Lake Coatepeque

Share the Knowledge

എല്‍ സാല്‍വഡോറിലെ ഒരു അഗ്നിപര്‍വ്വതജന്യ തടാകമാണ് Coatepeque  തടാകം . ഇരുപത്താറു ചതുരശ്ര കിലോമീറ്റര്‍ വിസ്താരമുള്ള ഈ തടാകത്തിനു  നടുവില്‍ ഉള്ള Teopan എന്ന ദ്വീപ് ഒരു പുരാതന മായന്‍ ആവാസ കേന്ദ്രമാണ് .  അനേകം ചൂട് നീരുറവകള്‍ ഈ തടാകത്തിനടുത്തായി ഉണ്ട് .

Aerial view of Lago Coatepeque

സമുദ്ര നിരപ്പില്‍ നിന്നും 746 m ഉയരത്തില്‍ ആണ് ഈ തടാകം സ്ഥിതി ചെയ്യുന്നത് . ഇതിനു തൊട്ടടുത്താണ് Coatepeque volcano സ്ഥിതി ചെയ്യുന്നത് . ഈയിടെ ഉണ്ടായ മറ്റൊരു സംഭവ വികാസമാണ് ഈ തടാകത്തിനു ലോക ശ്രദ്ധ നേടിക്കൊടുത്തത് . കാരണം മറ്റൊന്നുമല്ല തടാകത്തിലെ ജലത്തിന്‍റെ നിറം മാറി bright turquoise (ഹരിതനീലിമ) വര്‍ണ്ണം ആയി !  വിരണ്ടു പോയ അധികൃതര്‍ തടാക ജലവും പിന്നെ അവിടുത്തെ മീനുകളും ജനങ്ങള്‍ ആഹാരമാക്കുന്നത് തടഞ്ഞു . പിന്നീട് നടത്തിയ ഗവേഷണങ്ങളില്‍ മൈക്രോ ആല്‍ഗകള്‍ ആയ Microcystis aeruginosa, Oscillatoria limosa , Ceratium furca എന്നിവ അതി ഭീമമായ തോതില്‍ വെള്ളത്തില്‍ പെറ്റുപെരുകിയതു കൊണ്ടാണ് ഈ നിറം മാറ്റം സംഭവിച്ചത് എന്ന് കണ്ടു പിടിച്ചു . ഇത് മനുഷ്യ ശരീരത്തില്‍ എന്തെങ്കിലും കുഴപ്പങ്ങള്‍ വരുത്തുമോ എന്ന് ഇനിയും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ലാത്തതിനാല്‍ ജല ഉപയോഗത്തിലെ നിയന്ത്രണങ്ങള്‍ ഇപ്പോഴും പൂര്‍ണ്ണമായും മാറ്റിയിട്ടില്ല .

Lake Coatepeque

Image