാന്‍ തുടങ്ങി . ഇപ്പോള്‍ ഇവരില്‍ ചിലര്‍ Becking നദിയുടെ തീരങ്ങളിലെ ഗ്രാമങ്ങളില്‍ കുടില്‍ കെട്ടി താമസിക്കാന്‍ തുടങ്ങിയിട്ടുണ്ട് . ഇപ്പോള്‍ Sinimborü എന്ന ഗ്രാമത്തില്‍ ഇവര്‍ മാത്രമാണ് ഉള്ളത് . എങ്കിലും ഇവര്‍ മിക്കപ്പോഴും വനത്തിനുള്ളില്‍ കയറി മരവീടുകളില്‍ താമസിക്കുന്ന മറ്റുള്ളവര്‍ക്കൊപ്പം കഴിയാറുണ്ട് . ഇവര്‍ താമസിക്കുന്ന അറുന്നൂറ് ചതുരശ്ര കിലോമീറ്റര്‍ വനത്തിനുള്ളില്‍ ആകെ മൂവായിരത്തോളം കൊരോവായ് വര്‍ഗ്ഗക്കാര്‍ ആണ് ഇപ്പോള്‍ ഉള്ളത് .  ആന്ത്രോപ്പോളോജിസ്റ്റായ Peter Van Arsdale ആണ് ഇവരുടെ ഭാഷയ്ക്ക്‌ ഘടനയും ലിപിയും ഉണ്ടാക്കിയെടുത്തത് .

Korowai

Korowai വര്‍ഗ്ഗക്കാരും നരഭോജികള്‍ ആയിരുന്നു എന്ന് ചില നരവംശഗവേഷകര്‍ ഉന്നയിക്കുന്നുണ്ട്‌ . ഇവര്‍ക്കിടയില്‍ നിന്നും കേട്ട ചില കഥകള്‍ ആണ് ഇതിനു ആധാരം . പക്ഷെ പൂര്‍ണ്ണമായ തെളിവുകളുടെ അഭാവത്തില്‍ ഭൂരിപക്ഷം പേരും ഇപ്പോള്‍ ഇത് തള്ളിക്കളയുകയാണ് ചെയ്യുന്നത് . 2011 ലെ BBC ഡോകുമെന്‍ടറി  ആയ Human Planet ല്‍  ഇവരെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട് .

കൂടുതല്‍ വായനക്ക് >> http://www.papuaerfgoed.org

Image